Airport Vacancies: ജോലി അന്വേഷിക്കുന്നവരാണോ? ഇതാ വിമാനത്താവളങ്ങളില്‍ നിരവധി അവസരങ്ങള്‍
Airport Job Vacancies: മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. മൂന്ന് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ സ്ഥലങ്ങളിലേക്കും വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിങ്ങള്‍ ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡയറി സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ നിരവധി ഒഴിവുകളാണുള്ളത്. നിലവില്‍ 4477 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. മൂന്ന് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ സ്ഥലങ്ങളിലേക്കും വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മുംബൈ
- ഹാന്‍ഡിമാന്‍-പുരുഷന്‍: ഒഴിവുകള്‍ 2216
ശമ്പളം 22530 രൂപ
യോഗ്യത: പത്താംക്ലാസ് പാസാവണം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പ്രാവീണ്യം
പ്രായം: 28 വരെ - കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്: ഒഴിവ് 1,049
ശമ്പളം: 28605
യോഗ്യത: 10+2+3 എന്നീ സ്ട്രീമിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും
പ്രായം: 33 വരെ - റാംപ് സര്‍വീസ് എക്‌സിക്യുട്ടീവ്: ഒഴിവ് 406
ശമ്പളം: 27,450 രൂപ
യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/പ്രൊഡക്ഷന്‍, ഇലക്ട്രോണിക്‌സ്/ഓട്ടോ മൊബൈല്‍ വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ/ഐടിഐയും എച്ച്എംവി ലൈസന്‍സും.
പ്രായം: 28 വേെര
മറ്റ് തസ്തികകളും ഒഴിവും
- ടെക്‌നിക്കല്‍ മാനേജര്‍-2
- ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9
- ഡ്യൂട്ടി മാനേജര്‍ (പാസഞ്ചര്‍)-19
- ഡ്യൂട്ടി ഓഫീസര്‍-42
- ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്)-45
- റാംപ് മാനേജര്‍-2
- ഡെപ്യൂട്ടി റാംപ് മാനേജര്‍-6
- ഡ്യൂട്ടി മാനേജര്‍ (റാംപ്)-40
- ജൂനിയര്‍ ഓഫീസര്‍ (ടെക്‌നിക്കല്‍)-91
- ടെര്‍മിനല്‍ മാനേജര്‍ (കാര്‍ഗോ)-1
- ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍ (കാര്‍ഗോ)-3
- ഡ്യൂട്ടി മാനേജര്‍ (കാര്‍ഗോ)-11
- ഡ്യൂട്ടി മാനേജര്‍ (കാര്‍ഗോ)-19
- ജൂനിയര്‍ ഓഫീസര്‍ (കാര്‍ഗോ)-56
- പാരാമെഡിക്കല്‍ കം കസ്റ്റമര്‍സര്‍വീസ് എക്‌സിക്യുട്ടീവ്-3
- യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-263
- യൂട്ടിലിറ്റി ഏജന്റ്-22
ഇതില്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ജൂലൈ 14 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. മറ്റ് തസ്തികകളിലേക്ക് ജൂലൈ 12 മുതല്‍ 16 വരെ വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയായിരിക്കും നിയമനം. വിശദവിവരങ്ങള്‍ക്ക് www.aiasl.in. സന്ദര്‍ശിക്കുക.
ഗാസിയാബാദ്
തസ്തികകളും ഒഴിവും
- ഹാന്‍ഡിമാന്‍-62
- ഹാന്‍ഡി വുമണ്‍-4
- യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-14
- റാംപ് സര്‍വീസ് എക്‌സിക്യുട്ടീവ്-14
- ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്-23
- കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്-23
- ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്)-3, ജൂനിയര്‍ ഓഫീസര്‍ (ടെക്‌നിക്കല്‍)-1
- ഡ്യൂട്ടി ഓഫീസര്‍-1
- ഡ്യൂട്ടി മാനേജര്‍-2
ഈ പോസ്റ്റുകളിലേക്കുള്ള അപേക്ഷ സ്പീഡ് പോസ്റ്റായാണ് അയക്കേണ്ടത്. ജൂലൈ 12 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ഒഴിവുകള്‍ കൂടാതെ വിവിധ വിമാനത്താവളങ്ങളില്‍ ഓഫീസറുടെ 20 ഒഴിവിലേക്കും മാനേജരുടെ 4 ഒഴിവിലേക്കും ഡെപ്യൂട്ടി ചീഫിന്റെ ഒരൊഴിവിലേക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അപേക്ഷ ഓണ്‍ലൈനായി വേണം സമര്‍പ്പിക്കാന്‍. അവസാന തീയതി: ജൂലായ് 15. വിശദവിവരങ്ങള്‍ക്ക് www.aiasl.in. സന്ദര്‍ശിക്കുക