Train Mileage: കൂ കൂ തീവണ്ടി കൂകിപായും തീവണ്ടി; ട്രെയിന്റെ മൈലേജ് എത്രയാണെന്ന് അറിയാമോ?
What is the Mileage of a Diesel Train: ട്രെയിന്‍ യാത്രകള്‍ നടത്താത്തവര്‍ വിരളമായിരിക്കും. ട്രെയിനുമായി ബന്ധപ്പെട്ട് ഒട്ടേറെ രസകരമായ കാര്യങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ട്രെയിനിന്റെ മൈലേജ്. എത്രയാണ് ട്രെയിനിന്റെ മൈലേജ് എന്നറിയാമോ?
മൈലേജ് നോക്കിയാണ് നമ്മളെല്ലാം പുതിയ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കാറായാലും ബൈക്ക് ആയാലും മൈലേജ് മുഖ്യം ബിഗിലേ. ഇങ്ങനെ മൈലേജ് നോക്കി വാഹനം തിരഞ്ഞെടുക്കുന്ന നമ്മള്‍ എപ്പോഴെങ്കിലും ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ബസിന്റെയും വിമാനത്തിന്റെയും ട്രെയിനിന്റെയുമെല്ലാം മൈലേജ് (Train Mileage) എത്രയാണെന്ന് പരിശോധിച്ചിട്ടുണ്ടോ? ഏയ് ആര് പരിശോധിക്കാന്‍, സ്വന്തമായി വാഹനം വാങ്ങുമ്പോഴല്ലാതെ ഇക്കാര്യങ്ങളെല്ലാം ആര് നോക്കാനാണ്. ട്രെയിന്‍ യാത്രകള്‍ നടത്താത്തവര്‍ വിരളമായിരിക്കും. ട്രെയിനുമായി ബന്ധപ്പെട്ട് ഒട്ടേറെ രസകരമായ കാര്യങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ട്രെയിനിന്റെ മൈലേജ്. എത്രയാണ് ട്രെയിനിന്റെ മൈലേജ് എന്നറിയാമോ? പരിശോധിക്കാം…
നമ്മുടെ നാട്ടിലെ ട്രെയിനുകള്‍ ഓടുന്നത് എങ്ങനെയാണെന്ന് അറിയാമോ? ഇതൊക്കെ എന്ത് ചോദ്യം…ഇപ്പോഴുള്ള എല്ലാ ട്രെയിനുകളും ഇലക്ട്രിക് കരുത്തിലല്ലേ ഓടുന്നത് എന്നായിരിക്കും നിങ്ങളുടെ മനസിലേക്ക് വന്ന സംശയം. എന്നാല്‍ അങ്ങനെയല്ല ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വിവിധ തരം ലോക്കോമോട്ടീവുകളും നമ്മുടെ രാജ്യത്തെ റെയില്‍വേയുടെ കീഴിലുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ മൈലേജ് എത്രയാണ് എന്ന കാര്യം ശ്രദ്ധേയമാണ്.
Also Read: Private Train Owner: സ്വന്തമായി എന്തുണ്ട്? ഒരു ഇന്ത്യക്കാരന് സ്വന്തമായി തീവണ്ടിയുണ്ട്, ആരാണയാള്‍
ട്രെയിനുകളുടെ വര്‍ഗം അനുസരിച്ച് വ്യത്യസ്ത മൈലേജുകളാണുള്ളത്. ട്രെയിനുകളുടെ ഭാരം, പവര്‍, യാത്ര ചെയ്ത ദൂരം എന്നിവയെല്ലാം മൈലേജിനെ സ്വാധീനിക്കുന്നുണ്ട്. അതായത് 12 കോച്ചുകളുള്ള ഒരു പാസഞ്ചര്‍ ട്രെയിനിന് ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 6 ലിറ്റര്‍ ഇന്ധനമാണ് വേണ്ടിവരുന്നത്. എന്നാല്‍ 24 കോച്ചുകളുള്ള സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനും ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 6 ലിറ്റര്‍ ഡീസലാണ് വേണ്ടി വരുന്നത്.
പക്ഷെ എക്‌സ്പ്രസ് ട്രെയിനിന്റെ കാര്യം അങ്ങനെയല്ല. 12 കോച്ചുകളുള്ള ഒരു എക്‌സ്പ്രസ് ട്രെയിനിന് പ്രവര്‍ത്തിക്കാന്‍ ഒരു കിലോമീറ്ററിന് 4.5 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ആവശ്യമായി വരുന്നത്. അതായത് ഇന്ത്യയില്‍ നിലവിലുള്ള ട്രെയിനുകളില്‍ ഒന്നുപോലും ഒരു ലിറ്റര്‍ ഡീസലിന് ഒരു കിലോമീറ്റര്‍ പോലും ഓടുന്നവയല്ല. പക്ഷെ കോച്ചുകളുടെ എണ്ണവും കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണവുമെല്ലാം ഓരോ ട്രെയിനിന്റെയും മൈലേജിനെ സാരമായി ബാധിക്കുന്നുണ്ട്.
കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും ഭാരം കുറയും. ഇത് കുറഞ്ഞ തോതില്‍ ഇന്ധനം ഉപയോഗിക്കാന്‍ വഴിവെക്കും. അതിനാല്‍ തന്നെ നല്ല മൈലേജും ട്രെയിനിന് ലഭിക്കും. ഓരോ ട്രെയിനിന്റെയും വിഭാഗം അനുസരിച്ച് മൈലേജിലും ഇന്ധന ഉപഭോഗത്തിലും വ്യത്യാസം വരുന്നുണ്ട്. പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് കൂടുതല്‍ ഇന്ധനം ആവശ്യമായി വരാറുണ്ട്. കാരണം പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരിക്കും. അതിനാല്‍ കൂടുതല്‍ ഇന്ധനം ആവശ്യമായും വരും.
Also Read: Train White Bed Sheet: ട്രെയിനില്‍ എന്തിനാണ് വെള്ള ബെഡ്ഷീറ്റ് വിരിക്കുന്നത്? ഇതാണ് കാരണം
ഇടയ്ക്കിടെയുള്ള സ്റ്റോപ്പുകള്‍ ഉയര്‍ന്ന വേഗത കൈവരിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നു. ഈ സ്റ്റോപ്പുകള്‍ ആക്‌സിലറേറ്റിന്റെയും ബ്രേക്കിന്റെയും അമിതമായ ഉപയോഗത്തിന് കാരണമാവുകയും ഇതിന് ഫലമായി ഇന്ധനത്തിന്റെ ഉപഭോഗം കൂടുകയും മൈലേജ് കുറയുകയും ചെയ്യുന്നു. ഇതിനാലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ധാരാളം ഡീസല്‍ ആവശ്യമായി വരുന്നതും മൈലേജ് കുറയുന്നതും.
എന്നാല്‍ കുറഞ്ഞ സ്‌റ്റോപ്പുകളുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് മൈലേജ് കൂടുതലായിരിക്കും. കാരണം ഇവയ്ക്ക് അധികം സ്ഥലങ്ങളില്‍ നിര്‍ത്തേണ്ടതായി വരുന്നില്ല. ഇടയ്ക്കിടെ നിര്‍ത്തേണ്ടി വരുന്നത് തന്നെയാണ് ട്രെയിനുകളുടെ മൈലേജിനെ സാരമായി ബാധിക്കുന്നത്. ഓരോ ട്രെയിനിന്റെയും കോച്ചുകളുടെ എണ്ണം, പ്രവര്‍ത്തനത്തിന്റെ ആവശ്യം എന്നിവ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ ട്രെയിനുകളെ പരസ്പരം വ്യത്യാസപ്പെടുത്തുന്നുണ്ട്.