CAT 2024 : ക്യാറ്റ് പരീക്ഷ ഇങ്ങെത്തി… കോച്ചിംഗ് ഇല്ലാത്തവർ വിഷമിക്കേണ്ട… സ്വയം തയ്യാറെടുക്കാൻ എളുപ്പ വഴികൾ
CAT 2024 exam tips: ഇനി സ്വയം തയ്യാറെടുക്കാനുള്ള സമയം മുന്നിലുണ്ട്. സ്വയം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവസാനവട്ട ഓട്ടപ്രദക്ഷിണം നടത്താനും ആത്മവിശ്വാസം വർത്ഥിപ്പിക്കാനുമുള്ള നുറുങ്ങു വഴികൾ ഏതൊക്കെ എന്ന് നോക്കാം....
ന്യൂഡൽഹി: കോമൺ അഡ്‌മിഷൻ ടെസ്റ്റ് (ക്യാറ്റ് 2024) നവംബർ 24-ന് നടക്കും. പരീക്ഷ ഇങ്ങ് അടുത്തെത്തിയതോടെ ആശങ്കയിലാണ് പല വിദ്യാർത്ഥികളും. ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നാണ് ക്യാറ്റ്. എന്നാലും, ഇനി സ്വയം തയ്യാറെടുക്കാനുള്ള സമയം മുന്നിലുണ്ട്. സ്വയം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവസാനവട്ട ഓട്ടപ്രദക്ഷിണം നടത്താനും ആത്മവിശ്വാസം വർത്ഥിപ്പിക്കാനുമുള്ള നുറുങ്ങു വഴികൾ ഏതൊക്കെ എന്ന് നോക്കാം….
നുറുങ്ങു വഴികൾ
- സാമ്പിൾ പേപ്പറുകൾ: ഓൺലൈനിൽ ലഭ്യമായ സാമ്പിൾ പേപ്പറുകൾ ഡൗൺലോഡ് ചെയ്യുക. മാനേജ്‌മെൻ്റ് പ്രവേശനത്തിൽ ഒരു മുൻതൂക്കം ലഭിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് സാമ്പിൾ പേപ്പറുകൾ പരിശീലിക്കാം. പേപ്പർ പാറ്റേണുമായി പരിചയപ്പെടാൻ സാമ്പിൾ പേപ്പറുകൾ നിങ്ങളെ സഹായിക്കും.
- മുൻവർഷങ്ങളിലെ പേപ്പറുകൾ: മുൻവർഷങ്ങളിലെ പേപ്പറുകൾ വിവിധ പോർട്ടലുകളിൽ ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. അപേക്ഷകർ മുൻവർഷങ്ങളിലെ പേപ്പറുകൾ ദിവസവും പരിശീലിക്കേണ്ടതുണ്ട്, ഇത് തെറ്റുകൾ തിരുത്താനും സമയ മാനേജുമെൻ്റിനും സഹായിക്കും.
- മോക്ക് ടെസ്റ്റ്: ഓൺലൈനിൽ ലഭ്യമായ മോക്ക് ടെസ്റ്റുകൾ പരീക്ഷിച്ച് നിങ്ങളുടെ തയ്യാറെടുപ്പ് എത്രമാത്രം ഗുണം ചെയ്തു എന്നും ഇനി എന്തൊക്കെ കുറ്റങ്ങൾ തിരുത്താനുണ്ട് എന്നും അവലോകനം ചെയ്യേണ്ടതുണ്ട്. പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കാനും മാനേജ്മെൻ്റ് എൻട്രനിൽ മികച്ച സ്കോർ നേടാനും മോക്ക് ടെസ്റ്റ് നിങ്ങളെ സഹായിക്കും.
- ഓൺലൈൻ വീഡിയോകൾ: യൂട്യൂബ് ചാനലുകളിൽ ലഭ്യമായ വീഡിയോകളിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് CAT-നെ കുറിച്ചുള്ള തയ്യാറെടുപ്പ് നുറുങ്ങുകൾ ലഭിക്കും.
- തത്സമയ ക്ലാസുകൾ: വിവിധ ട്യൂട്ടോറിയലുകൾ, ക്യാറ്റ് തയ്യാറെടുക്കൽ ടിപ്പുകളെക്കുറിച്ച് അധ്യാപകർ തത്സമയ ക്ലാസുകൾ എന്നിവ കേൾക്കാം.
മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. ആദ്യത്തേത് രാവിലെ 8:30 മുതൽ 10:30 വരെയാണ്. രണ്ടാമത്തേത് ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെ. മൂന്നാം ഷിഫ്റ്റ് വൈകീട്ട് 4:30 മുതൽ 6:30 വരെയാണ്. CAT അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in- ൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ് .