5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IFGTB recruitment: പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര വനം വകുപ്പിൽ ജോലി; 29,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

IFGTB recruitment 2024: കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

IFGTB recruitment: പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര വനം വകുപ്പിൽ ജോലി; 29,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് (IFGTB) (Image Credits: IFGTB Fcaebook)
nandha-das
Nandha Das | Updated On: 08 Nov 2024 08:37 AM

കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് (IFGTB) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

തസ്തിക

1. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)

  • ഒഴിവുകൾ: 8
  • യോഗ്യത: പത്താം ക്ലാസ്
  • പ്രായപരിധി: 18 – 27 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

2. ലോർ ഡിവിഷൻ ക്ലാർക്ക്

  • ഒഴിവുകൾ: 1
  • യോഗ്യത: 12th പാസ്
  • പ്രായപരിധി: 18 – 27 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

3.ടെക്‌നിഷ്യൻ (ടിഇ) (ഫീൽഡ്/ലാബ്)

  • ഒഴിവുകൾ: 3
  • യോഗ്യത: പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലും 60% മാർക്കോടെ സയൻസ് പാസായിരിക്കണം.
  • പ്രായപരിധി: 18 – 30 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

4.ടെക്‌നിക്കൽ അസിസ്റ്റന്റ് (ടിഎ) (ഫീൽഡ്/ലാബ്)

  • ഒഴിവുകൾ: 4
  • യോഗ്യത: അഗ്രിക്കൾച്ചർ/ ബയോടെക്നോളജി/ ബോട്ടണി/ ഫോറെസ്റ്ററി/ സുവോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം.
  • പ്രായപരിധി: 21 – 30 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

 

ALSO READ: കേരള വാട്ടർ അതോറിറ്റിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; 1,37,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

 

ശമ്പളം

പ്രതിമാസം 18,000 രൂപ മുതൽ 29,200 രൂപ വരെയാണ് ശമ്പളം.

ഫീസ്

അപേക്ഷിക്കാൻ ഫീസ് അടക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ്

ആദ്യം എഴുത്ത് പരീക്ഷ ഉണ്ടാകും. അതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തസ്തിക അനുസരിച്ച് സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ടൈപ്പിംഗ് ടെസ്റ്റ് നടത്തും. അവസാന ഘട്ടം പ്രമാണ പരിശോധന (Document Verification) ആണ്.

എങ്ങനെ അപേക്ഷിക്കാം?

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ifgtb.icfre.gov.in/ സന്ദർശിക്കുക.
  • ഹോം പേജിലെ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
  • തുടർന്ന്, അക്കൗണ്ട് സൈൻ അപ് ചെയ്യുക. നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യാം.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് കൊടുത്ത ശേഷം, അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Latest News