IIM Kozhikode : ജോലിയുള്ളവർക്കും കോഴിക്കോട് ഐഐഎമ്മിൽ പഠിക്കാം; ലീഡർഷിപ്പ് ക്വാളിറ്റി മെച്ചപ്പെടുത്താൻ കോഴ്സ്

IIM Kozhikode Launches New Course : പുതിയ മാനേജ്മെൻ്റ് പ്രോഗ്രാം അവതരിപ്പിച്ച് ഐഐഎം കോഴിക്കോട്. സീനിയർ തലത്തിലുള്ള വർക്കിംഗ് പ്രൊഫഷണലുകൾക്കാണ് പുതിയ കോഴ്സ് ഗുണമാവുക. 11 മാസത്തെ കോഴ്സിൻ്റെ ഫീസ് 2.10 ലക്ഷം രൂപയാണ്.

IIM Kozhikode : ജോലിയുള്ളവർക്കും കോഴിക്കോട് ഐഐഎമ്മിൽ പഠിക്കാം; ലീഡർഷിപ്പ് ക്വാളിറ്റി മെച്ചപ്പെടുത്താൻ കോഴ്സ്

ഐഐഎം കോഴിക്കോട് (Image Courtesy - Social Media)

Published: 

12 Nov 2024 08:19 AM

വർക്കിങ് പ്രൊഫഷണൽസിനായി പുതിയ കോഴ്സ് അവതരിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐഐഎം) കോഴിക്കോട്. ഓൺലൈൻ കോഴ്സുകൾ നൽകുന്ന എമറീഷ്യസുമായി സഹകരിച്ചാണ് ഐഐഎം ജനറൽ മാനേജ്മെൻ്റ് പ്രോഗ്രാം എന്ന ഓൺലൈൻ കോഴ്സ് അവതരിപ്പിച്ചത്. ലീഡർഷിപ്പ് സ്കില്ലുകൾ വർധിപ്പിക്കാൻ സഹായിക്കുന്ന 11 മാസത്തെ കോഴ്സ് ആണിത്. വർക്കിങ് പ്രൊഫഷണലുകൾക്കായുള്ള ഈ കോഴ്സ് ഡിസംബർ 30ന് ആരംഭിക്കും. ബിസിനസ് ഡിസിപ്ലിൻ, ഫൈനാൻസ്, ഓപ്പറേഷൻസ്, മാർക്കറ്റിങ്, എച്ച് ആർ തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് കോഴ്സ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ തീരുമാനങ്ങളെടുക്കാനും പുതിയ സാങ്കേതികവിദ്യകളെ മനസ്സിലാക്കാനും നേതൃത്വം നൽകുന്നതിനുള്ള കഴിവ് വികസിപ്പിക്കാനുമാണ് കോഴ്സ് സഹായിക്കുക. കോഴ്സിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രീ റിക്കോർഡഡ് ആയിട്ടുള്ള വിഡിയോകൾ ലഭിക്കും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ആവശ്യമായ വേഗതയിൽ പഠിക്കാം. ഇതിനിടെ വിദഗ്ദരുടെ സഹായവും ലഭിക്കും. കോഴിക്കോട് ഐഐഎമിൽ ഇതേ കോഴ്സുകൾ പഠിക്കുന്നവരുമായി ഇടപഴകാനും അവസരം ലഭിക്കും.

Also Read : KTET 2024: ടീച്ചറാവണോ? കെ ടെറ്റിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

ജെനററ്റിവ് എഐ, സൈബർസെക്യൂരിറ്റി തുടങ്ങി അതിനൂതന വിഷയങ്ങളാണ് കോഴ്സിൽ പഠിപ്പിക്കുക. ബിരുദധാരികൾക്കും ഡിപ്ലോമ പൂർത്തിയാക്കിയവർക്കും കോഴ്സിന് അപേക്ഷിക്കാം. 70 ശതമാനം മാർക്ക് വാങ്ങി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐഐഎം കോഴിക്കോടിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കും. 2.10 ലക്ഷം രൂപയാണ് കോഴ്സിൻ്റെ ഫീസ്. ജിഎസ്ടി വേറെ അടയ്ക്കണം. ഐഐഎം കോഴിക്കോടിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കോഴ്സിൽ ചേരാൻ അപേക്ഷിക്കാവുന്നതാണ്. 2024 ഡിസംബർ 30 നാണ് കോഴ്സ് ആരംഭിക്കുക.

സീനിയർ ലെവലിലുള്ള ജീവനക്കാർക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. സ്റ്റാർട്ടപ്പ് ഫൗണ്ടർമാർക്കും ലീഡർഷിപ്പ് റോളുകളിലേക്ക് പരിഗണിക്കപ്പെടുന്നവർക്കുമൊക്കെ ഈ കോഴ്സ് ഏറെ പ്രയോജനപ്രദമായിരിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ഡിസൈഷൻ മേക്കിംഗാണ് പ്രധാനമായി കോഴ്സിൽ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിലെ എഐ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനും ഈ കോഴ് പഠിക്കുന്നത് കൊണ്ട് സാധിക്കും. ഇതിനൊക്കെപ്പുറമെ രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ കോഴിക്കോട് ഐഐഎമ്മിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ലോകത്തെവിടെയും മൂല്യമുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഈ കോഴ്സ് വർക്കിങ് പ്രൊഫഷണലുകളുടെ കരിയർ വളർച്ചയിൽ വളരെ സഹായിക്കും.

 

Related Stories
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര