Kerala SET Exam 2024 : സെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? വിശദാംശങ്ങൾ

Kerala SET Exam 2024 Admit Card : സെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. എൽബിഎസിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് പരിശോധിക്കാം.

Kerala SET Exam 2024 : സെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? വിശദാംശങ്ങൾ

Kerala SET Exam 2024 Admit Card (Image Courtesy - iStock)

Published: 

17 Jul 2024 07:22 AM

കേരള സെറ്റ് പരീക്ഷയുടെ (Kerala SET Exam 2024) ഹാൾ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുകയാണ്. എൽബിഎസ് സെൻ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇന്ന് വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ മൊബൈൽ നമ്പരോ ഐഡിയോ ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യണം. എസ്എംഎസിലൂടെ ലഭിച്ച സൈറ്റ് ആക്സസ് കീയും ലോഗിൻ ചെയ്യാൻ ആവശ്യമാണ്. ലോഗിൻ കീ നഷ്ടപ്പെട്ടെങ്കിൽ അത് വീണ്ടെടുക്കാൻ സൈറ്റിൽ ഓപ്ഷനുണ്ട്. ഈ മാസം 28നാണ് പരീക്ഷ.

Also Read : Kerala SET 2024 Admit Card: സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങും; പരീക്ഷ ഈ മാസം 28ന്

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള നടപടിക്രമങ്ങൾ:

lbsedp.lbscentre.in/setjul24 എന്ന എൽബിഎസിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോവുക. ഹോം പേജിലെ അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക. അഡ്മിറ്റ് കാർഡ് തുറക്കും. വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ചിട്ട് ഡൗൺലോഡ് ചെയ്യാം.

രണ്ട് പേപ്പറുകളാണ് സെറ്റ് പരീക്ഷയിലുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും ഒരുപോലെയാണ്. പൊതുവിവരവും അധ്യാപക അഭിരുചിയും. ബിരുദാനന്തര ബിരുദ കോഴ്സുമായി ബന്ധപ്പെട്ടാവും പേപ്പർ രണ്ട്. 120 മിനിട്ടാണ് ഒരു പേപ്പർ എഴുതാനുള്ള സമയം. പേപ്പർ ഒന്നിൽ 60 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യങ്ങൾക്കും ഒരു മാർക്ക് വീതം. പേപ്പർ രണ്ടിൽ 120 ചോദ്യങ്ങൾ. കണക്കും സ്റ്ററ്റിസ്റ്റിക്സുമൊഴികെ ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഒരു മാർക്കും കണക്ക്, സ്റ്ററ്റിസ്റ്റിക്സ് ചോദ്യങ്ങൾക്ക് ഒന്നര മാർക്ക് വീതവും ലഭിക്കും.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ നോൺ വൊക്കേഷണൽ അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയാണ് സെറ്റ്. ഈ ക്ലാസുകളിൽ പഠിപ്പിക്കാനുള്ള നിലവാരം അധ്യാപകർക്ക് ഉണ്ടോ എന്ന് മനസിലാക്കുകയാണ് ഈ പരീക്ഷയുടെ ലക്ഷ്യം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകരാവാൻ സെറ്റ് പരീക്ഷ പാസായിരിക്കണം.

 

 

നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്