K – REAP: സർവ്വകലാശാലകളെല്ലാം ഇനി കെ – റീപ്പിനു കീഴിൽ, അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ ഒരു സിസ്റ്റം
K-Reap software: നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും പരസ്പ്പര ബന്ധമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ കോളേജുകളും സർവ്വകലാശാലകളും പല രീതിയിൽ സർട്ടിഫിക്കറ്റ് വിതരണവും മറ്റ് നടപടികളും നടക്കുന്നത് ഇനി പഴങ്കഥ. ഇതിനായി ഒരു സോഫ്റ്റുവെയർ എത്തുന്നു.
കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയർ നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയാണ്. ഇതിന്റെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഐ എം ജിയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും പരസ്പ്പര ബന്ധമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ALSO READ – സംസ്ഥാനത്ത് അതിശക്തമായ മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
പലതായി ചിതറിക്കിടക്കുന്ന ഈ സിസ്റ്റങ്ങളെ എല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതോടെ സർവകലാശാലകളും കോളജുകളും എന്നിവ ഒരു സിസ്റ്റത്തിനു കീഴിലേക്ക് മാറും. കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്പ്) എന്ന പ്ലാറ്റ്ഫോമിനു കീഴിൽ പ്രവർത്തനങ്ങൾ എത്തുന്നതോടെ വിദ്യാർഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഒരേ പോലെ നടക്കും.
അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആൻഡ് കോളേജ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഇതിനായി സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. കണ്ണൂർ സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല, തിരൂർ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ ഇത് നടപ്പിലാക്കി കഴിഞ്ഞു എന്നും വിവരമുണ്ട്.