KTET 2024: ടീച്ചറാവണോ? കെ ടെറ്റിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

KTET November 2024: നവംബർ 20 വരെയാണ് അപേക്ഷാ ജാലകം തുറന്നിരിക്കുക. ഔദ്യോഗിക ടൈംടേബിൾ അനുസരിച്ച് 2025 ജനുവരി 18, 19 തീയതികളിലാണ് KTET പരീക്ഷ നടക്കുന്നത്.

KTET 2024: ടീച്ചറാവണോ? കെ ടെറ്റിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

പ്രതീകാത്മക ചിത്രം (Image Credits - Mayur Kakade/Moment/Getty Images)

Published: 

11 Nov 2024 16:45 PM

തിരുവനന്തപുരം: നവംബറിലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെടിഇടി) ഇപ്പോൾ അപേക്ഷിക്കാം. ഇന്നു മുതൽ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടെന്ന് കേരള പരീക്ഷാഭവൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in വഴി രജസ്റ്റർ ചെയ്യാം.

നവംബർ 20 വരെയാണ് അപേക്ഷാ ജാലകം തുറന്നിരിക്കുക. ഔദ്യോഗിക ടൈംടേബിൾ അനുസരിച്ച് 2025 ജനുവരി 18, 19 തീയതികളിലാണ് KTET പരീക്ഷ നടക്കുന്നത്. കൂടാതെ അഡ്മിറ്റ് കാർഡുകൾ ജനുവരി 8 ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.

രണ്ടു ഷിഫ്റ്റിലാണ് പരീക്ഷ നടക്കുക. ആദ്യത്തേത് രാവിലെ 10:00 മുതൽ 12:30 വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 2:00 മുതൽ 4:30 വരെയുമാണ്. ഓരോ പേപ്പറിലും 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും, ഓരോ ചോദ്യത്തിനും ഒരു മാർക്കായിരിക്കും ഉണ്ടാവുക.

 

എങ്ങനെ അപേക്ഷിക്കാം?

 

  • ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • KTET നവംബർ 2024 എന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക് ചെയ്യുക.
  • രജിസ്ട്രേഷന് വേണ്ട ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
  • അപേക്ഷാ ഫോം തിരഞ്ഞെടുക്കുക.
  • അവശ്യ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടക്കുക.
  • ഫോം സേവ് ചെയ്യുക

 

അപേക്ഷാ ഫീസ്

കെ ടെറ്റിന് അപേക്ഷിക്കുന്നതിന് ചെലവ് വെറും 100 രൂപ മാത്രമാണ്. ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് നൽകേണ്ടത്. എസ്‌സി/എസ്ടി, വികലാംഗ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് 250 രൂപയാണ് ഫീസ്. പരീക്ഷാ ഘടന, യോഗ്യതാ മാനദണ്ഡം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങൾക്ക്, ഉദ്യോഗാർത്ഥികൾ ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ