Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു

Indian Air Force Airmen Recruitment 2025 Application Invited: പ്രായം, ശാരീരികക്ഷമത പരിശോധന, ശാരീരികയോ​ഗ്യത എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്.

Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു

Airmen

Published: 

02 Jan 2025 09:51 AM

ന്യൂഡൽഹി: രാജ്യത്തെ വിവിധ സേനകളുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. വ്യോമസേന എയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യോമസേനയുടെ ​ഗ്രൂപ്പ് വെെ (നോൺ ടെക്നിക്കൽ ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാനാകാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അവസരം. സ്ത്രീകൾ അപേക്ഷിക്കാൻ യോ​ഗ്യരല്ല. ഇതിന്റെ ഭാ​ഗമായി കേരളത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ റിക്രൂട്ട്മെന്റ് റാലി നടത്തും. കേരളത്തിൽ നിന്നുള്ള അപേക്ഷവർക്ക് ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റിക്രൂട്ട്മെന്റ് റാലി.

യോ​ഗ്യത
50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇം​ഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം (ഇം​ഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം) അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇം​ഗ്ലീഷ് പഠിച്ച് 50 ശതമാനം മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് (ഇം​ഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം) ജയിച്ചിരിക്കണം.

ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി ഫാർമസി ഉദ്യോ​ഗാർത്ഥികൾ: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇം​ഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം (ഇം​ഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം). 50 ശതമാനം മാർക്കോടെ ഡിപ്ലോമ/ ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം അപേക്ഷകർ.

നിയമനം
വ്യോമസേനയുടെ ​ഗ്രൂപ്പ് വെെ (നോൺ ടെക്നിക്കൽ ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാനാകാൻ തിരഞ്ഞെടുക്കുന്നവർക്ക് 20 വർഷത്തേക്കാണ് നിയമന കാലാവധി. ഈ നിയമനം 57 വയസുവരെ നീട്ടികിട്ടാം. ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വെെദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് എയർമാൻ തസ്തികയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. പ്രായം, ശാരീരികക്ഷമത പരിശോധന, ശാരീരികയോ​ഗ്യത എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്. www.airmenselection.cdac.in എന്ന വെബ്സറ്റിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

അതേസമയം, വ്യോമസേനയിൽ അ​ഗ്നിവീറാകാൻ (Indian Airforce Agniveer Recruitment) ജനുവരി 7 മുതൽ അപേക്ഷ സമർപ്പിക്കാം. ജനുവരി 27 വരെ ഓൺലെെനായി അ​ഗ്നിവീറാകാൻ അപേക്ഷ നൽകാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അ​ഗ്നിവീർ സെലക്ഷൻ ടെസ്റ്റിനായി അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് 4 വർഷത്തേക്കാണ് നിയമനം ലഭിക്കുക. 21,000 രൂപയായിരിക്കും ശമ്പളം.https://agnipathvayu.cdac.in എന്ന വെബ്സെെറ്റിലൂടെ അപേക്ഷ നൽകാം. അപേക്ഷകർ 2005 ജനുവരി- 2008 ജൂലെെ കാലയളവിനുള്ളിൽ ജനിച്ചവർ ആയിരിക്കണം. അപേക്ഷ ഫീസ് 550 രൂപ.

Related Stories
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ