PSC Recruitment 2024: കേരള വാട്ടർ അതോറിറ്റിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; 1,37,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

KWA Accountants Manager Recruitment 2024: കേരള സർക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.

PSC Recruitment 2024: കേരള വാട്ടർ അതോറിറ്റിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; 1,37,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

കേരള വാട്ടർ അതോറിറ്റി (Image Credits: KWA Website)

Updated On: 

07 Nov 2024 09:27 AM

കേരള വാട്ടർ അതോറിറ്റിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി അക്കൗണ്ടന്റ് മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.

ശമ്പളം

പ്രതിമാസം 83,000 രൂപ മുതൽ 1,37,000 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

കുറഞ്ഞ പ്രായപരിധി: 18
ഉയർന്ന പ്രായപരിധി: 36

ഫീസ്

അപേക്ഷിക്കാൻ ഫീസ് അടക്കേണ്ടതില്ല.

യോഗ്യത

  • സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ / ബിരുദാനന്തര ഡിപ്ലോമ (പിജി ഡിപ്ലോമ).
    അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടാലി/ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച തത്തുല്യ സർട്ടിഫിക്കറ്റ്.
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗമായിരിക്കണം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെംബർഷിപ്പ് വേണം.

ALSO READ: മില്‍മയില്‍ അസിസ്റ്റൻ്റ് ഡയറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ; 43000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

 

എങ്ങനെ അപേക്ഷിക്കാം?

  • കേരള പബ്ലിക് സർവീസ് കംമീഷന്റെ ഔദ്യോഗിക വെബ്സൈറ്റയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം വേണം അപേക്ഷിക്കാൻ.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡി പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • പ്രൊഫൈലിൽ കാണുന്ന ‘റിക്രൂട്ട്മെന്റ്/ കരിയർ’ എന്നത് തിരഞ്ഞെടുത്ത്, ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
  • അറിയിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി മനസിലാക്കുക.
  • തുടർന്ന്, താഴെയുള്ള രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • ആവശ്യമായ വിശദാംശങ്ങൾ തെറ്റ് കൂടാതെ പൂരിപ്പിച്ച് നൽകുക.
  • ആവശ്യപ്പെടുന്ന രേഖകൾ അറിയിപ്പിൽ പറഞ്ഞിട്ടുള്ള വലുപ്പത്തിലും ഫോർമാറ്റിലും സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക.
  • നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം