ഇന്ത്യൻ ബാങ്ക് പരീക്ഷാ അഡിമിറ്റ് കാർഡ് എത്തി; ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ.. | Indian Bank releases Local Bank Officer exam 2024 admit card published; check how to download Malayalam news - Malayalam Tv9

Indian Bank Exam admit card: ഇന്ത്യൻ ബാങ്ക് പരീക്ഷാ അഡിമിറ്റ് കാർഡ് എത്തി; ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ..

Published: 

05 Oct 2024 16:17 PM

Indian Bank releases Local Bank Officer exam 2024 admit card: ആകെ 200 മാർക്കിനാണ് പരീക്ഷ നടക്കുക. മാർക്കിംഗ് സ്കീം അനുസരിച്ച്, ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും.

Indian Bank Exam admit card: ഇന്ത്യൻ ബാങ്ക് പരീക്ഷാ അഡിമിറ്റ് കാർഡ് എത്തി; ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ..

പ്രതീകാത്മക ചിത്രം (Image courtesy : Getty images)

Follow Us On

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിന്റെ ലോക്കൽ ബാങ്ക് ഓഫീസർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് എത്തി. എഴുത്തുപരീക്ഷയ്ക്ക് ഹാജരാകേണ്ട ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. indianbank.in എന്ന വെബ്സൈറ്റിലാണ് അഡ്മിറ്റ് കാർഡ് ഉള്ളത്. ഇന്ത്യൻ ബാങ്കിൻ്റെ ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് വഴി മൊത്തം 300 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ലോക്കൽ ബാങ്ക് ഓഫീസർ പരീക്ഷ ഒക്‌ടോബർ 10-ന് ഓൺലൈൻ വഴി നടക്കും. പേപ്പറിൽ കമ്പ്യൂട്ടർ അഭിരുചിയും സംബന്ധിച്ച് ആകെ 155 ഒബ്ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങളുണ്ടാകും. പൊതുവായ വിവരങ്ങൾ, സമ്പദ്‌വ്യവസ്ഥ, ബാങ്കിംഗ് അവബോധം, ഇംഗ്ലീഷ് ഭാഷ, ഡാറ്റ വിശകലനം, എന്നീ മേഖലകളിൽ നിന്നാകും ചോദ്യങ്ങൾ.

ആകെ 200 മാർക്കിനാണ് പരീക്ഷ നടക്കുക. മാർക്കിംഗ് സ്കീം അനുസരിച്ച്, ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും. ഓൺലൈൻ എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂ റൗണ്ടിലേക്ക് വിളിക്കും. അഭിമുഖത്തിനുള്ള കോൾ ലെറ്ററുകൾ അപേക്ഷകർക്ക് ഇമെയിൽ വഴിയോ ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ലഭ്യമാക്കും.

 

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ

 

  • ഘട്ടം 1: indianbank.in എന്ന ഇന്ത്യൻ ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
  • ഘട്ടം 2: ഔദ്യോഗിക വെബ്‌സൈറ്റിൻ്റെ ഹോം പേജിൽ ലഭ്യമായ കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3: അഡ്മിറ്റ് കാർഡ് ലിങ്ക് ലഭ്യമാകും.
  • ഘട്ടം 4: ലിങ്കിൽ ക്ലിക്ക് ചെയ്യുക, ലോഗിൻ വിശദാംശങ്ങൾ നൽകുക.
  • ഘട്ടം 5: അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.
  • ഘട്ടം 6: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതിൻ്റെ പ്രിൻ്റൗട്ട് എടുക്കുക.

പരീക്ഷാ ദിവസം ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം വയ്ക്കണം.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version