5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Central Bank Jobs 2024: സെൻട്രൽ ബാങ്കിലെ സുരക്ഷിത ജോലി വേണോ? ഉടൻ അപേക്ഷിക്കൂ…

Central Bank of India Jobs 2024: തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ് ഇല്ല. ഒരു എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം, പ്രസന്റേഷൻ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

Central Bank Jobs 2024: സെൻട്രൽ ബാങ്കിലെ സുരക്ഷിത ജോലി വേണോ? ഉടൻ അപേക്ഷിക്കൂ…
പ്രതീകാത്മക ചിത്രം (Westend61/ Getty Images Creative)
aswathy-balachandran
Aswathy Balachandran | Published: 03 Oct 2024 12:49 PM

ന്യൂഡൽഹി: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷിതമായ ജോലി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക. ഇപ്പോൾ ഇവിടേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സുവർണാവസരമുണ്ട്. ഫാക്കൽറ്റി, ഓഫീസ് അസിസ്റ്റൻ്റ്, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ centralbankofindia.co.in വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ പൂരിപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 8 ആണ്. അപേക്ഷാ ഫോമിനൊപ്പം, ഉദ്യോഗാർത്ഥികൾ മുൻ തൊഴിലുടമയിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ ഗ്രാമീണ വികസനത്തിൽ ഫാക്കൽറ്റിയായി പ്രവർത്തിച്ച പരിചയം സമർപ്പിക്കേണ്ടതുണ്ട്. ഇൻ്റർവ്യൂ സമയത്ത് ഒറിജിനൽ ഹാജരാക്കണം.

തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ് ഇല്ല. ഒരു എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം, പ്രസന്റേഷൻ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

 

ആർക്കെല്ലാം അപേക്ഷിക്കാം?

 

ഫാക്കൽറ്റി

ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സ്ഥാപനത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർ ആയിരിക്കണം.

ഓഫീസ് അസിസ്റ്റൻ്റ്

ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്‌ഡബ്ല്യു), ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ) അല്ലെങ്കിൽ ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബികോം) ബിരുദം ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. അടിസ്ഥാന അക്കൗണ്ടിംഗിൽ അറിവുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

വാച്ച്മാൻ കം ഗാർഡനർ

അംഗീകൃത ബോർഡിന് അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം. എല്ലാ തസ്തികകൾക്കും 22 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി.

 

എങ്ങനെ അപേക്ഷിക്കണം?

 

അപൂർണ്ണമായ അപേക്ഷകൾ നിരസിക്കും എന്ന വിവരം മനസ്സിൽ വച്ചുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം അപേക്ഷ പൂരിപ്പിക്കാൻ. റീജിയണൽ മാനേജർ/കോ ചെയർമാൻ, ഡിസ്റ്റ് ലെവൽ ആർഎസ്ഇടിഐ ഉപദേശക സമിതി (ഡിഎൽആർഎസി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ് എന്നിവയിലക്കാണ് അപേ​ക്ഷ അയക്കേണ്ടത്.

വിലാസം റീജിയണൽ ഹെഡ്സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ്ബാലുവ താൽ. മോത്തിഹാരി – 84540 ടി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ centralbankofindia.co.in വഴി ഓൺലൈനായും അപേക്ഷിക്കാം.

Latest News