5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC Recruitment 2024: കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം; യോഗ്യത പത്താം ക്ലാസ്, പി.എസ്.സി അപേക്ഷ ക്ഷണിച്ചു

KTDC Recruitment 2024: ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

PSC Recruitment 2024: കേരള ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാം; യോഗ്യത പത്താം ക്ലാസ്, പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കെടിഡിസി ലോഗോ (Image Credits: Facebook)
nandha-das
Nandha Das | Published: 03 Nov 2024 14:09 PM

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. കെടിഡിസി (KTDC) സ്റ്റോർ കീപ്പർ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി) ആണ് വിജ്ഞാപനം പുറത്തിറക്കിയത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.

തസ്തിക: സ്റ്റോർ കീപ്പർ

ഒഴിവുകൾ: 1

ശമ്പളം: പ്രതിമാസം 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

  • കുറഞ്ഞ പ്രായപരിധി: 18 വയസ്.
  • ഉയർന്ന പ്രായപരിധി: 36 വയസ്.
  • എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

യോഗ്യത

കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പത്താം ക്ലാസ്/ തത്തുല്യം.

ALSO READ: കേരള സര്‍ക്കാരിന്റെ കീഴില്‍ കയര്‍ഫെഡില്‍ ജോലി നേടാം; 30,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം?

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം വേണം അപേക്ഷിക്കാൻ.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡി പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത്, സ്വന്തം പ്രൊഫൈലിലൂടെ  അപേക്ഷിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • തുടർന്ന്, പ്രൊഫൈലിൽ കാണുന്ന സ്റ്റോർ കീപ്പർ തസ്തികയുടെ ‘നോട്ടിഫിക്കേഷൻ ലിങ്ക്’ തിരഞ്ഞെടുത്ത ശേഷം, ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകാം.
  • ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2013-ന് ശേഷം എടുത്തതായിരിക്കണം. 01/01/2022-ന് ശേഷം പ്രൊഫൈൽ ആരംഭിച്ചവരാണെങ്കിൽ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും കൃത്യമായി രേഖപ്പെടുത്തണം.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ സാധിക്കില്ല. അതിനാൽ, ഒന്നുകൂടി അപേക്ഷ വായിച്ചു നോക്കിയതിന് ശേഷം സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Latest News