JEE Main 2025: JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു; ഇതാ അറിയേണ്ടതെല്ലാം

JEE Mains 2025 First Session Exam ‌Date:തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ബി.ഇ./ബി.ടെക്. പ്രവേശനത്തിനുള്ള പരീക്ഷ (പേപ്പർ 1) ജനുവരി 22, 23, 24, 28, 29 തീയതികളിൽ രണ്ടു ഷിഫ്റ്റുകളിലായി നടത്തപ്പെടും.

JEE Main 2025: JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു; ഇതാ അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

03 Jan 2025 08:35 AM

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ.) തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ബി.ഇ./ബി.ടെക്. പ്രവേശനത്തിനുള്ള പരീക്ഷ (പേപ്പർ 1) ജനുവരി 22, 23, 24, 28, 29 തീയതികളിൽ രണ്ടു ഷിഫ്റ്റുകളിലായി നടത്തപ്പെടും.

രണ്ടാം പേപ്പർ ജനുവരി 30നാണ് നടക്കുക. അന്ന് ബി.ആർക്. പ്രവേശനത്തിനുള്ള പേപ്പർ 2 എ; ബി. പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പർ 2 ബി; ബി.ആർക്. ആൻഡ് ബി. പ്ലാനിങ് (രണ്ടിനും) പ്രവേശനങ്ങൾക്കുള്ള, പേപ്പർ 2 എ ആൻഡ് പേപ്പർ 2 ബി പരീക്ഷകളാണ് മാസാവസാനം ഉച്ചയ്ക്ക് മൂന്നു മുതൽ 6.30 വരെ നടത്തും.

Also Read: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ

ആദ്യ പേപ്പറിന്റെ ടൈംടേബിൾ

ആദ്യഘട്ടത്തിൽ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകളാണ് പരീക്ഷക്ക് ഉണ്ടാകുക. പേപ്പർ -1ൽ (ബി.ഇ./ബി.ടെക്.), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്ന്‌ (തുല്യ വെയിറ്റേജോടെ) രണ്ടുഭാഗങ്ങളിലായി 25 ചോദ്യങ്ങൾ വീതമുണ്ടാകും. ഓരോ വിഷയത്തിലും സെക്‌ഷൻ എ-യിൽ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്‌ഷൻ ബിയിൽ അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ന്യൂമറിക്കൽ വാല്യു ആയിരിക്കും) ചോദ്യങ്ങളുമുണ്ടാകും. എല്ലാം നിർബന്ധമാണ്. രണ്ടാം പേപ്പർ ആർക്കിടെക്ചർ, പ്ലാനിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനത്തിനാണ്. ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.) പ്രവേശനപരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക്, ഓരോന്നിനും മൂന്നുഭാഗമുണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട്‌ I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട്‌ II) എന്നിവ രണ്ടിനുമുണ്ടാകും. മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരംനൽകണം. പാർട്ട്‌ ll-ൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. എല്ലാത്തിനും ഉത്തരംനൽകണം. മൂന്നാംഭാഗം 2 എയിൽ ഡ്രോയിങ് ടെസ്റ്റും 2 ബിയിൽ പ്ലാനിങ് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2 എയിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും. ഡ്രോയിങ് ടെസ്റ്റ് ഓഫ് ലൈൻ ആയിരിക്കും. 50 മാർക്കുവീതമുള്ള രണ്ടുചോദ്യങ്ങളുണ്ടാകും. രണ്ട് വിഭാഗങ്ങളിലും നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ഫണ്ടിങ്/അംഗീകരം ഉള്ള സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ, വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ്/ ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷകളുടെ പരിധിയിൽ വരുന്നത്. ഈ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കുന്ന 2,50,000 പേർക്കേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2025 അഭിമുഖീകരിക്കാൻ അർഹത ലഭിക്കൂ.ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in | jeemain.nta.nic.in എന്നീ സൈറ്റുകൾ സന്ദർശിക്കണം.

Related Stories
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ