5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PHD Admissions: ബയോളജിയിൽ ഒരു കരിയറാണോ സ്വപ്നം, തിരുവനന്തപുരത്തെ രാജീവ് ​ഗാന്ധി സെന്ററിൽ പിഎച്ച്.ഡിയ്ക്ക് അപേക്ഷിക്കാം

PhD at Rajiv Gandhi Center: യു​നെസ്കോയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫരീദാബാദ് റീജണൽ സെൻറർ ഫോർ ബയോ ടെക്നോളജി (ആർ.സി.ബി.) യുമായാണ് സ്ഥാപനത്തിന് അഫിലിയേഷൻ ഉള്ളത്

PHD Admissions: ബയോളജിയിൽ ഒരു കരിയറാണോ സ്വപ്നം, തിരുവനന്തപുരത്തെ രാജീവ് ​ഗാന്ധി സെന്ററിൽ പിഎച്ച്.ഡിയ്ക്ക് അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം (Image courtesy : nicolas / Getty Images Creative)
aswathy-balachandran
Aswathy Balachandran | Updated On: 11 Nov 2024 10:19 AM

തിരുവനന്തപുരം: ബയോളജി വിഷയങ്ങളിൽ ഉന്നതി വിദ്യാഭ്യാസവും കരിയറുമാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ കേരളത്തിൽ തന്നെ ഇതിന് മികച്ച അവസരങ്ങൾ ഇപ്പോഴുണ്ട്. ഡിസീസ് ബയോളജി, ന്യൂറോ ബയോളജി, പ്ലാൻറ് സയൻസ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയവയുടെ വ്യത്യസ്ത മേഖലകളിലെ, പിഎച്ച്‌.ഡി. പ്രോഗ്രാമിലേക്ക് (2025 ജനുവരി സെഷൻ) പ്രവേശനത്തിന്, കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി (ആർ.ജി.സി.ബി.), തിരുവനന്തപുരം (പൂജപ്പുര), അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യു​നെസ്കോയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫരീദാബാദ് റീജണൽ സെൻറർ ഫോർ ബയോ ടെക്നോളജി (ആർ.സി.ബി.) യുമായാണ് സ്ഥാപനത്തിന് അഫിലിയേഷൻ ഉള്ളത് എന്നത് എത്ര പേർക്ക് അറിയാം?

 

ആർക്കെല്ലാം അപേക്ഷിക്കാം?

 

  • ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയൺമെന്റൽ, വെറ്ററനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഒന്നിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) പോസ്റ്റ് ഗ്രാജ്വേറ്റ്‌ ബിരുദമുള്ളവരാണ് അപേക്ഷിക്കേണ്ടത്.
  • യോഗ്യതാ പ്രോഗ്രാമിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) /തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. വിദേശ സ്ഥാപനത്തിൽനിന്നുള്ള അംഗീകൃത തത്തുല്യയോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
  • അഞ്ചുവർഷം സാധുതയുള്ള, സർക്കാർ നൽകുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) വേണം. യു.ജി.സി./സി. എസ്.ഐ.ആർ./ഐ.സി. എംആർ./ഡി.ബി.ടി./ഡി.എസ്.ടി. – ഇൻസ്പയർ / തുടങ്ങിയ മറ്റേതെങ്കിലും ദേശീയതല സർക്കാർ ഫെലോഷിപ്പ് എന്നിവയിൽ ഏതെങ്കി്ലും ഒന്ന് ആകാം.

ALSO READ – ഒന്നരലക്ഷം വരെ സ്റ്റൈപ്പൻ്റ്… കോൾ ഇന്ത്യയിൽ സുവർണാവസരം, നഷ്ടപ്പെടുത്തല്ലേ

കൂടുതൽ വിവരങ്ങൾ അറിയാൻ rgcb.res.in/ ലെ ‘പിഎച്ച്.ഡി. അഡ്മിഷൻസ് – ജനുവരി 2025’ ലിങ്കിൽ കയറി നോക്കാവുന്നതാണ്. നവംബർ 20ന് വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്.

അപേക്ഷ ഇതേ ലിങ്ക് വഴിയാണ് സമർപ്പിക്കേണ്ടത്. പട്ടിക /ഭിന്നശേഷി /സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ ഒഴികെയുള്ളവർ, പ്രൊസസിങ്‌ ഫീസായി 500 രൂപ ഓൺലൈനായി അടയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഫാക്കൽട്ടി സയൻറിസ്റ്റുമായി നേരിട്ടു നടത്തുന്ന ഇൻററാക്‌ഷൻ സെഷൻ ഉണ്ടാകും.

ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവിഭാഗക്കാരും ആദ്യ 10 സെമസ്റ്ററുകളിൽ ഓരോ സെമസ്റ്ററിലും 5,000 രൂപയും അതിനു ശേഷമുള്ള ഓരോ സെമസ്റ്ററിലും 10,000 രൂപ നിരക്കിലും അഡ്മിനിസ്ട്രേറ്റീവ് ഫീസ് അടയ്ക്കണം എന്നാണ് ചട്ടം. വിശദ വിവരങ്ങൾ അറിയാൻ phd.admn@rgcb.res.in എന്ന വെബസൈറ്റ് സന്ദർശിക്കുക.

Latest News