Medical seat: അടുത്ത ലക്ഷ്യം പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ – അമിത് ഷാ

Medical seats will allocated within ten years: സീറ്റ് വർധനയ്ക്ക് പുറമേ ഓരോ മെഡിക്കൽ കോളേജുകളിലും 14 വകുപ്പുകൾ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Medical seat: അടുത്ത ലക്ഷ്യം പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ - അമിത് ഷാ

Amit Shah (Image Credits PTI)

Published: 

05 Oct 2024 10:08 AM

ന്യൂഡൽഹി: മെഡിക്കൽ സീറ്റ് വിഷയത്തിൽ പുതിയ പ്രഖ്യാപനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രം​ഗത്ത്. അടുത്ത പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ രാജ്യത്ത് അനുവദിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അഡാലജിൽ ട്രസ്റ്റ് നിയന്ത്രണത്തിലുള്ള ഹിരാമണി ആരോഗ്യ ധാം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

സീറ്റ് വർധനയ്ക്ക് പുറമേ ഓരോ മെഡിക്കൽ കോളേജുകളിലും 14 വകുപ്പുകൾ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ സർക്കാരിന്റേത് സമഗ്രമായ സമീപനമാണെന്നും ആദ്യം നടപ്പാക്കിയ സ്വച്ഛതാ അഭിയാൻ രോഗ പ്രതിരോധംകൂടി ലക്ഷ്യമിട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ – കാത്തിരിപ്പിനൊടുവിൽ അറിയിപ്പെത്തി; നെറ്റ് ഫലം അടുത്ത ആഴ്ചത്തേക്ക്

ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതികളും ശൗചാലയങ്ങളും ഇതിന്റെ തുടർച്ചയാണ് എന്നും യോഗയും അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയും പിന്നാലെ വന്നു എന്നും കൂട്ടിച്ചേർത്തു.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സി.എച്ച്.സി.കളും മെച്ചപ്പെടുത്താനും സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞതിനു പിന്നാലെയാണ് അടുത്ത ലക്ഷ്യമാണ് പത്തുവർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ എന്ന് അമിത് ഷാ വ്യക്തമാക്കിയത്.

രാജ്യത്ത് ഇത്തവണത്തെ നീറ്റ് പരീക്ഷ വിവാദമായിരുന്നു. നീറ്റ് പരീക്ഷാ ഫലവും വൈകിയാണ് പുറത്തു വന്നത്. പരീക്ഷാഫലം വന്നതിനു പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. ഇപ്പോൾ കൗൺസിലിങ് നടപടികൾ പൂർത്തിയായിട്ടില്ല. സീറ്റ് വർധിപ്പിക്കുന്നതോടെ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടായേക്കാം എന്നാണ്
നിലവിലെ വിലയിരുത്തൽ.

Related Stories
Fire and Rescue Officer Recruitment: പ്ലസ് ടു കഴിഞ്ഞോ? എങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് പി.എസ്.സി
NEET UG Admission 2024: മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; നീറ്റ്‌ യുജി പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി സുപ്രീം കോടതി
UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍
Kerala High Court Recruitment: പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി