IISER Thiruvananthapuram: തിരുവനന്തപുരം ഐസറിൽ പി.എച്ച്.ഡി ചെയ്യണോ? ഇപ്പോൾ അപേക്ഷിക്കാൻ അവസരം

IISER Thiruvananthapuram invites applications: 2024 നവംബർ 17 വരെ ഓൺലൈൻ പോർട്ടലായ www.iisertvm.ac.in വഴി അപേക്ഷിക്കാവുന്നതാണ്.

IISER Thiruvananthapuram: തിരുവനന്തപുരം ഐസറിൽ പി.എച്ച്.ഡി ചെയ്യണോ? ഇപ്പോൾ അപേക്ഷിക്കാൻ അവസരം

പ്രതീകാത്മക ചിത്രം (Image courtesy : Nitat Termmee/ Getty Images Creative)

Updated On: 

11 Nov 2024 12:33 PM

തിരുവനന്തപുരം: രാജ്യത്തെ മികച്ച ശാസ്ത്ര ശാസ്ത്ര പഠന കേന്ദ്രങ്ങളിലൊന്നായ െഎസറാണോ നിങ്ങളുടെ സ്വപ്നങ്ങളിലുള്ളത്. എങ്കിൽ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER TVM) 2025 ജനുവരി മുതൽ ആരംഭിക്കുന്ന സെഷനു വേണ്ടിയുള്ള പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര സർക്കാറിൻ്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത്. 2024 നവംബർ 17 വരെ ഓൺലൈൻ പോർട്ടലായ www.iisertvm.ac.in വഴി അപേക്ഷിക്കാവുന്നതാണ്.

 

പിഎച്ച്ഡി തസ്തികകൾ

 

ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഡാറ്റ സയൻസ്, എർത്ത്, എൻവയോൺമെൻ്റൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ് (EESS) എന്നീ വിഷയങ്ങളിലാണ് ഇപ്പോൾ സീറ്റ് ഒഴിവുള്ളത്. സെൻ്റർ ഓഫ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് (CHPC), സെൻ്റർ ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് റിസർച്ച് വിത്ത് ഇൻ്റർനാഷണൽ എൻഗേജ്മെൻ്റ് (CAMRIE എന്നിവിടങ്ങളിലാണ് അവസരം.

 

യോഗ്യതാ മാനദണ്ഡം

 

6.5 CGPA 10-പോയിൻ്റ് സ്കെയിലിൽ (അല്ലെങ്കിൽ ഫസ്റ്റ്-ക്ലാസ് തത്തുല്യം) സർവ്വകലാശാല പ്രഖ്യാപിച്ചിട്ടുള്ള പ്രസക്തമായ വിഷയത്തിൽ ഒന്നാം ക്ലാസോടെ മാസ്റ്റേഴ്സ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗിനായി സ്കൂൾ ഓഫ് ഫിസിക്സ്/ സെൻ്ററിലെ തിരഞ്ഞെടുത്ത ഗവേഷണ മേഖലകൾക്ക് പ്രസക്തമായ സ്പെഷ്യലൈസേഷനിൽ ബിഇ/ ബിടെക് ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.

 

യോഗ്യതാ പരീക്ഷാ മാർക്കുകൾ

 

സിഎസ്ഐആർ -ജെആർഎഫ്, യുജിസി- ജെആർഎഫ് അല്ലെങ്കിൽ ഗേറ്റ്. അല്ലെങ്കിൽ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് ദേശീയ തല പരീക്ഷകൾ, 01 ജനുവരി 2025 വരെ സാധുതയുള്ളതായിരിക്കണം.

 

തിരഞ്ഞെടുക്കൽ മാനദണ്ഡം

 

ഓരോ സ്കൂളും/കേന്ദ്രവും അതിൻ്റേതായ ഷോർട്ട്ലിസ്റ്റിംഗ് മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ഐസർ തിരുവനന്തപുരം വെബ്സൈറ്റ് പരിശോധിക്കുക. അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ അഭിമുഖത്തിനായി ക്ഷണിക്കും.

 

ഫെലോഷിപ്പ്

 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 37,000, രൂപയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് പ്രതിമാസം 42,000 രൂപയും ഫെലോഷിപ്പ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം