സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങും; പരീക്ഷ ഈ മാസം 28ന് | Kerala SET 2024 Hall Ticket to Release on July 17 at lbsedp.lbscentre.in/setjul24; check details in Malayalam Malayalam news - Malayalam Tv9

Kerala SET 2024 Admit Card: സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങും; പരീക്ഷ ഈ മാസം 28ന്

Kerala SET 2024 Hall Ticket : സെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങും. ഈ മാസം 28നാണ് പരീക്ഷ. എൽബിഎസ് സെൻ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Kerala SET 2024 Admit Card: സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങും; പരീക്ഷ ഈ മാസം 28ന്

Kerala SET Exam 2024 (Image Courtesy - PTI)

Updated On: 

17 Jul 2024 07:15 AM

കേരള സംസ്ഥാന യോഗ്യതാ പരീക്ഷയുടെ (സെറ്റ്) അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങും. lbsedp.lbscentre.in എന്ന എൽബിഎസ് സെൻ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഈ മാസം 28നാണ് സെറ്റ് പരീക്ഷ നടക്കുക.

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർത്ഥികൾ അവരുടെ മൊബൈൽ നമ്പരോ ഐഡിയോ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. എസ്എംഎസിലൂടെ ലഭിച്ച സൈറ്റ് ആക്സസ് കീയും ലോഗിൻ ചെയ്യാൻ ആവശ്യമാണ്. ലോഗിൻ കീ നഷ്ടപ്പെട്ടെങ്കിൽ അത് വീണ്ടെടുക്കാൻ സൈറ്റിൽ ഓപ്ഷനുണ്ട്.

Also Read : Kerala Rain Holiday: ബുധനാഴ്ച ഏതൊക്കെ ജില്ലകളിലാണ് അവധി? അറിയേണ്ടതൊക്കെ

രണ്ട് പേപ്പറുകളാണ് സെറ്റ് പരീക്ഷയിലുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും ഒരുപോലെയാണ്. പൊതുവിവരവും അധ്യാപക അഭിരുചിയും. ബിരുദാനന്തര ബിരുദ കോഴ്സുമായി ബന്ധപ്പെട്ടാവും പേപ്പർ രണ്ട്. 120 മിനിട്ടാണ് ഒരു പേപ്പർ എഴുതാനുള്ള സമയം. പേപ്പർ ഒന്നിൽ 60 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യങ്ങൾക്കും ഒരു മാർക്ക് വീതം. പേപ്പർ രണ്ടിൽ 120 ചോദ്യങ്ങൾ. കണക്കും സ്റ്ററ്റിസ്റ്റിക്സുമൊഴികെ ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഒരു മാർക്കും കണക്ക്, സ്റ്ററ്റിസ്റ്റിക്സ് ചോദ്യങ്ങൾക്ക് ഒന്നര മാർക്ക് വീതവും ലഭിക്കും.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ നോൺ വൊക്കേഷണൽ അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയാണ് സെറ്റ്. ഈ ക്ലാസുകളിൽ പഠിപ്പിക്കാനുള്ള നിലവാരം അധ്യാപകർക്ക് ഉണ്ടോ എന്ന് മനസിലാക്കുകയാണ് ഈ പരീക്ഷയുടെ ലക്ഷ്യം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകരാവാൻ സെറ്റ് പരീക്ഷ പാസായിരിക്കണം.

 

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ