5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

COIRFED Recruitment: കേരള സര്‍ക്കാരിന്റെ കീഴില്‍ കയര്‍ഫെഡില്‍ ജോലി നേടാം; 30,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം

Coirfed Sales Assistant Recruitment 2024: കേരള സർക്കാരിന് കീഴിൽ നല്ല ശമ്പളത്തോടെ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

COIRFED Recruitment: കേരള സര്‍ക്കാരിന്റെ കീഴില്‍ കയര്‍ഫെഡില്‍ ജോലി നേടാം; 30,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം
Representational Image (Image Credits: Coirfed Website)
nandha-das
Nandha Das | Published: 03 Nov 2024 06:39 AM

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (COIRFED) സെയിൽസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷൻ (PSC) ആണ് വിജ്‌ഞാപനം ഇറക്കിയത്. കേരള സർക്കാരിന് കീഴിൽ നല്ല ശമ്പളത്തോടെ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.

തസ്തിക: സെയിൽസ് അസിസ്റ്റന്റ് ജിആർ.II

ഒഴിവുകൾ: 3

ശമ്പളം: പ്രതിമാസം 15,190 രൂപ മുതൽ 30,190 രൂപ വരെ.

പ്രായപരിധി

കുറഞ്ഞ പ്രായപരിധി : 18
ഉയർന്ന പ്രായപരിധി : 40
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ഒബിസിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

യോഗ്യത

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • കുറഞ്ഞത് പ്ലസ് 2 ലെവൽ വരെയെങ്കിലും ഹിന്ദി പഠിച്ചിരിക്കണം.
  • ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് (ലോവർ) കെജിടിഇ അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ആറു മാസത്തിൽ കുറയാത്ത ഏതെങ്കിലും ഒരു കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.

ALSO READ: പി.എസ്.സി അപേക്ഷ ക്ഷണിച്ചു; കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ തൊഴിലവസരം

എങ്ങനെ അപേക്ഷിക്കാം?

  • കേരള പബ്ലിക് സർവീസ് കംമീഷന്റെ ഔദ്യോഗിക വെബ്സൈറ്റയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം വേണം അപേക്ഷിക്കാൻ.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ വേണം അപേക്ഷിക്കാൻ. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • പ്രൊഫൈലിൽ കാണുന്ന തസ്തികയുടെ ‘നോട്ടിഫിക്കേഷൻ ലിങ്ക്’ തിരഞ്ഞെടുത്ത ശേഷം ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷയ്ക്കായി അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ 31/12/2013-ന് ശേഷം എടുത്തതായിരിക്കണം. 01/01/2022-ന് ശേഷം പ്രൊഫൈൽ ആരംഭിച്ചവരാണെങ്കിൽ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും കൃത്യമായി രേഖപ്പെടുത്തണം.
  • ഇങ്ങനെ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക്, അപ്‌ലോഡ് ചെയ്ത തീയതി മുതൽ പത്ത് വർഷകാലത്തേക്കാണ് കാലാവധി.
  • ഓരോ തസ്തികയിലേക്ക് അപേക്ഷ നൽകുന്നതിന് മുമ്പും ഉദ്യോഗാർഥികൾ, പ്രൊഫൈലിൽ നൽകിയിരുന്ന വിവരങ്ങൾ ശെരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്തു വേണം അപേക്ഷ പൂർത്തിയാക്കാൻ.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ സാധിക്കില്ല.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. അതിനായി പ്രൊഫൈലിലെ ‘മൈ ആപ്ലിക്കേഷൻസ്’ എന്ന ലിങ്ക് തിരഞ്ഞെടുത്ത് അതിൽ നിന്നും പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.

Latest News