ഇന്ത്യൻ എംബസിയിൽ ജോലി വേണോ...അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ അവസരം | Indian embassy riyadh invites application for different posts, check the salary, qualification details Malayalam news - Malayalam Tv9

Job at Indian embassy: ഇന്ത്യൻ എംബസിയിൽ ജോലി വേണോ…അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ അവസരം

Indian embassy riyadh invites application: ക്ലർക്കിന്റെയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള ഇന്ത്യാക്കാർക്ക് അപേക്ഷ നൽകാൻ കഴിയും.

Job at Indian embassy: ഇന്ത്യൻ എംബസിയിൽ ജോലി വേണോ...അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ അവസരം

പ്രതീകാത്മക ചിത്രം (Westend61/ Getty Images Creative)

Updated On: 

06 Nov 2024 15:53 PM

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി നേടണോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ അതിനുള്ള അവസരം. ക്ലർക്കിന്റെയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള ഇന്ത്യാക്കാർക്ക് അപേക്ഷ നൽകാൻ കഴിയും.

ക്ലർക്ക്

ഏത് ഡി​ഗ്രിക്കാർക്കും ഇതിന് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയിൽ പ്രവർത്തന പരിജ്ഞാനം എന്നിവയും വേണം.

ഒക്ടോബർ ഒന്നിന് 35 വയസ് കടക്കാത്തവർ ആണ് അപേക്ഷിക്കേണ്ടത്.
എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബർ 12 വരെ അപേക്ഷിക്കാൻ കഴിയും.

ജൂനിയർ ട്രാൻസിലേറ്റർ

ഇംഗ്ലീഷ് ഭാഷാ വിഷയത്തോടുകൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് ജൂനിയർ ട്രാൻസിലേറ്റർ (വിവർത്തകന്) വേണ്ട അടിസ്ഥാന യോഗ്യത. അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള കഴിവ് നിർബന്ധമാണ്. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ എഴുതാനും സംസാരിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കേണ്ടതാണ്. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻ​ഗണന. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം ദ്വിഭാഷിയായി പ്രവർത്തിക്കേണ്ടിയും വരുന്നതാണ്. ഒക്ടോബർ ഒന്നിന് 45 വയസ് പൂർത്തിയാകുന്നവർക്ക് വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക. പ്രാഥമിക ശമ്പളം 7,200 സൗദി റിയാൽ. നവംബർ 10നുള്ളിൽ അപേക്ഷിക്കണം.

Related Stories
ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങൾ ഒഴിവാക്കാം
മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക
വൃക്കകളെ സംരക്ഷിക്കാൻ ഇവ കഴിക്കാം
താടിവടിച്ച് സുരേഷ് ഗോപി; നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍