Indian students at US: കാരണം വ്യക്തമാക്കുന്നില്ല; ഇന്ത്യൻ വിദ്യാർത്ഥികളെ യു എസ് തിരിച്ചയക്കുന്നതായി വിദേശകാര്യ മന്ത്രാലയം

Indian Students at US: എന്തിനാണ് തിരിച്ചയക്കുന്നത് എന്ന് വ്യക്തമാക്കാതെയാണ് ഈ നടപടി എന്നും മന്ത്രാലയം പറയുന്നു. വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. ഈ വിഷയം ലോക്സഭയിൽ ഉയർന്നു വന്നപ്പോഴായിരുന്നു കണക്കുകൾ പുറത്തുവിട്ടത്.

Indian students at US: കാരണം വ്യക്തമാക്കുന്നില്ല; ഇന്ത്യൻ വിദ്യാർത്ഥികളെ യു എസ് തിരിച്ചയക്കുന്നതായി വിദേശകാര്യ മന്ത്രാലയം
Updated On: 

29 Jul 2024 17:57 PM

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തീർത്തും ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് വിദേശ മന്ത്രാലയം പുറത്തു വിട്ടത്. ഇന്ത്യൻ വിദ്യാർഥികളെ വിശദീകരണമൊന്നുമില്ലാതെ അമേരിക്ക തിരിച്ചയച്ചെന്ന ആരോപണമാണ് വിദേശകാര്യമന്ത്രാലയം ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. മൂന്നുവർഷത്തിനിടെ 48 വിദ്യാർഥികളെ തിരികെ അയച്ചുവെന്നാണ് മന്ത്രാലയത്തിന്റെ കണക്കിലുള്ളത്.

എന്തിനാണ് തിരിച്ചയക്കുന്നത് എന്ന് വ്യക്തമാക്കാതെയാണ് ഈ നടപടി എന്നും മന്ത്രാലയം പറയുന്നു. വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. ഈ വിഷയം ലോക്സഭയിൽ ഉയർന്നു വന്നപ്പോഴായിരുന്നു കണക്കുകൾ പുറത്തുവിട്ടത്. ആന്ധ്രയിൽ നിന്നുള്ള ടി.ഡി.പി. എം.പി. ബി.കെ. പാർഥസാരഥിയാണ് വിഷയം ഉന്നയിച്ചതിനു പിന്നിൽ. പാർഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മന്ത്രി കണക്കുകൾ കാണിച്ചത്.

ALSO READ – എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമോ?

യു.എസ്. അടക്കം വിവിധ രാജ്യങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കേന്ദ്രത്തിന്റെ കൈവശമുണ്ടോയെന്നും ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. അംഗീകാരമില്ലാതെ തൊഴിൽ ചെയ്യുന്നതും, പഠനം പാതിവഴിയിൽ നിർത്തുന്നതും സസ്‌പെൻഷനും പുറത്താക്കലും, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് ജോലികളിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെടുന്നതമെല്ലാം ആവാം വിദ്യാർത്ഥികളെ തിരിച്ചയക്കാനുള്ള കാരണം എന്നാണ് മന്ത്രി അറിയിച്ചത്.

വിദ്യാർഥി വിസ റദ്ദാക്കിയതും ഇതിലേക്കു നയിക്കാനുള്ള മറ്റൊരു കാരണമാകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട് എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റ വിഷയവും സഭയിൽ ഉയർന്നു വന്നിരുന്നു.

സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി
ഈ സ്വപ്‌നങ്ങള്‍ ആരോടും പറയരുത്; ദോഷം ചെയ്യും
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര