പ്ലസ്ടു ജയിച്ചവർക്ക് ആർമിയിൽ ഓഫീസറാകാം; ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം | Indian Army Technical Entry 2024, Know How to Apply Malayalam news - Malayalam Tv9

Technical Entry Scheme: പ്ലസ്ടു ജയിച്ചവർക്ക് ആർമിയിൽ ഓഫീസറാകാം; ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം

Technical Entry Scheme Application: 2025 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കുന്നതാണ്. നിലവിൽ 90 ഒഴിവുകളാണുള്ളത്. ഓഫീസർ തസ്തികകളിലേക്കുള്ള പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Technical Entry Scheme: പ്ലസ്ടു ജയിച്ചവർക്ക് ആർമിയിൽ ഓഫീസറാകാം; ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം

Represental Image (Credits: Social Media)

Published: 

18 Oct 2024 13:52 PM

പ്ലസ്ടു ജയിച്ചവർക്ക് ആർമിയിൽ ഓഫീസറാകാൻ സുവർണാവസരം. ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കുന്നതാണ്. നിലവിൽ 90 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഓഫീസർ തസ്തികകളിലേക്കുള്ള പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

അപേക്ഷിക്കാനുള്ള യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട പ്ലസ്ടു വിഷയത്തിൽ വിജയിച്ചിരിക്കണം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം). 2024-ലെ ജെഇഇ (മെയിൻസ്) പരീക്ഷ അഭിമുഖീകരിച്ചവരായിരിക്കണം അപേക്ഷകർ എന്നതും നിർബന്ധമാണ്.

പ്രായം: അപേക്ഷകർ 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദെഹ്‌റാദൂണിലെ മിലിട്ടറി അക്കാദമിയിലായിരിക്കും പരിശീലനം നൽകുക.

അപേക്ഷ സമർപ്പിക്കേണ്ടത്: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ രണ്ടു പകർപ്പുകളെടുത്ത് കൈവശം സൂക്ഷിക്കണം. ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: നവംബർ അഞ്ച്.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ