IPPB Recruitment 2024: ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിൽ തൊഴിൽ അവസരം; രണ്ട് ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

IPPB Recruitment 2024 How to Apply: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 10.

IPPB Recruitment 2024: ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിൽ തൊഴിൽ അവസരം; രണ്ട് ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

Representational Image

Updated On: 

26 Dec 2024 15:02 PM

ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന് കീഴിൽ ജോലി നേടാൻ അവസരം. അസിസ്റ്റൻ്റ് മാനേജർ (ഐടി), മാനേജർ ഐടി (പേയ്‌മെൻ്റ് സിസ്റ്റംസ്), മാനേജർ -ഐടി (എൻ്റർപ്രൈസ് ഡാറ്റ വെയർഹൗസ്) തുടങ്ങി വിവിധ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 68 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 10.

ശമ്പളം: പ്രതിമാസം 1,40,000 മുതൽ 2,25,937 രൂപ വരെ.

അപേക്ഷ ഫീസ്: 750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 150 രൂപയാണ് ഫീസ്.

തസ്തിക, യോഗ്യത, പ്രായപരിധി

1. അസിസ്റ്റൻ്റ് മാനേജർ (ഐടി)
യോഗ്യത: സിഎസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിഇ / ബി.ടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം.
മുൻഗണന: ബാങ്ക്/ ധനകാര്യ സ്ഥാപനത്തിൽ (ഐടി വിഭാഗത്തിൽ) ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഒഴിവുകൾ: 54
പ്രായപരിധി: 20-30 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

2. മാനേജർ ഐടി (പേയ്‌മെൻ്റ് സിസ്റ്റംസ്)
യോഗ്യത: കമ്പ്യൂട്ടർ സയൻസ് (സിഎസ്)/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 01
പ്രായപരിധി: 25-35 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

3. മാനേജർ – ഇൻഫർമേഷൻ ടെക്നോളജി (ഇൻഫ്രാസ്ട്രക്ചർ, നെറ്റ്‌വർക്ക് & ക്ലൗഡ്)
യോഗ്യത: കമ്പ്യൂട്ടർ സയൻസ് (സിഎസ്)/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 02
പ്രായപരിധി: 23-35 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

4. മാനേജർ -ഐടി (എൻ്റർപ്രൈസ് ഡാറ്റ വെയർഹൗസ്) 
യോഗ്യത: കമ്പ്യൂട്ടർ സയൻസ് (സിഎസ്)/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 01
പ്രായപരിധി: 25-35 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

5. സീനിയർ മാനേജർ -ഐടി (പേയ്‌മെൻ്റ് സംവിധാനങ്ങൾ)
യോഗ്യത: കമ്പ്യൂട്ടർ സയൻസ് (സിഎസ്)/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 01
പ്രായപരിധി: 26-35 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

6. സീനിയർ മാനേജർ -ഐടി (ഇൻഫ്രാസ്ട്രക്ചർ, നെറ്റ്‌വർക്ക് & ക്ലൗഡ്)
യോഗ്യത: കമ്പ്യൂട്ടർ സയൻസ് (സിഎസ്)/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 01
പ്രായപരിധി: 26-35 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

7. സീനിയർ മാനേജർ – ഐടി (വെൻഡർ, ഔട്ട്സോഴ്സിംഗ്, കരാർ മാനേജ്മെൻ്റ്, പ്രൊക്യുർമെൻ്റ്, എസ്എൽഎ, പേയ്മെൻ്റ്സ്)
യോഗ്യത: കമ്പ്യൂട്ടർ സയൻസ് (സിഎസ്)/ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇസിഇ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം.
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 01
പ്രായപരിധി: 26-35 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

8. സൈബർ സുരക്ഷാ വിദഗ്ധൻ
യോഗ്യത: ബിഎസ്സി ഇലക്ട്രോണിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി. അല്ലെങ്കിൽ സിഎസ്/ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി)/ഇലക്‌ട്രോണിക്‌സിൽ ബിഇ/ബിടെക്. അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എംഎസ്സി. സൈബർ നിയമം, CEH, CISM, CISA, CISSP തുടങ്ങിയ ഫീൽഡുകളിലെ
പ്രവർത്തി പരിചയം: 6 വർഷം
ഒഴിവുകൾ: 07
പ്രായപരിധി: 50 വയസിൽ കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

  • ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ippbonline.com/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ്’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകളും, മാനദണ്ഡങ്ങളും വായിച്ചു മനസിലാക്കുക.
  • ആവശ്യമായ വിശദശാംശങ്ങൾ നൽകി അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
  • തുടർന്ന്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകി, ഫീസടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം