ബാങ്ക് ഓഫ് ബറോഡയിൽ ജോലി അവസരം, എഴുത്ത് പരീക്ഷ ഇല്ല | Bank Of Baroda Jobs 2024 apply for this posts to get job without written test Malayalam news - Malayalam Tv9

Bank Of Baroda Recruitment: ബാങ്ക് ഓഫ് ബറോഡയിൽ ജോലി അവസരം, എഴുത്ത് പരീക്ഷ ഇല്ല

Bank Of Baroda Job Application: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രസക്തമായ യോഗ്യതകൾ ഉണ്ടായിരിക്കണം

Bank Of Baroda Recruitment: ബാങ്ക് ഓഫ് ബറോഡയിൽ ജോലി അവസരം, എഴുത്ത് പരീക്ഷ ഇല്ല

Bank of Baroda Jobs

Updated On: 

18 Oct 2024 16:26 PM

സർക്കാർ ഉമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡയിൽ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരം. ബാങ്ക് ഓഫ് ബറോഡയിൽ ബിസിനസ് കറസ്‌പോണ്ടൻ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. നവംബർ 6 ആണ് അവസാന തീയ്യതി. അപേക്ഷിക്കേണ്ട വിധം പരിശോധിക്കാം.

പ്രായപരിധി

ബാങ്ക് ഓഫ് ബറോഡയുടെ ഈ റിക്രൂട്ട്‌മെൻ്റിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 65 വയസ്സ് ആയിരിക്കണം. യുവ ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 21 നും 45 നും ഇടയിലുമായിരിക്കും.

ALSO READ: Technical Entry Scheme: പ്ലസ്ടു ജയിച്ചവർക്ക് ആർമിയിൽ ഓഫീസറാകാം; ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം

യോഗ്യത, ശമ്പളം

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രസക്തമായ യോഗ്യതകൾ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ ശമ്പളവും 10,000 രൂപ വേരിയബിൾ പേയും അടക്കം 25000 രൂപ ലഭിക്കും. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന അടിസ്ഥാനത്തിൽ അഭിമുഖത്തിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ സമയബന്ധിതമായി അറിയിക്കും.

മറ്റ് വിവരങ്ങൾ

bankofbaroda.in അപേക്ഷകർ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. ഇതിനുശേഷം, ഫോമിൽ ആവശ്യമായ എല്ലാ രേഖകളും പൂരിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ അയയ്ക്കണം.

റീജിയണൽ മാനേജർ

ബാങ്ക് ഓഫ് ബറോഡ,

റീജിയണൽ ഓഫീസ്, ജബൽപൂർ മേഖല,

പ്ലോട്ട് നമ്പർ 1170, ഒന്നാം നില,

ശിവ്മൂല ടവർ, ആസ്ത മെഡിക്കലിന് സമീപം,

റൈറ്റ് ടൗൺ, ജബൽപൂർ – 482002, മധ്യപ്രദേശ്

ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ