ഫ്രഷറായാലും ഉയർന്ന ശമ്പളം ഉറപ്പ് ... ഈ വർഷം സാലറി കൂടുന്ന ജോലികൾ ഇവ | freshers with these skills can get salary hikes this year; high-paid jobs in 2024, Details in Malayalam Malayalam news - Malayalam Tv9

High salary for Freshers: ഫ്രഷറായാലും ഉയർന്ന ശമ്പളം ഉറപ്പ് … ഈ വർഷം സാലറി കൂടുന്ന ജോലികൾ ഇവ

Published: 

14 Sep 2024 12:36 PM

Freshers with these skills can get salary hikes: മാറിയ കാലത്തിൽ മിടുക്കന്മാരെ കാത്ത് പലതരത്തിലുള്ള അവസരങ്ങളാണ് എത്തുന്നത്. അവിടെ കഴിവിനു മാത്രമാണ് പ്രാധാന്യം.

High salary for Freshers:  ഫ്രഷറായാലും ഉയർന്ന ശമ്പളം ഉറപ്പ് ... ഈ വർഷം സാലറി കൂടുന്ന ജോലികൾ ഇവ

(image - Westend61/ Getty Images Creative)

Follow Us On

കൊച്ചി: എക്സ്പീരിയൻ ഇല്ലാത്തതിനാൽ ജോലി ലഭിക്കുന്നില്ല; ആരെങ്കിലും ജോലി തരാതെ എങ്ങനെ എക്സ്പീരിയൻ ലഭിക്കും? എല്ലാ തുടക്കക്കാരുടേയും ആവലാതികളാണ് ഇത്. എന്നാൽ മാറിയ കാലത്തിൽ മിടുക്കന്മാരെ കാത്ത് പലതരത്തിലുള്ള അവസരങ്ങളാണ് എത്തുന്നത്. അവിടെ കഴിവിനു മാത്രമാണ് പ്രാധാന്യം. ഇത്തരത്തിൽ ഈ വർഷം തുടക്കക്കാരെന്നു പരി​ഗണിക്കാതെ ഉയർന്ന ശ്മ്പളം നൽകുന്ന ജോലികൾ ഏതൊക്കെ എന്നു നോക്കാം…

1. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്/മെഷീൻ ലേണിംഗ്

ഡാറ്റയിൽ നിന്ന് പഠിക്കാനും തീരുമാനങ്ങൾ എടുക്കാനും മെഷീനുകളെ പ്രാപ്തമാക്കുന്ന അൽഗോരിതങ്ങളും മോഡലുകളും സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ജോലികളാണ് ഇതിൽ ഉള്ളത്. ഏകദേശം ശമ്പളം: 7.6 രൂപയാണ് ഈ മേഖലയിലുള്ളവർക്ക് ശമ്പളം ലഭിക്കുക.

2. ഡാറ്റ സയൻസ്

സ്ഥിതിവിവരക്കണക്കുകൾ എക്‌സ്‌ട്രാക്‌റ്റു ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും ഓർഗനൈസേഷനുകളെ സഹായിക്കുന്നതാണ് ഈ മേഖല. സങ്കീർണ്ണമായ ഡാറ്റകൾ സയൻ്റിസ്റ്റുകൾ വിശകലനം ചെയ്യുന്നു. ശമ്പളം: 8.3 രൂപ

ALSO READ – യുജിസി നെറ്റ് ഉത്തര സൂചികയിൽ പരാതി ഉന്നയിക്കാനുള്ള സമയപരിധി നീട്ടി

3. ബ്ലോക്ക്ചെയിൻ

ബ്ലോക്ക്ചെയിൻ ഡെവലപ്പർമാർ ഡിജിറ്റൽ ലെഡ്ജർ സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്നവരാണ്. ക്രിപ്‌റ്റോകറൻസികളുടെയും സ്‌മാർട്ട് കോൺട്രാക്‌റ്റുകളുടെയും ജനപ്രീതി വർദ്ധിച്ചു വരുന്നതോടെയാണ് ഈ മേഖലയുടെ പ്രാധാന്യം കൂടിയത്. ശമ്പളം: 8.2 രൂപ

4. സൈബർ സുരക്ഷ

ശക്തമായ സുരക്ഷാ നടപടികൾ തിരിച്ചറിയാനും അപകട സാധ്യതകൾ മുൻകൂട്ടിക്കാണാൻ നിരീക്ഷണ സംവിധാനങ്ങൾ തയ്യാറാക്കി നടപ്പിലാക്കാനുമാണ് ഈ മേഖല സഹായിക്കുന്നത്. ഡിജിറ്റൽ ഭീഷണികളിൽ നിന്ന് ഓർഗനൈസേഷനുകളെ സംരക്ഷിക്കുന്നതാണ് ഇവരുടെ ജോലി. ശമ്പളം: 7.2 രൂപ

5. ക്ലൗഡ് കമ്പ്യൂട്ടിംഗ്

ക്ലൗഡ് സേവനങ്ങൾ നിയന്ത്രിക്കുന്നത് ഇവരാണ്. ഡാറ്റ സംഭരിക്കാനും ആക്‌സസ് ചെയ്യാനും ബിസിനസ്സുകളെ പ്രാപ്‌തമാക്കുന്നതാണ് ഇവരുടെ ജോലി. ശമ്പളം: 6.5 രൂപ

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version