5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICAI CA Result 2024: സിഎ ഫലം പ്രഖ്യാപിച്ചു…ഫലം എവിടെ എങ്ങനെ അറിയാം, വിജയശതമാനം ഇങ്ങനെ…

ICAI CA Foundation, Inter September results: പരീക്ഷാ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ icai.nic.in -ൽ ലഭ്യമാണ്. വെബ്സൈറ്റിൽ നിന്ന് പരീക്ഷാർത്ഥികൾക്ക് റിസൾട്ടിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം.

ICAI CA Result 2024: സിഎ ഫലം പ്രഖ്യാപിച്ചു…ഫലം എവിടെ എങ്ങനെ അറിയാം, വിജയശതമാനം ഇങ്ങനെ…
പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)
aswathy-balachandran
Aswathy Balachandran | Published: 30 Oct 2024 12:13 PM

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്‌സ് ഓഫ് ഇന്ത്യ (ICAI) സിഎ ഇൻ്റർ, ഫൗണ്ടേഷൻ പരീക്ഷകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷാ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ icai.nic.in -ൽ ലഭ്യമാണ്. വെബ്സൈറ്റിൽ നിന്ന് പരീക്ഷാർത്ഥികൾക്ക് റിസൾട്ടിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം. ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സ്‌കോർകാർഡിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവയാണ് ലോഗിൻ ക്രെഡൻഷ്യലുകൾ.

 

സ്‌കോർകാർഡ് പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ

 

  • ഔദ്യോഗിക പോർട്ടലായ icai.nic.in സന്ദർശിക്കുക
  • സ്‌കോർകാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക ( രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ, ജനനത്തീയതി എന്നിവ).
  • സ്ക്രീനിൽ പിഡിഎഫ് ഡൗൺലോഡ് ചെയ്യുന്നതിനായി സ്‌ക്രീനിൽ ദൃശ്യമാകും.
  • കൂടുതൽ റഫറൻസുകൾക്കായി പിഡിഎഫ് സംരക്ഷിക്കുക.

ALSO READ – യൂണിയൻ ബാങ്കിൽ തുടക്കക്കാർക്ക് തൊഴിലവസരം; 85,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

സെപ്റ്റംബറിലാണ് സി എ ഇൻ്റർ, ഫൗണ്ടേഷൻ പരീക്ഷ നടന്നത്. സിഎ ഇൻ്റർ ഗ്രൂപ്പ് 1 പരീക്ഷ സെപ്റ്റംബർ 12, 14, 17 തീയതികളിലും ഗ്രൂപ്പ് 2 സെപ്റ്റംബർ 19, 21, 23 തീയതികളിലുമാണ് നടന്നത്. സിഎ ഫൗണ്ടേഷൻ പരീക്ഷാ തീയതികൾ 2024 സെപ്റ്റംബർ 13, 15, 18, 20 തീയതികളിലായിരുന്നു. മെറിറ്റ് ലിസ്റ്റിൽ മികച്ച 50 റാങ്ക് ഹോൾഡർമാരുടെ പേരുകളും ഉൾപ്പെടുന്നുണ്ട്.

Latest News