5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2025 : റംസാൻ വൃതം പരി​ഗണിക്കാതെ എസ് എസ് എൽ സി പരീക്ഷാടൈം ടേബിൾ…പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

Kerala SSLC, Plus Two exam 2025 timetable Issue: വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരെയും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിൾ എന്നാണ് അധികൃതർ പറയുന്നത്

Kerala SSLC Exam 2025 :  റംസാൻ വൃതം പരി​ഗണിക്കാതെ എസ് എസ് എൽ സി പരീക്ഷാടൈം ടേബിൾ…പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
പ്രതീകാത്മക ചിത്രം (Image courtesy : (Image Courtesy - Creative Touch Imaging Ltd./NurPhoto via Getty Images)
aswathy-balachandran
Aswathy Balachandran | Updated On: 04 Nov 2024 10:56 AM

തിരുവനന്തപുരം: എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി പരീക്ഷാ വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ വിവാദങ്ങളും പ്രതിഷേധങ്ങളും മുറുകുന്നു. ഇത്തവണ പരീക്ഷാ ടൈംടേബിൾ സംബന്ധിച്ച് പ്രതിഷേധവുമായി രം​ഗത്തുള്ളത് അധ്യാപക സംഘടനകൾ തന്നെയാണ്.

പൊതുപരീക്ഷാ ടൈം ടേബിൾ മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടക്കുന്ന മാർച്ചിലാണ്. ഈ മാസം റംസാൻ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ നിശ്ചയിച്ചതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഇതിനുപുറമേ, ശനിയാഴ്ചകളിൽ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പുണ്ട്.

റംസാൻ വ്രതം മാർച്ച് ആദ്യവാരം ആരംഭിക്കുന്നതിനാൽ ഉച്ചയ്ക്കു ശേഷം മൂന്നുമണിക്കൂർ പരീക്ഷയെഴുതേണ്ടി വരുന്നത് നോമ്പ് ആചരിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ. വാദിക്കുന്നു. ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് പ്രത്യേകം പ്രധാന്യമുണ്ട്. ടൈംടേബിൾ പുനഃക്രമീകരി ക്കണമെന്നാണ് പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവശ്യപ്പെട്ടത്.

ഒരേദിവസം ഒട്ടേറെ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി ടൈംടേബിൾ അശാസ്ത്രീയമാണെന്നും സംഘടന പ്രതികരിച്ചു. മുൻവർഷങ്ങളിൽ പത്തുദിവസമായിരുന്നു പരീക്ഷ. ഇത്തവണ 17 ദിവസമാണ് ഹയർസെക്കൻഡറി പരീക്ഷ നടക്കുന്നത്. മൂന്നു ശനിയാഴ്ചകളും പരീക്ഷയുണ്ട് എന്നത് മാത്രമല്ല, തിങ്കൾ മുതൽ ശനിവരെ ആറുദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും പ്രശ്നമാണ്.

ALSO READ – കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം; യോഗ്യത പത്താം ക്ലാസ്, പി.എസ്.സി അപേക്ഷ ക്ഷണിച്ച

വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരെയും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിൾ എന്നാണ് അധികൃതർ പറയുന്നത്.

 

പരീക്ഷാ നടത്തിപ്പ്

 

ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത് 4.28 ലക്ഷം വിദ്യാർഥികളാണ്. 3.87 ലക്ഷം വിദ്യാർഥികളാണ് ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. 3.84 ലക്ഷം വിദ്യാർഥികൾ രണ്ടാം വർഷത്തിലും ഉണ്ട്. ഒന്നാം വർഷം പൊതുപരീക്ഷ മാർച്ച് ആറിന് തുടങ്ങി 29 വരെ ( എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്) നടത്തും. രണ്ടാം വർഷം പൊതു പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെയാണ്(എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്).

2024-ൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയോടൊപ്പമാണ്നടത്തുന്നത്.

 

മൂല്യ നിർണയം

 

ഏപ്രിൽ 11-ന് ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം തുടങ്ങുന്നത്. അതിനു ശേഷം രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകളുടെതും തുടർന്ന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും നടക്കുമെന്നാണ് വിവരം. സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാർഥികൾക്ക് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസിൽനിന്നാണ് ഉത്തരവ് നൽകുന്നത് എന്നാണ് വിവരം.

Latest News