Foreign Study: വിദേശ പഠനത്തിന് മികച്ചത് യുകെയോ അമേരിക്കയോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Foreign Study In USA And UK: ലോകോത്തര നിലവാരമുള്ള പഠനരീതിയാണ് ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനുള്ള പ്രധാന കാരണം. വ്യത്യസ്ത തലത്തിലുള്ള കോഴ്‌സുകൾ അഥവാ കോഴ്‌സുകളുടെ വൈവിധ്യം യുഎസ്സിന്റെ പ്രത്യേകതയാണ്.

Foreign Study: വിദേശ പഠനത്തിന് മികച്ചത് യുകെയോ അമേരിക്കയോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Foreign Study In USA And UK. (Image Credits: Gettyimages)

Published: 

22 Sep 2024 10:45 AM

സമീപകാലത്തായി വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്ന രണ്ട് രാജ്യങ്ങൾ യുഎസ്സും യുകെയുമാണ്. മികച്ച രീതിയിലുള്ള വിദ്യാഭ്യാസമാണ് ഇരുരാജ്യങ്ങളിലും നിന്നും ലഭിക്കുന്നത്. 2024-ന്റെ ആദ്യപകുതിയിൽ അമേരിക്ക ഇന്ത്യൻ വിദ്യാർഥികൾക്ക് 25,991 എഫ്-1 വിസകളാണ് അനുവദിച്ചത്. അതേസമയം മാർച്ച് 2024 വരെ 1,16,455 സ്റ്റുഡന്റ് വിസകളാണ് യുകെ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള പഠനരീതിയാണ് ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനുള്ള പ്രധാന കാരണം.

എന്തുകൊണ്ടാണ് യുഎസ് തിരഞ്ഞെടുക്കുന്നത്?

വിദേശവിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് യുഎസ്. ടൈംസ് ഹൈയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് 2024-ലും മികച്ച സ്ഥാനം നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ മൂന്നിലൊന്നും യുഎസിലാണുള്ളതെന്നത് ശ്രദ്ധേയമാണ്. അതിനാൽ തന്നെ അമേരിക്കയിൽ നിന്നുള്ള ബിരുദത്തിന് വലിയ മൂല്യമാണുള്ളത്.

വ്യത്യസ്ത തലത്തിലുള്ള കോഴ്‌സുകൾ അഥവാ കോഴ്‌സുകളുടെ വൈവിധ്യം യുഎസ്സിന്റെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള സംസ്‌കാരങ്ങളുടെ സമന്വയമാകട്ടെ മറ്റൊരു ഗുണവും. ലോകോത്തര നിലവാരത്തിലുള്ള ജോലികൾ ലഭിക്കാൻ യുഎസ്സിലുള്ള പഠനം നിങ്ങളെ സഹായിക്കും.

യുഎസ് എജ്യുക്കേഷൻ സിസ്റ്റം

ചൈൽഡ്ഹുഡ് എജ്യുക്കേഷൻ, പ്രൈമറി എജ്യുക്കേഷൻ, സെക്കൻഡറി എജ്യുക്കേഷൻ, പോസ്റ്റ് സെക്കൻഡറി എജ്യുക്കേഷൻ എന്നിവ ഉൾപ്പെടുന്നതാണ് അമേരിക്കയിലെ എജ്യുക്കേഷൻ സിസ്റ്റം എന്ന് പറയുന്നത്. കമ്മ്യൂണിറ്റി കോളേജുകളും സർവകലാശാലകളും അടങ്ങുന്നതാണ് അമേരിക്കൻ എജ്യുക്കേഷൻ സിസ്റ്റത്തിലെ ഹയർ എജ്യുക്കേഷൻ വിഭാഗം.

ALSO READ: വിദ്യാർത്ഥികൾക്കിനി കാനഡ സ്വപ്നം കാണാൻ കടമ്പകളേറെ? പുതിയ നിയമത്തിനു പിന്നിലെ കാരണമിങ്ങനെ…

എന്തുകൊണ്ടാണ് യുകെ തിരഞ്ഞെടുക്കുന്നത്?

ഇന്ത്യൻ വിദ്യാർഥികളുടെ മറ്റൊരു പ്രധാന കേന്ദ്രമാണ് യുകെ. അക്കാദമിക് ഹെറിറ്റേജിനാലും ഉന്നത ഗുണന്മേമയുള്ള വിദ്യാഭ്യാസത്താലും സമ്പന്നമായ യുകെ, ആഗോളതലത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാറുണ്ട്. ടൈംസ് ഹൈയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ് 2024-ൽ ആദ്യ പത്ത് മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നും യുകെയിലേതാണെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

നൂതനമായ ഗവേഷണ പഠനരീതിയും ആഗോള സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് യുകെയിൽ തുടരുന്നത്. മറ്റ് രാജ്യങ്ങളിലെ കോഴ്‌സുകൾ അല്ലെങ്കിൽ പ്രോഗ്രാമുകൾ പോലെ ദൈർഘ്യമേറിയ കോഴ്‌സുകളല്ല ഇവിടുത്തേത്. ബിരുദം മൂന്ന് വർഷം കൊണ്ടും ബിരുദാനന്തര ബിരുദം ഒരുവർഷം കൊണ്ടും യുകെയിൽ പൂർത്തിയാക്കാൻ സാധിക്കും. ഉയർന്ന ജീവിത നിലവാരമാണ് മറ്റൊരു സവിശേഷത.

യുകെയിൽ പേരെടുത്ത സ്ഥാപനങ്ങൾ

ലണ്ടൻ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹേർട്ട്‌ഫോർഡ്ഷയർ, ബേൺമൗത്ത് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ലോ എന്നിവയാണ് ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായും തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

യുകെ എജ്യുക്കേഷൻ സിസ്റ്റം

പ്രൈമറി എജ്യുക്കേഷൻ, സെക്കൻഡറി എജ്യുക്കേഷൻ, ഫർതർ എജ്യുക്കേഷൻ, ഹയർ എജ്യുക്കേഷൻ എന്നിവ ഉൾപ്പെടുന്നതാണ് യുകെയിലെ എജ്യുക്കേഷൻ സിസ്റ്റം. വിവിധ രാജ്യങ്ങളിലെ സെക്കൻഡറി സ്‌കൂളുകളിലെ അവസാന വർഷത്തിന് സമാനമായ ഫർതർ എജ്യുക്കേഷനാണ് ഇന്ത്യൻ വിദ്യാർഥികൾ ഇവിടെ യുകെയിൽ മിക്ക സമയങ്ങളിലും പിന്തുടരുന്നത്. പിന്നെയുള്ളത് ഹയർ എജ്യുക്കേഷനാണ്. ബിരുദ കോഴ്‌സുകൾക്ക് മൂന്ന് വർഷമെടുക്കുമ്പോൾ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ഒരുവർഷത്തിനുള്ളിൽ ഇവിടെ പൂർത്തിയാക്കാം. എന്നാൽ മെഡിസിൻ പോലുള്ള പ്രൊഫഷണൽ ഡിഗ്രിക്ക് കൂടുതൽ സമയം വേണ്ടി വരുന്നുണ്ട്.

Related Stories
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ