CSIR UGC NET 2024 : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി

CSIR NET December 2024 Registration Deadline: സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

CSIR UGC NET 2024 : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി

Representational Image (Image Credits: Deepak Sethi/ Getty Images)

Updated On: 

31 Dec 2024 11:00 AM

സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 9നാണ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചത്. തുടർന്ന് ഡിസംബർ 30 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇതാണ് പുതുക്കിയത്. പുതിയ അറിയിപ്പ് അനുസരിച്ച് അപേക്ഷകർക്ക് അവരുടെ അപേക്ഷകൾ പൂർത്തിയാക്കാൻ ജനുവരി 2 വരെ സമയമുണ്ട്.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് സമയ പരിധി നാട്ടിയത്. നീട്ടിയ സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Also Read: സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിഎസ്ഐആർ യുജിസി നെറ്റ് ഡിസംബർ 2024 രജിസ്ട്രേഷൻ തീയതികൾ

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 2 ജനുവരി 2025 (രാത്രി 11:50) വരെ നീട്ടി.
  • ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 2025 ജനുവരി 3 വരെ (രാത്രി 11:50) നീട്ടി.
  • അപേക്ഷാ ഫോമുകൾക്കുള്ള തിരുത്തൽ വിൻഡോ: 2025 ജനുവരി 4 മുതൽ 5 വരെ (11:50 PM) തുറന്നിരിക്കുന്നു.

സിഎസ്ഐആർ യുജിസി നെറ്റ് ഡിസംബർ 2024 അപേക്ഷിക്കുന്നത് എങ്ങനെ

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: csirnet.nta.ac.in .
  • ഹോംപേജിലെ “CSIR UGC NET 2024 Dec Registration” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  •  ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  •  നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടച്ച് വിശദാംശങ്ങൾ പരിശോധിച്ച് ഫോം സമർപ്പിക്കുക.
  • അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കുക.
    .

പരീക്ഷയെപ്പറ്റി

കൗൺസിൽ ഓഫ് സയൻസ് ആണ് ഇൻഡസ്ട്രിയൽ റിസർച്ചും യുജിസിയും സംയുക്തമായി നടത്തുന്ന പ്രവേശന പരീക്ഷയാണ് ഇത്. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും യോഗ്യത നേടുന്നവരെ കണ്ടെത്താനാണ് ഈ പരീക്ഷ നടത്തുന്നത്. അസിസ്റ്റൻ്റ് പ്രൊഫസർ നിയമനവും പിഎച്ച്ഡി പ്രവേശനവും അല്ലെങ്കിൽ പിഎച്ച്ഡി പ്രവേശനം മാത്രം എന്നിങ്ങനെയും ഈ പരീക്ഷ കൊണ്ട് നിർണയിക്കും. സിബിടി രീതിയിലാണ് പരീക്ഷ നടത്തുക. നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചതനുസരിച്ച് 2025 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 28 വരെയാവും പരീക്ഷ നടക്കുക. ആകെ 180 മിനിട്ട് അഥവാ മൂന്ന് മണിക്കൂർ നേരം പരീക്ഷ നീണ്ടുനിൽക്കും. ഭൂമി, പാരിസ്ഥിതിക, സമുദ്ര, ഉപഗ്രഹ ശാസ്ത്രം, കെമിക്കൽ സയൻസ്, ലൈഫ് സയൻസ്, കണക്ക്, ഊർജതന്ത്രം എന്നിവയാവും പരീക്ഷയിൽ ചോദിക്കുന്ന വിഷയങ്ങൾ.

Related Stories
Kerala Forest Driver Recruitment: കേരള വനം വകുപ്പിൽ ജോലി നേടാൻ അവസരം; 60,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്‌
Kerala Police SI Recruitment: പിഎസ്‍സി വിളിക്കുന്നു, കേരള പോലീസിൽ എസ്ഐ ആകാം; 95,600 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
JEE Main 2025: JEE മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു; ഇതാ അറിയേണ്ടതെല്ലാം
K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?