5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Railway Rules: ട്രെയിനിൽ ഇവയൊന്നും നിങ്ങൾക്ക് കൊണ്ടു പോകാൻ സാധിക്കില്ല, അറിഞ്ഞിരിക്കണം

Banned Items Indian Trains by Railway: റെയിൽ യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം പലതും ട്രെയിനിൽ കൊണ്ടുപോകുന്നത് റെയിൽവേ നിരോധിച്ചിട്ടുണ്ട്, നിസാരമെന്ന് തോന്നുന്നത് പോലും പറ്റില്ല

Indian Railway Rules: ട്രെയിനിൽ ഇവയൊന്നും നിങ്ങൾക്ക് കൊണ്ടു പോകാൻ സാധിക്കില്ല, അറിഞ്ഞിരിക്കണം
Train Rules | Credits: Getty Images
arun-nair
Arun Nair | Updated On: 21 Oct 2024 08:30 AM

രാജ്യമാകെ ദീപാവലി തിരക്കുകളിലേക്ക് കടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പലരും അവധിക്ക് വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇതോടെ ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തീവണ്ടിയിൽ പടക്കം, തീ പിടിക്കുന്ന വസ്തുക്കൾ എന്നിവ കൊണ്ടു പോകുന്നതിൽ കർശനമായ നിയന്ത്രണമാണ് റെയിൽവേ ഏർപ്പെടുത്തുന്നത്. ഈ നിയമമനുസരിച്ച് തീവണ്ടിയിൽ യാത്രക്കാർക്ക് ഒരു തരത്തിലുള്ള പടക്കങ്ങളും കൊണ്ടുപോകാൻ കഴിയില്ല. ഒരു യാത്രക്കാരൻ നിരോധിത വസ്തുക്കളുമായി യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ, റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം അയാൾ നടപടിയെടുക്കേണ്ടിവരും. ഇത് പ്രകാരം 1000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

പടക്കങ്ങളും കമ്പത്തിരികളുമൊക്കെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണെങ്കിൽ, ദീപാവലിക്ക് വീട്ടിലേക്ക് വാങ്ങി കൊണ്ടുപോകാനുള്ള പ്ലാൻ ഉപേക്ഷിക്കുക ഓരോ തവണയും പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് ഇന്ത്യൻ റെയിൽവേ അഭ്യർഥിക്കുന്നുണ്ട്.

3 വർഷം വരെ ശിക്ഷ

പടക്കങ്ങളും റെയിൽവേയുടെ നിരോധിത വസ്തുക്കളുടെ വിഭാഗത്തിൽ പെടുന്നതിനാൽ, ഇവയുമായി ട്രെയിനിൽ പിടിക്കപ്പെട്ടാൽ പണി തന്നെയാണ്. ഇന്ത്യൻ റെയിൽവേ നിയമ പ്രകാരം യാത്രയ്ക്കിടെ നിരോധിത വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് യാത്രക്കാരൻ കൈവശം വച്ചാൽ, അയാൾക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം നടപടിയെടുക്കും. ഇത് പ്രകാരം ഒരു യാത്രക്കാരന് 1000 രൂപ പിഴയോ മൂന്ന് വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

റെയിൽ യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം പലതും ട്രെയിനിൽ കൊണ്ടുപോകുന്നത് റെയിൽവേ നിരോധിച്ചിട്ടുണ്ട്. തീവണ്ടിയിൽ തീപിടുത്തമുണ്ടാകാനും തീവണ്ടി വൃത്തിഹീനമാക്കാനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും ട്രെയിൻ അപകടത്തിൽപ്പെടാനും ഇടയാക്കുന്ന ഇത്തരം വസ്തുക്കളാണ് ഇവ.

ഈ ഇനങ്ങൾ ട്രെയിനിൽ നിരോധിച്ചിരിക്കുന്നു

സ്റ്റൗ, ഗ്യാസ് സിലിണ്ടറുകൾ, ഏതെങ്കിലും തരത്തിൽ തീപിടിക്കുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ, തുകൽ അല്ലെങ്കിൽ നനഞ്ഞ തൊലികൾ, പൊതികളിൽ കൊണ്ടുവരുന്ന എണ്ണ, ഗ്രീസ്, പൊട്ടുകയോ ചോർന്നൊലിച്ച് സാധനങ്ങൾക്കോ ​​യാത്രക്കാർക്കോ കേടുവരുത്തുന്നവയോ ട്രെയിൻ യാത്രയിൽ നിരോധിച്ചിരിക്കുന്നു. മറ്റൊരു കാര്യമുള്ളത് റെയിൽവേ ചട്ടങ്ങൾ അനുസരിച്ച് തീവണ്ടിയിൽ യാത്രക്കാർക്ക് 20 കിലോ വരെ നെയ്യ് കൊണ്ടുപോകാം, എന്നാൽ നെയ്യ് കൃത്യമായി ടിൻ ബോക്സിൽ പായ്ക്ക് ചെയ്യണം