5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala MSC Nursing Admission: എംഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ, വിശദവിവരങ്ങൾ

Kerala MSC Nursing Admission 2024-25: ആദ്യം ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി 2000 രൂപ പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരിൽ ഓൺലൈനായി അടയ്ക്കുകയും ചെയ്യണം. എന്നാൽ അടയ്ക്കുന്ന പണം അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയ ശേഷം അവരുടെ ട്യൂഷൻ ഫീസിൽ വകയിരുത്തും.

Kerala MSC Nursing Admission: എംഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ, വിശദവിവരങ്ങൾ
Represental Image (Image Credits: GettyImages)
Follow Us
neethu-vijayan
Neethu Vijayan | Updated On: 07 Oct 2024 10:44 AM

കേരളത്തിൽ 2024-’25-ലെ എംഎസ്‌സി നഴ്‌സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്‌മെന്റ് നടപടി ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. സർക്കാർ നഴ്‌സിങ് കോളേജുകളിലെ സീറ്റുകൾ, സ്വകാര്യ സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജുകളിലെ ഗവൺമെന്റ് മെറിറ്റ് സീറ്റുകൾ എന്നിവയാണ് അലോട്‌മെന്റ് പ്രക്രിയകളിൽ ഉൾപ്പെടുന്നത്. പിജി നഴ്‌സിങ് 2024 റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർക്ക് പ്രവേശനത്തിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇതിനായി അപേക്ഷാ നമ്പർ, പാസ്‌വേഡ്‌ എന്നിവ www.cee.kerala.gov.in-ൽ ‘പിജി നഴ്‌സിങ് 2024- കാൻഡിഡേറ്റ്‌സ് പോർട്ടൽ’ വഴി നൽകി ഹോം പേജിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. അവിടെയുള്ള ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ ലിങ്ക് ക്ലിക്ക് ചെയ്ത്, താത്‌പര്യമുള്ള ഓപ്ഷനുകൾ ഉദ്യോ​ഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യം ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി 2000 രൂപ ഓൺലൈനായി അടയ്ക്കണം. എന്നാൽ അടയ്ക്കുന്ന പണം അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയ ശേഷം അവരുടെ ട്യൂഷൻ ഫീസിൽ വകയിരുത്തുന്നതാണ്.

പട്ടികജാതി/പട്ടികവർഗ/ഒഇസി/ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാർ എന്നിവർ 500 രൂപ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി അടയ്ക്കുകയും വേണം. ഇവർ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയശേഷം, ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകയിരുത്തും. എന്നാൽ പ്രക്രിയ പൂർത്തിയാകുമ്പോഴും അലോട്‌മെന്റ് ഒന്നും ലഭിക്കാത്തവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ്‌ തിരികെ നൽകും.

ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ അലോട്മെന്റിനു ലഭ്യമായ എല്ലാ കോളേജ്- കോഴ്‌സ് കോമ്പിനേഷനുകൾ കാണാൻ കഴിയും. അവ ഓരോന്നും ഓരോ ഓപ്ഷനാണ്. മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്‌പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്‌പര്യമുള്ള ഓപ്ഷനുകൾ എല്ലാം രജിസ്റ്റർചെയ്യാം.

ALSO READ: യുപിഎസ്‍സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ തിയതി എത്തി

അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ മാത്രം രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്‌മെന്റ് നഷ്ടപ്പെടുകയും പ്രക്രിയയിൽ നിന്ന്‌ പുറത്താവുകയും ചെയ്യും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർ നടപടികളിലേക്കും പരിഗണിക്കുക. ഓപ്ഷൻ രജിസ്‌ടേഷൻ നടത്താത്തവരെ അലോട്‌മെന്റിനായി പരിഗണിക്കില്ല.

ഒക്ടോബർ എട്ടിന് വൈകിട്ട് അഞ്ചുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ആദ്യ അലോട്മെന്റ് പിന്നീട് പ്രഖ്യാപിക്കും. അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശന പരീക്ഷാകമ്മിഷണർ പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് കോളേജിൽ റിപ്പോർട്ടു ചെയ്യുക. പിന്നീട് അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് കോളേജിലടച്ച് സമയപരിധിക്കകം പ്രവേശനം നേടണം. എംഎസ്‌സി നഴ്‌സിങ് പ്രോസ്പെക്ടസ് ക്ലോസ് 7 പ്രകാരമുള്ള യോഗ്യത, പ്രവേശനസമയത്ത് നേടിയിരിക്കണം.

സർക്കാർ നഴ്‌സിങ് കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീസ്‌ -32,410 രൂപയാണ്. സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജിലെ ഗവൺമെന്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്ക് പ്രതിവർഷ ട്യൂഷൻ ഫീസ്‌ ഒരു ലക്ഷം രൂപയും സ്പെഷ്യൽ ഫീസായി 50,000 രൂപയും അടയ്ക്കേണ്ടതാണ്. മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന എസ്.സി./എസ്.ടി./ഒ. ഇ.സി./രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾ, ശ്രീചിത്ര ഹോം, നിർഭയ ഹോം, ഗവ. ജുവനൈൽ ജസ്റ്റിസ് ഹോം എന്നിവയിലെ അന്തേവാസികൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.

 

 

Latest News