AFMS Recruitment 2024: 85000 രൂപ മുതൽ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ലാതെ സൈന്യത്തിൽ ഓഫീസറാകാം
AFMS Recruitment 2024 Online Application: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 16 മുതൽ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിക്കും.
സൈന്യത്തിൽ ഓഫീസർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണാവസരം. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് (എഎഫ്എംഎസ്) കീഴിൽ 450 ഷോർട്ട് സർവീസ് കമ്മീഷൻ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് mcsscentry.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 16 മുതൽ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 4 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.
ഒഴിവുകളുടെ വിശദമായ കണക്ക്
മെഡിക്കൽ ഓഫീസറുടെ (MO) ആകെ തസ്തികകളുടെ എണ്ണം – 450
പുരുഷൻമാർ – 338
സ്ത്രീകൾ – 112
യോഗ്യത, പ്രായപരിധി
ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിൽ (എഎഫ്എംഎസ്) ഷോർട്ട് സർവീസ് കമ്മീഷനു കീഴിൽ മെഡിക്കൽ ഓഫീസർ (എംഒ) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ എംബിബിഎസ് അല്ലെങ്കിൽ പിജി ബിരുദം ഉണ്ടായിരിക്കണം. എംബിബിഎസ് ബിരുദമുള്ളവരുടെ പരമാവധി പ്രായപരിധി 30 വയസും പിജി ബിരുദമുള്ളവരുടെ പരമാവധി പ്രായപരിധി 35 വയസും ആയിരിക്കും
അപേക്ഷാ ഫീസ്,ശമ്പളം
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷാ ഫീസ് നൽകിയിരിക്കുന്ന ഗേറ്റ്‌വേ വഴി ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 85,000 രൂപ ശമ്പളമായി ലഭിക്കും. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനുശേഷം ഡോക്യുമെൻ്റ് വെരിഫിക്കേഷനും മെഡിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും.