Kochi Water Metro Recruitment 2024: കൊച്ചി വാട്ടർ മെട്രോയിൽ അവസരം; 149 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?

Kochi Water Metro Recruitment 2024 Details: കൊച്ചി വാട്ടർ മെട്രോയിലെ 149 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.

Kochi Water Metro Recruitment 2024: കൊച്ചി വാട്ടർ മെട്രോയിൽ അവസരം; 149 ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം?

കൊച്ചി വാട്ടർ മെട്രോ (Image Credits: Narendra Modi Facebook)

Updated On: 

08 Oct 2024 17:11 PM

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 149 ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥികളുടെ പ്രകടനം അനുസരിച്ച് പിന്നീട് നീട്ടിയേക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9. വിശദവിവരങ്ങൾക്ക് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ kochimetro.org സന്ദർശിക്കുക.

അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ

  • ഒഴിവ്: 30
  • യോഗ്യത: പ്ലസ് ടു/ പത്താം ക്ലാസ്, ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയിൽ 6 വർഷത്തെ പ്രവർത്തി പരിചയം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 9,200 -22,200 രൂപ + മറ്റ് ആനുകൂല്യങ്ങളും.

ബോട്ട് ഓപ്പറേറ്റർ

  • ഒഴിവ്: 39
  • യോഗ്യത: പ്ലസ് ടു/ പത്താം ക്ലാസ്, ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് 3 സർട്ടിഫിക്കറ്റ്/ എൻജിൻ ഡ്രൈവർ ക്ലാസ് 2 ആൻഡ് സ്രാങ്ക്. ബന്ധപ്പെട്ട മേഖലയിൽ 6 വർഷത്തെ പ്രവർത്തി പരിചയം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 9,200 -22,200 രൂപ + മറ്റ് ആനുകൂല്യങ്ങളും.

ഇലക്ട്രിഷ്യൻ

  • ഒഴിവ്: 8
  • യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെൻേഷനിൽ രണ്ട് വർഷ ഐടിഐ. ബോട്ട്/ ഷിപ്പ്/ ഷിപ്പ്യാർഡിൽ ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 8,700 -21,100 രൂപ. മറ്റ് ആനുകൂല്യങ്ങളും.

ഫിറ്റർ (മെക്കാനിക്കൽ)

  • ഒഴിവ്: 3
  • യോഗ്യത: ഫിറ്റർ/ മെക്കാനിക്കിൽ (റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്) ഐടിഐ/ ഐടിസി. ഷിപ്പ്യാഡ്/ എൻജിനീയറിങ് കമ്പനി/ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 8,700 -21,100 രൂപ. മറ്റ് ആനുകൂല്യങ്ങളും.

ഫിറ്റർ (എഫ്ആർപി)

  • ഒഴിവ്: 2
  • യോഗ്യത: ഐടിഐ/ ഐടിസി. ഷിപ്പ്യാഡ്/ എൻജിനീയറിങ് കമ്പനി/ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 8,700 -21,100 രൂപ. മറ്റ് ആനുകൂല്യങ്ങളും.

എൻജിനീയർ (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്)

  • ഒഴിവ്: 2
  • യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ ബിഇ/ ബിടെക്/ ബിഎസ്സി. ബോട്ട്/ ഷിപ്പ്/ ഷിപ്പ്യാർഡിൽ ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 10,750 -29,000 രൂപ. മറ്റ് ആനുകൂല്യങ്ങളും.

ടെർമിനൽ കൺട്രോളർ

  • ഒഴിവ്: 12
  • യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഐടിയിൽ എൻജിനീയറിങ് ഡിപ്ലോമ. ബിടെക് ബിരുദം അഭികാമ്യം. ഡിപ്ലോമക്കാർക്ക് അഞ്ച് വർഷത്തെയും ബിടെക്കുകാർക്ക് മൂന്ന് വർഷത്തെയും പ്രവർത്തി പരിചയം വേണം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 35 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • ശമ്പളം: 10,750 -29,000 രൂപ. മറ്റ് ആനുകൂല്യങ്ങളും.

ബോട്ട് ഓപ്പറേഷൻ ട്രെയിനി

  • ഒഴിവ്: 50
  • കാലാവധി: ഒരു വർഷം
  • യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സിൽ ഐടിഐ/ ഡിപ്ലോമ 60 ശതമാനം മാർക്കോടെ പാസായിരിക്കണം. 2021/ 2022/ 2023 വർഷങ്ങളിൽ കോഴ്സ് പൂർത്തിയായവരായിരിക്കണം.
  • പ്രായപരിധി: ഉയർന്ന പ്രായ പരിധി 28 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
  • സ്റ്റൈപ്പെൻഡ്: 9000 രൂപ.

എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കെ.എം.ആർ.എൽ (KMRL) വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ചു കൊണ്ട് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ അപ്ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിച്ച ശേഷം ഭാവി റഫറൻസിനായി ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Related Stories
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി