All Pass System: വിദ്യാഭ്യാസ അവകാശ നിയമത്തിൽ പരിഷ്കരണം; അഞ്ച്, എട്ട് ക്ലാസുകളിൽ ഓൾപാസ് ഇല്ലെന്ന് കേന്ദ്ര സർക്കാർ

All Pass System in Schools: അസം, ബിഹാർ, ​ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മേഘാലയ, നാ​ഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, ബം​ഗാൾ, ഡൽഹി, ദാദ്ര- നാ​ഗർ ഹവേലി, ജമ്മു എന്നിവിടങ്ങളിലാണ് ഇതിനോടകം നിർബന്ധിത ക്ലാസ് കയറ്റം അവസാനിപ്പിച്ചത്.

All Pass System: വിദ്യാഭ്യാസ അവകാശ നിയമത്തിൽ പരിഷ്കരണം;  അഞ്ച്, എട്ട് ക്ലാസുകളിൽ ഓൾപാസ് ഇല്ലെന്ന് കേന്ദ്ര സർക്കാർ

All Pass System

Updated On: 

24 Dec 2024 08:00 AM

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള കർശന നിലപാടുമായി കേന്ദ്രസർക്കാർ. സ്കൂളുകളിൽ ഇനി മുതൽ ഓൾപാസ് നയം വേണ്ടെന്ന് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. അഞ്ച്, എട്ട് ക്ലാസുകളിൽ ഓൾ പാസ്‌ നയം ഇനിമുതൽ നടപ്പാക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി.

2019-ൽ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി വഴി 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ അഞ്ച്, എട്ട് ക്ലാസുകളിൽ ഓൾ പാസ് വേണ്ടെന്ന നയം ഇതിനോടകം കെെക്കൊണ്ടിട്ടുണ്ട്. അസം, ബിഹാർ, ​ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മേഘാലയ, നാ​ഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, ബം​ഗാൾ, ഡൽഹി, ദാദ്ര- നാ​ഗർ ഹവേലി, ജമ്മു എന്നിവിടങ്ങളിലാണ് ഇതിനോടകം നിർബന്ധിത ക്ലാസ് കയറ്റം അവസാനിപ്പിച്ചത്.

എന്നാൽ കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ നിർദ്ദേശം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും കേന്ദ്ര സർക്കാർ നിർദ്ദേശം. കേന്ദ്ര സർക്കാരിന് കീഴിലുള്ള പിഎം ശ്രീ കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ എന്നിങ്ങനെയുള്ള 3000-ത്തിലധികം സ്കൂളുകൾക്ക് നിർദ്ദേശം നടപ്പിലാക്കും. ഓൾ പാസ് നയത്തിൽ സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെങ്കിലും കേന്ദ്ര സർക്കാർ നിബന്ധന കർശനമാക്കിയേക്കും.

ALSO READ: Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ ഭേ​ദ​ഗതി വരുത്തിയത്. വാർഷിക പരീക്ഷയ്ക്ക് ശേഷം അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുന്നതിനുള്ള പരീക്ഷയിൽ വിദ്യാർത്ഥി പരാജയപ്പെട്ടാൽ ഫലം പ്രഖ്യാപിച്ച് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ നടത്താൻ ബന്ധപ്പെട്ട ബോർഡ് തയ്യാറാകണം. റീ പരീക്ഷയിലും മിനിമം മാർക്ക് നേടുന്നതിൽ പരാജയപ്പെട്ടാൽ ഒരു വർഷം വീണ്ടും അഞ്ചാം ക്ലാസിലോ എട്ടാം ക്ലാസിലോ ഇരുത്തി പഠിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ വിദ്യാർത്ഥികളെ തോറ്റെന്ന കാര്യം പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കരുതെന്നും നിർദ്ദേശം നൽകി.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് തുടർ അവസരം നൽകിയിട്ടും അഞ്ചാം ക്ലാസിലോ എട്ടാം ക്ലാസിലോ വീണ്ടും പഠിപ്പിക്കണമെങ്കിൽ അതുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ 8 ക്ലാസ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം കേന്ദ്രസർക്കാർ ഉറപ്പുനൽകും.- അ​ദ്ദേഹം പറഞ്ഞു.

2009-ൽ നോ ഡിസ്റ്റിൻഷൻ പോളിസി കൊണ്ടുവന്നിരുന്നു. അതിന്റെ ഭാ​ഗമായി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ജയിപ്പിച്ചു വിടുകയായിരുന്നു പതിവ്. ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി 2017-ൽ നോ ഡിസ്റ്റിൻഷൻ പോളിസി ഇല്ലാതാകുകയും 2019-ൽ വിദ്യാഭ്യാസ അവകാശ നിയമം ഭേദ​ഗതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നേരത്തെ തന്നെ കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും
ആരാണ് തനുഷ് കൊട്ടിയന്‍
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?