Armed Forces Job Vaccancy: സായുധസേനകളിൽ ഓഫീസറാകാൻ സുവർണാവസരം; ചെയ്യേണ്ടത് ഇത്രമാത്രം

Job Vaccancy In Armed Forces: പരീക്ഷ വഴി കോഴ്സിൽ പ്രവേശനം നേടി അത് പൂർത്തിയാക്കുന്നവർക്കാണ് ജോലി ലഭിക്കുക. കോഴ്സ് പൂർത്തിയാക്കിയവർക്ക് കമ്മീഷൻഡ് റാങ്കോടെയാണ് സായുധസേനയിൽ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്ലസ് ടുവാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത.

Armed Forces Job Vaccancy: സായുധസേനകളിൽ ഓഫീസറാകാൻ സുവർണാവസരം; ചെയ്യേണ്ടത് ഇത്രമാത്രം

Represental Image (Credits: Social Media)

Published: 

23 Dec 2024 09:14 AM

സായുധസേനകളിൽ ഓഫീസറാകാൻ ഇതാ ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) ആൻ്റ് നേവൽ അക്കാദമി (എൻഎ) പരീക്ഷ (I) 2025 വഴിയാണ് നിയമനം നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഓഫീസർതലത്തിൽ നിയമനം ലഭിക്കുന്നതിനായുള്ള കോഴ്സുകളിലെ പ്രവേശനത്തിനായാണ് അപേക്ഷിക്കേണ്ടത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി, നേവി, എയർഫോഴ്സ് വിങ്ങുകളിലെ പ്രവേശനത്തിനുള്ള 155-ാംകോഴ്സുകളിലേക്കാണ് പ്രവേശനം.

കൂടാതെ ഇന്ത്യൻ നേവൽ അക്കാദമി കോഴ്സ് പ്രവേശനത്തിലേക്കുള്ള 117-ാം കോഴ്സ് (10+2 കേഡറ്റ് എൻട്രി) എന്നിവയിലേക്കും ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷ വഴി പ്രവേശനം നേടാവുന്നതാണ്. 2026 ജനുവരി ഒന്ന് മുതലാണ് ഈ കോഴ്സുകൾ ആരംഭിക്കുന്നത്.
പരീക്ഷ വഴി കോഴ്സിൽ പ്രവേശനം നേടി അത് പൂർത്തിയാക്കുന്നവർക്കാണ് ജോലി ലഭിക്കുക. കോഴ്സ് പൂർത്തിയാക്കിയവർക്ക് കമ്മീഷൻഡ് റാങ്കോടെയാണ് സായുധസേനയിൽ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്.

അപേക്ഷ നൽകുന്നവരുടെ ശ്രദ്ധയ്ക്ക്

അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ഈ അവസരത്തിൽ അപേക്ഷ സമർക്കാൻ അവസരം. പ്ലസ് ടുവാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. ഏതു സ്ട്രീമിൽ നിന്നും പ്ലസ് ടു/തത്തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതേസമയം എൻഡിഎയുടെ നേവി, എയർഫോഴ്സ് വിങ്ങുകളിലേക്കും നേവൽ അക്കാദമിയിലേക്കും പരി​ഗണിക്കണമെങ്കിൽ വിദ്യാർത്ഥികൾ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യപരീക്ഷ ജയിച്ചവരായിരിക്കണം.

10, പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവർക്കും, ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്നവർക്കുമാണ് അപേക്ഷിക്കാൻ കഴിയുക. നിങ്ങളുടെ യോഗ്യതാകോഴ്സ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിന് 2025 ഡിസംബർ 15 വരെ അവസരമുണ്ട്. എന്നാൽ അപേക്ഷിക്കുന്നവർ 2006 ജൂലൈ രണ്ടിനോ ശേഷമോ 2009 ജൂലൈ ഒന്നിനോ മുൻപോ ജനിച്ചതായിരിക്കണമെന്നത് നിർബന്ധമാണ്.

ALSO READ: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി

പ്രവേശനം ഇപ്രകാരം

സായുധസേനകളിൽ ഓഫീസറാകുന്നതിന് ആദ്യഘട്ടം പരീക്ഷയാണ്. ഏപ്രിൽ 13നാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷ നടത്തുക. രണ്ടരമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുപേപ്പറുകളാണ് നിങ്ങൾ പൂർത്തിയാക്കേണ്ടത്. ആദ്യപേപ്പർ മാത്തമാറ്റിക്സ് (300 മാർക്ക്), രണ്ടാംപേപ്പർ, ജനറൽ എബിലിറ്റി ടെസ്റ്റ് (600 മാർക്ക്) എന്നിങ്ങനെയാണ് ചോദ്യപേപ്പറിൻ്റെ ഘടന. ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് എന്നീ രീതിയിലാവും രണ്ടുപേപ്പറിലെയും ചോദ്യങ്ങൾ.

ഏപ്രിലിൽ നടക്കുന്ന പരീക്ഷയ്ക്ക് കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കാൻ സാധിക്കുക. ആദ്യഘട്ട പരീക്ഷയിൽ യോഗ്യതാമാർക്ക് നേടുന്നവർക്ക് മാത്രമേ രണ്ടാംഘട്ടത്തിൽ അവസരം ലഭിക്കുകയുള്ളൂ. രണ്ടാം ഘട്ടത്തിൽ ഇൻ്റലിജൻസ് ആൻഡ് പേഴ്സണാലിറ്റി ടെസ്റ്റിന്, സർവീസ് സെലക്‌ഷൻ ബോർഡിനു (എസ്.എസ്.ബി.) മുന്നിലാണ് വിദ്യാർത്ഥികൾ ഹാജരാകേണ്ടത്. രണ്ടാംഘട്ടം സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ ആണ്. ഇതിൽ വിജയിക്കുന്നതിനായി 900 മാർക്കാണ് വേണ്ടത്.

ഒഴിവുകളുള്ള മേഖലകൾ

സായുധസേനകളിൽ മൊത്തം 406 പേർക്കാണ് അവസരമുള്ളത്.

ആർമിയിലേക്ക് 208 (10 ഒഴിവുകൾ വനിതകൾക്ക്)

നേവി: 42 (ആറ് ഒഴിവുകൾ വനിതകൾക്ക്)

എയർഫോഴ്സ്: ഫ്ളയിങ് -92 (രണ്ട് ഒഴിവ് വനിതകൾക്ക്), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) -18 (2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ- ടെക്നിക്കൽ) -10 (2).

നേവൽ അക്കാദമി (10+2 കാഡറ്റ് എൻട്രി സ്കീം – 36 (5)

എന്നിങ്ങനെയാണ് ഒഴിവുകൾ ഉണ്ടാവുക. upsconline.gov.in വഴി ഡിസംബർ 31-ന് വൈകിട്ട് ആറുവരെയാണ് അപേക്ഷ നൽകാനുള്ള അവസരം. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, പട്ടികവിഭാഗക്കാർ, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് നൽകേണ്ടതില്ല.

Related Stories
Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ
Human Trafficking: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നോർക്ക
Supreme Court Recruitment : ഇതുവരെ അപേക്ഷിച്ചില്ലേ ? സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം കൂടി മാത്രം; സുപ്രീംകോടതിയില്‍ തൊഴില്‍ നേടാം
UGC Net December 2024: യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല