Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി

Fire and Rescue Officer Trainee Recruitment 2024: നല്ല ശമ്പളത്തോടെ കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി

Fire And Rescue Officer Recruitment

Updated On: 

21 Dec 2024 23:04 PM

കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി വഴിയാണ് അപേക്ഷ കഷ്ണിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം. 2024 ഡിസംബർ 16 മുതൽ 2025 ജനുവരി 15 വരെ അപേക്ഷ നൽകാം. നല്ല ശമ്പളത്തോടെ കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം,

ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് കീഴിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനീ) തസ്തികയിലെ ഒഴിവുകളിലേക്കാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപ വരെയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. 26 വയസാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

അംഗീകൃത സ്ഥാപനത്തിൽ/ സർവകലാശാലയിൽ നിന്നും പ്ലസ് ടു/ തത്തുല്യം ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ശാരീരിക ക്ഷമത നിർബന്ധമാണ്. കുറഞ്ഞത് 165 സെ.മീ ഉയരം, 50 കിലോ ഭാരം, 81 സെ.മീ നെഞ്ചളവ് (അഞ്ച് സെ.മീ വികാസം) എന്നിവ വേണം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഇളവുണ്ട്. കുറഞ്ഞത് 160 സെ.മീ ഉയരം, 48 കിലോ ഭാരം, 76 സെ.മീ നെഞ്ചളവ് (അഞ്ച് സെ.മീ വികാസം) എന്നിങ്ങനെ ഇളവുകൾ ലഭിക്കും.

ALSO READ: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍

പിഎസ്.സിയുടെ ഔദ്യോഗിക വെബസൈറ്റായ www.keralapsc.gov.in പുറത്തുവിട്ട വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ച ശേഷം മാത്രം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുക. അപേക്ഷ പൂരിപ്പിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. കാരണം ഒരിക്കൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം പിന്നീട് അതിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ കഴിയില്ല. അതുപോലെ, അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ, പരീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറാണെങ്കിൽ സ്ഥിരീകരണം നൽകണം. സ്ഥിരീകരണം നൽകുന്നവർക്ക് മാത്രമാണ് അഡ്മിറ്റ് കാർഡ് ലഭിക്കുക. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് വരെ സ്ഥിരീകരണം നൽകാൻ സമയം അനുവദിക്കുന്നതാണ്. സ്ഥിരീകരണം നിശ്ചിത സമയത്തിനുള്ളിൽ നൽകാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടും.

പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ എങ്ങനെ ചെയ്യാം?

  • കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘വൺ ടൈം രജിസ്‌ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയുക.
  • ‘സൈൻ അപ്പ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, ആവശ്യമായ വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • തുടർന്ന്, പുതിയൊരു ഐഡിയും പാസ്‌വേർഡും സൃഷ്ടിക്കുക.
  • ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും ഈ ഐഡിയും, പാസ്‌വേർഡും നൽകേണ്ടതുണ്ട്. അതിനാൽ, ഇവ കൃത്യമായി എവിടെയെങ്കിലും കുറിച്ചിടാൻ മറന്നു പോകരുത്.

എങ്ങനെ അപേക്ഷിക്കാം?

  • പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘വൺ ടൈം രജിസ്‌ട്രേഷൻ ലോഗിൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയപ്പോൾ ലഭിച്ച ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഇനി അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന പോസ്റ്റ് തിരഞ്ഞെടുത്ത്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് കൊടുക്കുക.
  • തുടർന്ന്, ആവശ്യപ്പെടുന്ന ഫോട്ടോ, ഐഡി പ്രൂഫ് എന്നിവയുടെ കോപ്പി സ്കാൻ ചെയ്ത ശേഷം അപ്ലോഡ് ചെയ്യുക.
  • നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

 

Related Stories
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
NTA Update: 2025 മുതൽ എൻടിഎ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളിൽ മാത്രം ശ്രദ്ധ ചെലുത്തും; കേന്ദ്ര വിദ്യാഭ്യാസമന്ത്രി
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി