Agniveer Recruitment: വ്യോമസേനയിൽ അഗ്നിവീറാകാം; വിജ്ഞാപനം പുറത്ത്
Indian Air Force Agniveer Recruitment 2025: വ്യോമസേനയിലെ അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2005 ജനുവരി 1-നോ 2008 ജൂലെെ 1-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. അപേക്ഷകരുടെ ശാരീരിക യോഗ്യതയെ കുറിച്ച് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്സെെറ്റിൽ നൽകിയിട്ടുള്ളത് വിജ്ഞാപനത്തിലുണ്ട്.
ന്യൂഡൽഹി: വ്യോമസേനയിൽ അഗ്നിവീറാകാൻ (Indian Airforce Agniveer Recruitment) അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ സെലക്ഷൻ (01\2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. 4 വർഷത്തേക്കാണ് നിയമനം ലഭിക്കുക. ഒരു മാസം 21,000 രൂപയായിരിക്കും ഏകദേശ ശമ്പളം. ജനുവരി 7 മുതൽ 27 വരെ ഓൺലെെനായി അപേക്ഷിക്കാം.https://agnipathvayu.cdac.in എന്ന വെബ്സെെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ 2005 ജനുവരിക്കും 2008 ജൂലെെക്കും ഇടയിൽ ജനിച്ചവർ ആയിരിക്കണം. 550 രൂപ അപേക്ഷാ ഫീസുമുണ്ട്.
വിദ്യാഭ്യാസ യോഗ്യത
50 ശതമാനം മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നി വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ച് ജയിച്ചവരായിരിക്കണം അപേക്ഷകർ. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ പഠിച്ചിരിക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ടോണിക്സ്, ഓട്ടോമൊബെെൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഐടി എന്നിവയായിരിക്കണം ഡിപ്ലോമ കോഴ്സിൽ അപേക്ഷകർ പഠിച്ചിരിക്കേണ്ട വിഷയം. ഇംഗ്ലീഷിന് നിർബന്ധമായും 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഡിപ്ലോമയ്ക്ക് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടുവിലോ പത്താം ക്ലാസിലോ അപേക്ഷകർ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ വൊക്കേഷണൽ ഹയർ സെക്കന്റി കോഴ്സിൽ (വിഎച്ച്എസ്ഇ) ഫിസിക്സ്, മാത്സ് എന്നിവ പഠിച്ച് ജയിച്ചവരായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നിർബന്ധമാണ്. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് പഠന വിഷയം അല്ലാത്തവർ പ്ലസ്ടുവിലോ പത്താം ക്ലാസിലോ 50 ശതമാനം മാർക്കോടെ ഇംഗ്ലീഷ് പാസായവർ ആയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ
50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് (വിഎച്ച്എസ്ഇ) ജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് പഠനവിഷയം ആയിരുന്നില്ലെങ്കിൽ പ്ലസ്ടുവിലോ പത്താം ക്ലാസിലോ 50 ശതമാനം മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഷയങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിംഗിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും.
അപേക്ഷകരുടെ ശാരീരിക യോഗ്യതയെ കുറിച്ച് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്സെെറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. ഇത് പരിശോധിച്ചതിന് ശേഷമായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ശാരീരിക ക്ഷമതയെ കുറിച്ചും വിജ്ഞാപനത്തിൽ പ്രതിപാദിക്കുന്നുണ്ട്.
പ്രായം
വ്യോമസേനയിലെ അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2005 ജനുവരി 1-നോ 2008 ജൂലെെ 1-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. എൻറോൾ ചെയ്യുമ്പോൾ 21 വയസായിരിക്കും പ്രായപരിധി.
അപേക്ഷാ ഫീസ്
ഓൺലെെനായി 550 രൂപ ഫീസടച്ച് വേണം അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് അപേക്ഷ നൽകാൻ.
സെലക്ഷൻ
ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്ന കാനിഡേറ്റുകൾക്ക് ഓൺലെെൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വെെദ്യ പരിശോധന എന്നിവ ഉണ്ടായിരിക്കും. ഓൺലെെൻ ടെസ്റ്റ് 2025 മാർച്ച് 22 മുതൽ ആരംഭിക്കും.