ITAT Recruitment: ആദായ നികുതി വകുപ്പിൽ തൊഴിലവസരം; 47,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

ITAT Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർഥികൾ തപാൽ വഴി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.

ITAT Recruitment: ആദായ നികുതി വകുപ്പിൽ തൊഴിലവസരം; 47,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

ഐടിഎടി (Image Credits: SOPA Images/Getty Images)

Updated On: 

10 Nov 2024 09:59 AM

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ആദായ നികുതി അപ്പലേറ്റ് ട്രിബ്യുണൽ (ഐടിഎടി) സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 35 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ തപാൽ വഴി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.

ശമ്പളം

പ്രതിമാസം 44,000 രൂപ മുതൽ 47,600 രൂപ വരെയാണ് ശമ്പളം.

തസ്തിക

1. സീനിയർ പ്രൈവറ്റ് സെക്രട്ടറി

  • ഒഴിവുകൾ: 15 (എസ്.സി-02, എസ്.ടി-00, ഒബിസി-01, പിന്നാക്ക വിഭാഗക്കാർ-03, ജനറൽ-09, ഭിന്നശേഷിക്കാർ-01)
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 35 വയസ്സാണ്.
    എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

2. പ്രൈവറ്റ് സെക്രട്ടറി

  • ഒഴിവുകൾ: 20 (എസ്.സി-02, എസ്.ടി-01, ഒബിസി-09, പിന്നാക്ക വിഭാഗക്കാർ-00, ജനറൽ-08, ഭിന്നശേഷിക്കാർ-01)
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 35 വയസ്സാണ്.
    എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

ALSO READ: കേരള സർക്കാരിന് കീഴിൽ കെ-ഡിസ്‌കിൽ ജോലി നേടാം; 30,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

യോഗ്യത

  • കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം.
  • ഇംഗ്ലീഷ് വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയണം. (ഒരു മിനിറ്റിൽ 120 വാക്കുകൾ വീതം)

തിരഞ്ഞെടുപ്പ്

  • ആദ്യ ഘട്ടം എഴുത്ത് പരീക്ഷയാണ്. അതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തസ്തികയ്ക്ക് അനുസരിച്ച് സ്കിൽ ടെസ്റ്റ് നടക്കും. തുടർന്ന്, വ്യക്തകത അഭിമുഖവും ഉണ്ടാകും.
  • എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് കേന്ദ്രങ്ങൾ: ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഗുവാഹത്തി, ലക്നൗ, അഹമ്മദാബാദ്.

 

എങ്ങനെ അപേക്ഷിക്കാം?

  • ആദായ നികുതി അപ്പലേറ്റ് ട്രിബ്യുണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://itat.gov.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘കരിയർ/റിക്രൂട്ട്മെന്റ്’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിച്ച ശേഷം, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കണം.
  •  ഫോം സൂക്ഷിച്ച് വായിച്ചു നോക്കിയ ശേഷം കൃത്യമായി പൂരിപ്പിക്കുക.
  • അപേക്ഷാ അയക്കേണ്ടത് തപാൽ വഴിയാണ് .
  • വിലാസം: Deputy Registrar, Income Tax Appellate Tribunal, Pratishtha Bhavan, Old Central Govt. Offices Building, Fourth Floor,101, Maharshi Karve Marg, Mumbai, Pin Code-400020.
  • അപേക്ഷാ ഫോം അടങ്ങുന്ന എൻവലപ്പിൽ ‘APPLICATION FOR THE POST OF Sr.PS/PS/Sr.PS & PS BOTH ‘ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
Related Stories
എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം