IRCTC Jobs: പരീക്ഷാ പേടി വേണ്ട, റെയിൽവേ തരും ജോലി; 2 ലക്ഷം വരെ ശമ്പളം വാങ്ങാം

IRCTC Jobs 2024: ഇന്ത്യൻ റെയിൽവേയിലെ സർക്കാർ ജോലികളിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് മികച്ച അവസരമാണ് ഒരുക്കുന്നത്. ഈ തസ്കകളിലേക്ക് എഴുത്തുപരീക്ഷ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പ്രതിമാസം 2,00,000 രൂപ വരെൃ ശമ്പളമാണ് ഇവർ വാ​ഗ്ദാനം ചെയ്യുന്നത്.

IRCTC Jobs: പരീക്ഷാ പേടി വേണ്ട, റെയിൽവേ തരും ജോലി; 2 ലക്ഷം വരെ ശമ്പളം വാങ്ങാം

Represental Image/ Credits: Social Media

Published: 

10 Oct 2024 16:29 PM

ഒരു ജോലി തേടുമ്പോൾ നമ്മൾ തോറ്റ് പോകുമെന്ന് പേടിക്കുന്നത് പലപ്പോഴും പരീക്ഷകളിലാണ്. എന്നാൽ ആ പേടി ഇനി വേണ്ട. പരീക്ഷ എഴുതാതെ തന്നെ റെയിൽവേയിൽ ജോലികിട്ടാൻ (IRCTC Jobs 2024) ഇതാ സുവർണാവസരം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അസിസ്റ്റൻ്റ് ജനറൽ മാനേജർ (എജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എന്നിവയുൾപ്പെടെ വിവിധ മാനേജർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയിലെ സർക്കാർ ജോലികളിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് മികച്ച അവസരമാണ് ഒരുക്കുന്നത്. ഈ തസ്കകളിലേക്ക് എഴുത്തുപരീക്ഷ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പ്രതിമാസം 2,00,000 രൂപ വരെൃ ശമ്പളമാണ് ഇവർ വാ​ഗ്ദാനം ചെയ്യുന്നത്.

2024 നവംബർ ആറാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പരമാവധി പ്രായപരിധി 55 വയസ്സാണ്. കൂടാതെ അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും ജോലിയിലേക്ക് തിരഞ്ഞെടുക്കുക. എജിഎം/ഡിജിഎം: 15,600 മുതൽ 39,100 രൂപ വരെയാണ് ശമ്പളം. എന്നാൽ ഡിജിഎം (ഫിനാൻസ്) തസ്തികയിലേക്ക് 70,000 മുതൽ 2,00,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായോ ഇമെയിൽ വഴിയോ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുക.

ALSO READ: റെയിൽവേ ജോലി സ്വപ്നം കാണുന്നവരേ… തയ്യാറായിക്കോളൂ, പരീക്ഷാ തീയതി ഇങ്ങെത്തി

പൂരിപ്പിച്ച അപേക്ഷ, ആവശ്യമായ രേഖകൾ (വിജിലൻസ് ഹിസ്റ്ററി, ഡിഎആർ ക്ലിയറൻസ്, കഴിഞ്ഞ മൂന്ന് വർഷത്തെ എപിഎആർ ഉൾപ്പെടെ) സഹിതം റെയിൽവേ ബോർഡിന് അയയ്ക്കേണ്ടതാണ്. കൂടാതെ, അപേക്ഷയുടെ സ്കാൻ ചെയ്ത ഒരു പകർപ്പ് 2024 നവംബർ ആറിനകം deputation@irctc.com എന്ന ഇ-മെയിൽ വിലാസത്തിലേക്കും അയക്കുക.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • 10ാം ക്ലാസ് സർട്ടിഫിക്കറ്റ്/ജനന തീയതി സർട്ടിഫിക്കറ്റ്.
  • 12-ാം ക്ലാസ് സർട്ടിഫിക്കറ്റ്
  • സ്പെഷ്യലൈസേഷൻ/സ്ട്രീം, മാർക്ക്ഷീറ്റ് എന്നിവയുള്ള ഡിഗ്രി സർട്ടിഫിക്കറ്റ്.
  • സ്പെഷ്യലൈസേഷൻ/സ്ട്രീം, മാർക്ക്ഷീറ്റ് എന്നിവയോടുകൂടിയ ബിരുദാനന്തര ബിരുദം/പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ്.
  • നിയമന കത്ത്, ജോയിനിംഗ് ഓർഡർ, നിലവിലെ സ്ഥാപനത്തിൻ്റെ അവസാന മൂന്ന് മാസത്തെ സാലറി സ്ലിപ്പ്.
  • കഴിഞ്ഞ നാല് വർഷത്തെ APARS/ACR/അപ്രൈസൽ റിപ്പോർട്ടുകളുടെ പകർപ്പുകൾ.
  • മുൻ ഓർഗനൈസേഷനുകൾ നൽകിയ അനുഭവ സർട്ടിഫിക്കറ്റ്/സേവന സർട്ടിഫിക്കറ്റ്/ റിലീവിംഗ് ഓർഡറുകൾ.

 

 

Related Stories
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
Kerala Police SI Recruitment: പിഎസ്‍സി വിളിക്കുന്നു, കേരള പോലീസിൽ എസ്ഐ ആകാം; 95,600 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
JEE Main 2025: JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു; ഇതാ അറിയേണ്ടതെല്ലാം
K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?