Zomato : ക്യാൻസൽ ചെയ്ത ഓർഡർ ഇനി ഡിസ്കൗണ്ടിൽ വാങ്ങിക്കാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

Zomato Food Rescue Feature To Buy Cancelled Orders : നിശ്ചിത ദുരപരിധിയിലുള്ള ക്യാൻസൽ ചെയ്ത ഓർഡറുകളാണ് അത് പരിധിയിലുള്ള മറ്റ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകൾ നൽകുക.

Zomato : ക്യാൻസൽ ചെയ്ത ഓർഡർ ഇനി ഡിസ്കൗണ്ടിൽ വാങ്ങിക്കാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

പ്രതീകാത്മക ചിത്രം (Image Courtesy : nurphoto/getty images)

Published: 

11 Nov 2024 16:49 PM

ക്യാൻസൽ ചെയ്ത ഓർഡറുകൾ കുറഞ്ഞ ചിലവിൽ മറ്റ് ഉപയോക്താക്കളിലേക്കെത്തിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫെഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ (Zomato). ഇത്തരത്തിൽ ക്യാൻസൽ ചെയ്ത ഓർഡറുകൾ മറ്റ് ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ എത്തിച്ച് നൽകുന്നതിനായിട്ടാണ് സൊമാറ്റോ ഫുഡ് റെസ്ക്യു എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് വേണ്ടിയാണ് തങ്ങൾ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ അറിയിച്ചു.

ഓർഡർ ചെയ്തതിന് ശേഷം തങ്ങൾ ക്യാൻസൽ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കാറില്ല. ക്യാൻസൽ ചെയ്ത ഓർഡറുകൾക്ക് റീഫണ്ട് നൽകാതെ വന്നിട്ട് പോലും പ്രതിമാസം നാല് ലക്ഷത്തിൽ അധികം ഓർഡറുകളാണ് ക്യാൻസൽ ചെയ്യുന്നത്. ഇതുമൂലം ഒരുപാട് ഭക്ഷണ സാധനങ്ങളാണ് പാഴായി പോകുന്നത്. അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഫുഡ് റെസ്ക്യു ഫീച്ചർ തങ്ങൾ അവതരിപ്പിക്കുന്നതെന്നും ദീപിന്ദർ ഗോയൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ : Price Hike : അടുക്കളയിലെ മാത്രമല്ല അങ്ങ് കുളിമുറിയിലെ വരെ താളം തെറ്റും; നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി കമ്പനികൾ

ഒരു ഓർഡർ ക്യാൻസലായാൽ, ആ ഓർഡറിൻ്റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള ഉപയോക്താക്കൾക്ക് ഫുഡ് റെസ്ക്യു നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ആ ഓർഡർ സ്വീകരിക്കുന്നവർക്ക് ഡെലിവറി പാർട്ട്ണെർ ഭക്ഷണമെത്തിച്ചു നൽകുന്നതാണ്. ഐസ്ക്രീം, ഷേക്കുകൾ, സ്മൂത്തികൾ തുടങ്ങിയ പെട്ടെന്ന് അലിഞ്ഞ് പോകുന്നതോ തണുപ്പ് നഷ്ടപ്പെടുന്നതുമായി ഭക്ഷണപദാർഥങ്ങൾ ഈ ഫീച്ചറിലൂടെ ലഭ്യമാകില്ല.

ക്യാൻസലേഷൻ ഫീസിനൊപ്പം രണ്ടാമത് ഓർഡർ സ്വീകരിക്കുന്ന ഉപയോക്താവിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരംശം റെസ്റ്റോറൻ്റുകൾക്ക് നൽകും. ആകെ ട്രിപ്പിന് അനുസരിച്ചാകും ഡെലിവെറി പാർട്ടണെറുടെ ഫീസ് നിർണയിക്കുക. സൊമാറ്റോ ആപ്ലിക്കേഷൻ്റെ ഹോം തന്നെ ഫീച്ചർ ലഭ്യമാകും.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ