എക്സ് എഐയിൽ ട്യൂട്ടർമാരെ തിരയുന്നു; മണിക്കൂറിന് 5000 രൂപ വേതനം, ചെയ്യേണ്ടത് ഇത്രമാത്രം | Elon Musk is Looking for AI Tutors for xAI, offering up to Rs 5,000 per hour, Check Eligibility Criteria and Know All the Details Malayalam news - Malayalam Tv9

AI Tutors for xAI: എക്സ് എഐയിൽ ട്യൂട്ടർമാരെ തിരയുന്നു; മണിക്കൂറിന് 5000 രൂപ വേതനം, ചെയ്യേണ്ടത് ഇത്രമാത്രം

Elon Musk is Looking for AI Tutors for xAI: മണിക്കൂറിന് ഏകദേശം 5000 രൂപ വരെ വേതനം ലഭിക്കും. കൂടാതെ, മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷൂറൻസ് ആനുകൂല്യങ്ങളും ഉണ്ടാകും.

AI Tutors for xAI: എക്സ് എഐയിൽ ട്യൂട്ടർമാരെ തിരയുന്നു; മണിക്കൂറിന് 5000 രൂപ വേതനം, ചെയ്യേണ്ടത് ഇത്രമാത്രം

xAI Logo (Image Credits: xAI Website)

Published: 

18 Oct 2024 19:28 PM

ഇലോൺ മാസ്കിന്റെ എഐ സംരംഭമായ എക്സ് എഐയിലേക്ക് ഐഐ ട്യൂട്ടർമാരെ തിരയുന്നു. എക്സ് എഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഡാറ്റയും ഫീഡ്ബാക്കും നൽകികൊണ്ട് അവയെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ട്യൂട്ടർമാരുടെ ചുമതല. കൃത്യമായ വിവരങ്ങൾ കൃത്യമായ രീതിയിൽ നൽകാൻ എഐയെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലിങ്ക്ഡ്-ഇൻ വഴിയാണ് നിയമനം.

എന്താണ് ജോലി?

എഐയെ ഭാഷ നല്ലരീതിയിൽ മനസിലാക്കാൻ സഹായിക്കുകയാണ് വേണ്ടത്. അതിനായി, എഐയ്ക്ക് പഠിക്കാൻ കഴിയുന്ന വ്യക്തമായ ഡാറ്റ നൽകുകയാണ് ട്യൂട്ടർമാർ ചെയ്യേണ്ടത്. പല ഡാറ്റകളുടെയും അർഥം എന്താണെന്ന് ഐഐക്ക് മനസിലാക്കി കൊടുക്കണം. കൂടാതെ, ഭാഷയും അക്ഷരങ്ങളും എഐയെ പഠിപ്പിക്കാനായി പ്രത്യേക ടാസ്കുകളും ട്യൂട്ടർമാർ തന്നെ കണ്ടെത്തണം.

ALSO READ: പ്ലസ്ടു ജയിച്ചവർക്ക് ആർമിയിൽ ഓഫീസറാകാം; ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം

ആർക്കാണ് അവസരം?

ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയുന്നവരെയാണ് എക്സ് എഐ തിരയുന്നത്. ഇംഗ്ലീഷ് കൂടാതെ കൊറിയൻ, വിയറ്റ്നാമീസ്, ചൈനീസ്, ജർമ്മൻ, റഷ്യൻ, ഇറ്റാലിയൻ, ഫ്രഞ്ച്, അറബിക്, ഇൻഡോനേഷ്യൻ, ടർക്കിഷ്, ഹിന്ദി, പേർഷ്യൻ, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഈ ജോലിയിൽ പ്രവേശിക്കുന്നതിന് നിങ്ങൾ ഒരു സാങ്കേതിക വിദഗ്ധനായിരിക്കണം എന്ന് നിർബന്ധമില്ല. പത്രപ്രവർത്തനം, എഴുത്ത്, ഗവേഷണ പരിചയം എന്നീ മേഖകളുമായി ബന്ധമുള്ളവർക്ക് മുൻതൂക്കം ലഭിക്കും. വിവിധ സ്രോതസ്സുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള മികവും ഉണ്ടായിരിക്കണം.

ജോലി സമയവും രീതിയും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം രണ്ടാഴ്ചത്തെ പരിശീലനം ഉണ്ടാകും. അത് പൂർത്തിയാക്കിയ ശേഷം വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യാം. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ആയിരിക്കും ജോലി സമയം. പരിശീലനം പൂർത്തിയാക്കി കഴിഞ്ഞാൽ ജോലി സമയം സ്വയം തീരുമാനിക്കാനാകും. ഒരു മണിക്കൂറിന് ഏകദേശം 5000 രൂപ വരെ വേതനം ലഭിക്കും. ഇതിനുപുറമെ, മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷൂറൻസ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് എക്സ് എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://boards.greenhouse.io/xai/jobs/4538867007 സന്ദർശിക്കുക.

നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം