Canada visa issue : ഇന്ത്യ-കാനഡ തർക്കം മുറുകുന്നു… പ്രതിസന്ധിയിലായത് ഇന്ത്യൻ വിദ്യാർത്ഥികൾ

​India - Canada Issue, Indian students are in trouble: വിസനിയന്ത്രണം കാരണം വിദ്യാർഥികളുടെ എണ്ണംകുറയുന്നതും വിനോദസഞ്ചാരികളുടെ വരവു കുറയുന്നതും ഇരുരാജ്യത്തെയും വിമാനക്കമ്പനികളുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്.

Canada visa issue : ഇന്ത്യ-കാനഡ തർക്കം മുറുകുന്നു... പ്രതിസന്ധിയിലായത് ഇന്ത്യൻ വിദ്യാർത്ഥികൾ

പ്രതീകാത്മക ചിത്രം ( Image - Getty image/ representational)

Published: 

16 Oct 2024 09:07 AM

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം മുറുകുമ്പോൾ പ്രതിസന്ധിയിലാകുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾ. വിസാ നടപടികളുടെ വേഗം കുറയ്ക്കുന്നതാണ് ഇതിന് പ്രധാന കാരണം. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യവും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തിൽ വിസാ നടപടികൾ പരിമിതപ്പെടാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്രവിദഗ്ധർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കാനഡ സ്വപ്നം കണ്ടു കഴിയുന്നവർ ആശങ്കയിലായത്.

വിസനിയന്ത്രണവും കാലതാമസവും ഇന്ത്യൻ വിദ്യാർഥികളെയായിരിക്കും കൂടുതൽ ബാധിക്കുക എന്നും അധികൃതർ വ്യക്തമാക്കുന്നു. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർഥി സമൂഹത്തിൽ 41 ശതമാനം ഇന്ത്യക്കാരാണ് എന്നത് പ്രത്യേകം ഓർക്കണം.

തർക്കത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നയതന്ത്രതലത്തിൽ നടപടികളെടുത്തിരുന്നു. ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തിൽ, വിസാ നടപടികൾ നിർവഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥബലം എന്നിവ ഡൽഹിയിലെ കനേഡിയൻ സ്ഥാനപതിയുടെ കാര്യാലയത്തിൽ പരിമിതപ്പെടും എന്ന വിവരവും പുറത്തു വരുന്നു. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇത് കാരണമാകും.

ALSO READ – കെനിയയിലെ എയര്‍പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നു; പിന്നില്‍ മോദിയെന്ന് റെയ്‌ല ഓഡിങ്ക, പ്രതിഷേധം ശക്ത

നിജ്ജർവധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ പശ്ചാത്തലത്തിൽ കനേഡിയൻ പൗരർക്ക് വിസ നൽകുന്നത് 2023 സെപ്റ്റംബറിൽ ഇന്ത്യ ഒരുമാസത്തേക്ക് താത്കാലികമായി നിർത്തിവെച്ചിരുന്നു.

ഇതേത്തുടർന്ന് കാനഡയും താത്കാലികമായി വിസ വിതരണവും ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു പ്രതിഷേധിച്ചു. പിന്നീട് 2023 നവംബറിൽ ഘട്ടം ഘട്ടമായി ഇന്ത്യ വിസ വിതരണം പുനരാരംഭിച്ചു.

 

വിമാനക്കമ്പനികളും പ്രതിസന്ധിയിൽ

 

വിസനിയന്ത്രണം കാരണം വിദ്യാർഥികളുടെ എണ്ണംകുറയുന്നതും വിനോദസഞ്ചാരികളുടെ വരവു കുറയുന്നതും ഇരുരാജ്യത്തെയും വിമാനക്കമ്പനികളുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. എയർ കാനഡയും എയർ ഇന്ത്യയുമാണ് ഇരുരാജ്യത്തിനുമിടയിൽ സർവീസ് നടത്തുന്ന വലിയ വിമാനക്കമ്പനികൾ. കഴിഞ്ഞവർഷത്തെ 45 ശതമാനം യാത്രക്കാരും ഇവരുടെ സേവനമാണ് സ്വീകരിച്ചത്. 2023-ൽ 22 ലക്ഷംപേരാണ് ഇരുരാജ്യത്തേക്കും യാത്രചെയ്തത്.

ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര
വിവാഹ തീയതി വെളിപ്പെടുത്തി റോബിനും ആരതിയും
നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ