Study at Canada: വിദ്യാർത്ഥികൾക്കിനി കാനഡ സ്വപ്നം കാണാൻ കടമ്പകളേറെ? പുതിയ നിയമത്തിനു പിന്നിലെ കാരണമിങ്ങനെ…
Canada plans to reduce the number of study permits: കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ് - എന്നാൽ മോശം വിദ്യാർത്ഥികൾ ഈ സിസ്റ്റത്തെ ദുരുപയോഗം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുന്നു എന്നും ”പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി : കാനഡയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ കടമ്പകൾ കൂടുകയാണ്. ഈ വർഷം മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കനേഡിയൻ അധികൃതർ കുറയ്ക്കാൻ ആലോചിക്കുന്നതായി വിവരം. പഠനാനുമതികളുടെ എണ്ണം 2024-ൽ 4,85,000-ആയിരുന്നെങ്കിൽ 2025-ൽ 4,37,000 ആയി കുറയ്ക്കും എന്നാണ് വിവരം. അതായത് 10 ശതമാനം കുറവ്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഈ തീരുമാനം തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. ഇമിഗ്രേഷൻ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നീക്കമെന്നാണ് വിവരം. ഈ വർഷം 35 ശതമാനം കുറച്ച് അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾ നൽകുന്നെങ്കിലും അടുത്ത വർഷം, ആ സംഖ്യ മറ്റൊരു 10 ശതമാനം കുറയ്ക്കും എന്നാണ് വിവരം.
കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ് – എന്നാൽ മോശം വിദ്യാർത്ഥികൾ ഈ സിസ്റ്റത്തെ ദുരുപയോഗം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുന്നു എന്നും ”പ്രധാനമന്ത്രി പറഞ്ഞു.
കാനഡയിലെ മൊത്തം ജനസംഖ്യയുടെ 6.5 ശതമാനത്തിൽ നിന്ന് 2026 ആകുമ്പോഴേക്കും പുറത്തു നിന്നെത്തിയ സ്ഥിരതാമസമില്ലാത്തവരുടെ എണ്ണം 5 ശതമാനമായി കുറയ്ക്കാൻ ഈ അധിക നടപടികൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
“2025–2026 സ്റ്റഡി പെർമിറ്റ് ഇൻടേക്ക് ക്യാപ്പിൽ മാസ്റ്റേഴ്സ്, ഡോക്ടറൽ വിദ്യാർത്ഥികൾ ഉൾപ്പെടും, അവർ ഇപ്പോൾ ഒരു പ്രൊവിൻഷ്യൽ അല്ലെങ്കിൽ ടെറിട്ടോറിയൽ അറ്റസ്റ്റേഷൻ കത്ത് സമർപ്പിക്കേണ്ടതുണ്ട്. കനേഡിയൻ തൊഴിൽ വിപണിയിലേക്ക് അവർ കൊണ്ടുവരുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് ഈ വിദ്യാർത്ഥികൾക്കായി ഞങ്ങൾ ഏകദേശം 12% അലോക്കേഷൻ സ്‌പെയ്‌സുകൾ റിസർവ് ചെയ്യും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഇമിഗ്രേഷൻ നിയമം
പുതിയ ഇമിഗ്രേഷൻ നിയമപ്രകാരം, അന്താരാഷ്ട്ര ബിരുദധാരികൾക്ക് അവരുടെ നിലവിലെ ജോലി രാജ്യത്ത് ഡിമാൻഡ് ഉള്ളതല്ലെങ്കിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് ഇനി അർഹതയുണ്ടായിരിക്കില്ല. നവംബർ 1-നോ അതിനു ശേഷമോ ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ, കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (CLB) ലെവൽ 7 ഉം കോളേജ് ബിരുദധാരികൾക്ക് CLB 5 ഉം ഉണ്ടായിരിക്കണം.
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളോടെ വരുന്ന വിദ്യാർത്ഥികളുടെ ബുദ്ധി രാജ്യത്തിനു ഗുണപ്രദമാക്കാനുള്ള നീക്കം കൂടിയാണ് ഇത്. ഈ നീക്കം വിദ്യാർത്ഥികൾക്കിടയിൽ കടുത്ത മത്സരം സൃഷ്ടിക്കും. മത്സരത്തിൽ മുന്നിലെത്തുന്നവർക്ക് ഉയർന്ന അവസരങ്ങൾ ലഭിക്കുന്നത് വഴി രാജ്യത്തിന്റെ വികസനത്തിനായി അവരെ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
പുതിയ നിയമം എത്തുന്നതോടെ ഉയർന്ന വിദ്യാഭ്യാസ അവസരങ്ങളുള്ള ജർമ്മനി, സിംഗപ്പൂർ, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുമെന്നാണ് പ്രതീക്ഷ.