5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Police SI Recruitment: പിഎസ്‍സി വിളിക്കുന്നു, കേരള പോലീസിൽ എസ്ഐ ആകാം; 95,600 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala Police SI Recruitment 2025 Notification Out: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

Kerala Police SI Recruitment: പിഎസ്‍സി വിളിക്കുന്നു, കേരള പോലീസിൽ എസ്ഐ ആകാം; 95,600 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala PoliceImage Credit source: Facebook
nandha-das
Nandha Das | Updated On: 03 Jan 2025 22:34 PM

കേരള പോലീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സബ് ഇൻസ്‌പെക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം. 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

തസ്തിക

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി). (പുരുഷന്മാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം)

ശമ്പളം

പ്രതിമാസം 45,650 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

അപേക്ഷ സമർപ്പിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസ്സാണ്. ഉയർന്ന പ്രായപരിധി 28 വയസ്.
1993 ജനുവരി 2നും 2004 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

യോഗ്യത

  • അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയായിരിക്കണം.

ശാരീരിക യോഗ്യത:

  • പുരുഷന്മാർക്ക്:
    ഉയരം: 165.10 സെന്റിമീറ്റർ. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക്: 160.02 സെന്റിമീറ്റർ. നെഞ്ചളവ്: 81.28 സെന്റിമീറ്റർ – 5.08 സെന്റിമീറ്റർ.
  • സ്ത്രീകൾക്ക്:
    ഉയരം: 160 സെന്റിമീറ്റർ. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക്: 155 സെന്റിമീറ്റർ.

ശാരീരിക ക്ഷമത പരീക്ഷ

പുരുഷന്മാർ: താഴെപ്പറയുന്ന എട്ട് ഇവന്റുകളിൽ ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അഞ്ച് ഇവന്റുകളിൽ യോഗ്യത നേടിയിരിക്കണം.

  • 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
  • ഹൈജമ്പ്: 132.20സെ.മി (4’6”)
  • ലോങ്ങ് ജമ്പ്: 457.20സെ.മി (15’)
  • ഷോട്ട് പുട്ട് (7264 ഗ്രാം): 609.60സെ.മി(20’) സെ.മി
  • ക്രിക്കറ്റ് ബോൾ ത്രോ: 6096സെ.മി (200’)
  • റോപ്പ് ക്ലൈമ്പിങ് : 365.80സെ.മി (12’)
  • പുൾ-അപ്സ്: 8 പ്രാവശ്യം.
  • 1500 മീറ്റർ ഓട്ടം: 5 മിനിറ്റും 44 സെക്കൻഡും.

സ്ത്രീകൾ: താഴെപ്പറയുന്ന എട്ട് ഇവന്റുകളിൽ ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അഞ്ച് ഇവന്റുകളിൽ യോഗ്യത നേടിയിരിക്കണം.

  • 100 മീറ്റർ ഓട്ടം: 17 സെക്കൻഡ്
  • ഹൈ ജമ്പ്: 106 സെ.മി
  • ലോങ്ങ് ജമ്പ്: 305 സെ.മി
  • ഷോട്ട് പുട്ട് (4000 ഗ്രാം): 400 സെ.മി
  • 200 മീറ്റർ ഓട്ടം : 36 സെക്കൻഡ്
  • ത്രോ ബോൾ: 1400 സെ.മി
  • ഷട്ടിൽ റേസ് (4 X 25): 26 സെക്കൻഡ്
  • പുൾ അപ്പ്: 8 പ്രാവശ്യം
  • സ്കിപ്പിംഗ് (ഒരു മിനിറ്റിൽ): 80 പ്രാവശ്യം

എങ്ങനെ അപേക്ഷിക്കാം?

  • കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്, യൂസർ ഐഡി പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കാം.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം പ്രൊഫൈലിൽ കാണുന്ന ‘റിക്രൂട്ട്മെന്റ്/ കരിയർ’ എന്നത് തിരഞ്ഞെടുക്കുക.
  • ഇനി ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ചു മനസിലാക്കുക.
  • തുടർന്ന്, അറിയിപ്പിൽ നൽകിയിട്ടുള്ള രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ തെറ്റ് കൂടാതെ പൂരിപ്പിച്ച് നൽകി, അറിയിപ്പിൽ പറഞ്ഞിട്ടുള്ള വലുപ്പത്തിലും ഫോർമാറ്റിലും ആവശ്യപ്പെടുന്ന രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
  • നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കാം.