യുജിസി നെറ്റിൽ ഇനി ആയുർവേദ ബയോളജിയും വിഷയം | Ayurveda Biology introduced as a subject in UGC NET, check the exam syllabus Malayalam news - Malayalam Tv9

UGC NET: യുജിസി നെറ്റിൽ ഇനി ആയുർവേദ ബയോളജിയും വിഷയം

Ayurveda Biology introduced to UGC NET: അറിയിപ്പ് അനുസരിച്ച്, അപേക്ഷകർക്ക് 2024 ഡിസംബർ മുതൽ ഈ വിഷയത്തിലും പരീക്ഷ എഴുതാം.

UGC NET: യുജിസി നെറ്റിൽ ഇനി ആയുർവേദ ബയോളജിയും വിഷയം

പ്രതീകാത്മക ചിത്രം ( IMAGE - Jose Luis Raota/Moment/Getty Images)

Published: 

08 Nov 2024 17:41 PM

ന്യൂഡൽഹി: യുജിസി-നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) ആയുർവേദ ബയോളജി ഒരു വിഷയമായി സർവകലാശാല ഗ്രാൻ്റ്സ് കമ്മിഷൻ ചേർത്തു. നവംബർ 7 വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പിലൂടെയാണ് കമ്മീഷൻ ഈ വിവരം പുറത്തുവിട്ടത് . അറിയിപ്പ് അനുസരിച്ച്, അപേക്ഷകർക്ക് 2024 ഡിസംബർ മുതൽ ഈ വിഷയത്തിലും പരീക്ഷ എഴുതാം. സിലബസ് ഔദ്യോഗിക വെബ്സൈറ്റായ ugcnetonline.in-ൽ ലഭ്യമാണ്. വിദഗ്ധ സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി, 2024 ജൂൺ 25 ന് ചേർന്ന 581-ാമത് യോഗത്തിലാണ് തീരുമാനം എടുത്തത്.

 

വിശദമായ സിലബസ്

 

  1. ആയുർവേദത്തിൻ്റെ ചരിത്രവും വികാസവും
  2. ആയുർവേദത്തിൻ്റെ തത്വശാസ്ത്രവും അടിസ്ഥാന തത്വങ്ങളും
  3. ശരീര ക്രിയ
  4. പദാർത്ഥ വിജ്ഞാനവും ദ്രവ്യ വിജ്ഞാനവും
  5. രസ ശാസ്ത്രം, ഭേഷജ്യ കൽപന, ആയുർവേദ ഫാർമക്കോപ്പിയ
  6. ഡിസീസ് ബയോളജി, മൈക്രോബയോളജി, ഇമ്മ്യൂണോളജി
  7. ജനിതകശാസ്ത്രം, ആയുർജെനോമിക്സ്, സെൽ, മോളിക്യുലാർ ബയോളജി
  8. ഫിസിയോളജി, ബയോകെമിസ്ട്രി, നാനോ ടെക്നോളജി
  9. ജൈവവൈവിധ്യവും പരിസ്ഥിതി ആരോഗ്യവും, IPR, സംരംഭകത്വവും
  10. റിസർച്ച് മെത്തഡോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്

 

പരീക്ഷയിൽ പുതിയ വിഷയം ഉൾപ്പെടുത്തിയതോടെ പരീക്ഷയ്ക്കുള്ള ആകെ വിഷയങ്ങളുടെ എണ്ണം 105 ആയി. ആയുർവേദ ബയോളജി കൂടാതെ യുജിസി നെറ്റ് പേപ്പറിലെ മറ്റ് വിഷയങ്ങൾ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഫിലോസഫി, ഹിസ്റ്ററി, സോഷ്യൽ എന്നിവയാണ്. നരവംശശാസ്ത്രം, വാണിജ്യം, വിദ്യാഭ്യാസം, സംഗീതം, പ്രതിരോധം, തന്ത്രപരമായ പഠനം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയാണ് മറ്റുള്ളവ.

കിവി കഴിക്കാം വണ്ണം കുറയ്ക്കാം... അറിയാം ആരോഗ്യ ഗുണങ്ങൾ
ട്രോളി ബാഗ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ
സുരേഷ് ഗോപിയുടെ പ്രിയതമ ഇനി പിന്നണി ഗായിക
പനിയുള്ളപ്പോൾ പഴം വേണ്ട... നാട്ടറിവിൽ സത്യമുണ്ടോ?