5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hindustan Aeronautics Recruitment 2024: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 90 ട്രെയിനി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

Hindustan Aeronautics Recruitment 2024: ബെംഗളൂരുവിലെ എയർപോർട്ട് സർവീസസ് സെന്റർ ഡിവിഷനിലെയും, നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിലെയും ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

Hindustan Aeronautics Recruitment 2024: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 90 ട്രെയിനി ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (Image Credits: Geem Drake/SOPA Images/LightRocket via Getty Images)
nandha-das
Nandha Das | Updated On: 06 Oct 2024 10:13 AM

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ വിവിധ തസ്തികകളിലെ 9 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരുവിലെ എയർപോർട്ട് സർവീസസ് സെന്റർ ഡിവിഷനിലും, നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിലുമാണ് ഒഴിവുകൾ ഉള്ളത്.

എയർ ട്രാഫിക് കൺട്രോളർ ട്രെയിനി

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിലെ ബെംഗളൂരുവിലെ എയർപോർട്ട് സർവീസസ് സെന്റർ ഡിവിഷനിലേക്കും, നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിലേക്കും, എയർ ട്രാഫിക്ക് കൺട്രോളർ ട്രെയിനികളെ ക്ഷണിച്ചു. ഒമ്പത് ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാൽ അസിസ്റ്റന്റ് ഏറോഡ്രോം ഓഫീസർ തസ്തികയിൽ നിയമനം നൽകും. അഹമ്മദാബാദിലെ സിവിൽ ഏവിയേഷൻ ട്രെയിനിങ് കോളേജിലോ, ഹൈദരാബാദ് ദണ്ഡിഗലിലെ എയർഫോഴ്സ് അക്കാദമിയിലോ ആയിരിക്കും പരിശീലനം.

യോഗ്യത: 70 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കംപ്യുട്ടർ സയൻസ് എന്നീ വിഷയങ്ങളിലോ ഇവയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിലോ എഞ്ചിനീയറിംഗ്/ ടെക്നോളജി ബിരുദം/ തത്തുല്യം.

ALSO READ: ഗൂ​ഗിളിൽ ഇന്റേൺഷിപ്പിനു അവസരം; ഈ യോ​ഗ്യത ഉള്ളവർ അപേക്ഷിക്കൂ…

തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷയാണ് ആദ്യ ഘട്ടം. രണ്ടര മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷ മൂന്ന് ഭാഗങ്ങളായാണ് നടക്കുക. ജനറൽ അവയർനെസ്സ്, ഇംഗ്ലീഷ് ആൻഡ് റീസണിങ്, കൺസേൺഡ് ഡിസിപ്ലീൻ എന്നിവയാണ് വിഷയം. ബെംഗളൂരുവിൽ വെച്ചാണ് പരീക്ഷ നടക്കുക.
പരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്കിൽ ടെസ്റ്റ് ഉണ്ടാകും. കോഗ്നിറ്റീവ് എബിലിറ്റിസ്, ഇന്ററാക്ടിവ്/ സോഷ്യൽ സെയിൽസ്, സൈക്കോമോട്ടോർ, സെൻസറി എബിലിറ്റീസ്, ന്യൂ ഇന്ററാക്ടിവ്/ സോഷ്യൽ സെയിൽസ് എന്നീ വിഷയങ്ങളിൽ 24 മാർക്കിന്റെ ടെസ്റ്റാണ് ഉണ്ടാവുക. ഇവ വിജയകരമായി പൂർത്തീകരിക്കുന്നവർ ഡോക്യുമെന്റ് വേരിഫിക്കേഷന് ഹാജരാകണം.

പരീക്ഷ തീയതി: 24 നവംബർ 2024.

സ്കിൽ ടെസ്റ്റ് തീയതി: 16 ഡിസംബർ 2024 – 17 ഡിസംബർ 2024

പ്രായം: ഉയർന്ന പ്രായപരിധി 28 വയസ്.
ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും, എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസിക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

ശമ്പളം: 30,000 – 1,20,000 രൂപ.

ഫീസ്: 500 രൂപ.
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക് www.halindia.co.in സന്ദർശിക്കുക.

Latest News