5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ

K-fon Recruitment 2025: താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. 2024 ഡിസംബർ 27 മുതൽ 2025 ജനുവരി 10 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക.

K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
Representational ImageImage Credit source: Nitat Termmee/Getty Images
nandha-das
Nandha Das | Published: 02 Jan 2025 23:46 PM

കെ-ഫോണിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ തസ്തികളിലായി 18 ഒഴിവുകളിലേക്ക് കെ-ഫോൺ അപേക്ഷ ക്ഷണിച്ചു. ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (നെറ്റ്‌വർക്ക് പ്ലാനിംഗ് & ഡിസൈൻ), അസിസ്റ്റൻ്റ് മാനേജർ (ഹെൽപ്പ് ഡെസ്ക് & ബിഎസ്എസ്), അസിസ്റ്റൻ്റ് മാനേജർ (റവന്യൂ അഷ്വറൻസ്), ജില്ലാ ടെലികോം ഓഫീസർ എന്നീ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. 2024 ഡിസംബർ 27 മുതൽ 2025 ജനുവരി 10 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക.

 

ചീഫ് ഫിനാൻസ് ഓഫീസർ

  • യോഗ്യത: ICAI/ICWAI യുടെ അസോസിയേറ്റ് അല്ലെങ്കിൽ ഫെല്ലോ മെമ്പർ ആയിരിക്കണം.
    ഫിനാൻസിൽ ബിരുദാനന്തര ബിരുദം അഭികാമ്യം.
    ധനകാര്യത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം.
  • ഒഴിവുകളുടെ എണ്ണം: 01
  • ശമ്പളം: പ്രതിമാസം 1,50,000 മുതൽ 2,00,000 രൂപ വരെ.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 65 വയസ്.

മാനേജർ (നെറ്റ്‌വർക്ക് പ്ലാനിംഗ് & ഡിസൈൻ)

  • യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്/ ഐടി എന്നിവയിൽ ഏതിലെങ്കിലും ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം .
    CCNP/JNCIP പോലുള്ള നെറ്റ്‌വർക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ അഭികാമ്യം.
    ടെലികോം/ ഐഎസ്പി/ നെറ്റ്‌വർക്ക് പ്ലാനിംഗ്/ ഡിസൈൻ, ഒപ്റ്റിമൈസേഷൻ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
    DWDM, MPLS, IP എന്നിവയുൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്.
  • ഒഴിവുകളുടെ എണ്ണം: 01
  • ശമ്പളം: പ്രതിമാസം 90,000 രൂപ വരെ.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 50 വയസ്.

ALSO READ: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം

അസിസ്റ്റൻ്റ്  മാനേജർ (ഹെൽപ്പ് ഡെസ്ക് & ബിഎസ്എസ്)

  • യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതിലെങ്കിലും ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം .
    എംബിഎ ഉള്ളവർക്ക് മുൻഗണന.
    കസ്റ്റമർ സർവീസ് മാനേജ്‌മെൻ്റിൽ കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം. (ടെലികോമിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം).
  • ഒഴിവുകളുടെ എണ്ണം: 01
  • ശമ്പളം: പ്രതിമാസം 75,000 രൂപ വരെ.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 40 വയസ്.

അസിസ്റ്റൻ്റ് മാനേജർ (റവന്യൂ അഷ്വറൻസ്)

  • യോഗ്യത: ഫിനാൻസിൽ ഫസ്റ്റ് ക്ലാസോടു കൂടിയ എം.ബി.എ.
    ധനകാര്യത്തിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം (ഐടി/ടെലികോം മേഖലയിൽ റവന്യൂ അഷ്വറൻസ് അല്ലെങ്കിൽ ടെലികോം ബില്ലിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം അഭികാമ്യം)
  • ഒഴിവുകളുടെ എണ്ണം: 01
  • ശമ്പളം: പ്രതിമാസം 75,000 രൂപ വരെ.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 40 വയസ്.

ജില്ലാ ടെലികോം ഓഫീസർ

  • യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതിലെങ്കിലും ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം .
    ടെലികോം/ഐഎസ്പി നെറ്റ്‌വർക്കിലും മാനേജ്‌മെൻ്റിലും കുറഞ്ഞത് 5 വർഷത്തെ പരിചയം. (ടെലികോം സെയിൽസിൽ 2 വർഷത്തെ പരിചയം അഭികാമ്യം)
  • ഒഴിവുകളുടെ എണ്ണം: 14
  • ശമ്പളം: പ്രതിമാസം നിശ്ചിത ശമ്പളം 30,000 രൂപ. ടാർഗെറ്റ് നേട്ടം, പ്രകടനം എന്നിവ അനുസരിച്ച് 20,000 വരെ ഇൻസെന്റീവ് അധികമായി ലഭിക്കും.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 40 വയസ്.

എങ്ങനെ അപേക്ഷിക്കാം?

  • കെ-ഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kfon.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ കാണുന്ന ‘റിക്രൂട്ട്മെൻ്റ്’ ലിങ്ക് തെരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ വായിച്ചു മനസിലാക്കുക.
  • തുടർന്ന്, ആവശ്യമായ വിശദാംശങ്ങൾ നൽകി അക്കൗണ്ട് സൈൻ അപ് ചെയ്യുക.
  • ഇനി ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്ത്, ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം അപേക്ഷ സമർപ്പിക്കുക
  • അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.