Priyanka Gandhi Vadra: 4.24 കോടി രൂപയുടെ നിക്ഷേപം, നാല് ഏക്കർ ഭൂമി, കൈവശം 52,000 രൂപ; പ്രിയങ്കയുടെ സ്വത്ത് വിവരം ഇങ്ങനെ | Wayanad By Election 2024 Priyanka Gandhi reveals his Assets and Liability in Affidavit check all the details Malayalam news - Malayalam Tv9

Priyanka Gandhi Vadra: 4.24 കോടി രൂപയുടെ നിക്ഷേപം, നാല് ഏക്കർ ഭൂമി, കൈവശം 52,000 രൂപ; പ്രിയങ്കയുടെ സ്വത്ത് വിവരം ഇങ്ങനെ

Priyanka Gandhi Assets: 4.2 കോടി രൂപയുടെ ആസ്തിയാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ളത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Priyanka Gandhi Vadra: 4.24 കോടി രൂപയുടെ നിക്ഷേപം, നാല് ഏക്കർ ഭൂമി, കൈവശം 52,000 രൂപ; പ്രിയങ്കയുടെ സ്വത്ത് വിവരം ഇങ്ങനെ

Image Credits: PTI

Updated On: 

23 Oct 2024 23:37 PM

വയനാട്: ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. പ്രിയങ്കയ്ക്ക് 4,24,78689 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇന്ന് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തികളെ കുറിച്ചുള്ള വിവരമുള്ളത്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയുണ്ടെന്നും നാല് ഏക്കറോളം കൃഷി സ്ഥലമുണ്ടെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കെെവശം 52,000 രൂപയുണ്ട്. ആകെയുള്ള 4,24,78689 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി പണം ഓഹരി വിപണിയിലും മ്യൂച്ചൽ ഫണ്ടിലുമായാണ് നിക്ഷേപിച്ചിരിക്കുന്നത്. 1.15 കോടി രൂപ വിലമതിക്കുന്ന സ്വർണം, 29.55 ലക്ഷം വിലവരുന്ന വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണ് മറ്റ് ആസ്തികൾ.

ഹിമാചൽ പ്രദേശിലെ ഷിംലയിൽ 7 കോടി 74 ലക്ഷം രൂപ വിലമതിക്കുന്ന വീടും ആസ്തിയുമാണുള്ളത്. തനിക്ക് 15,75,000 രൂപയുടെ ബാധ്യതയും ഭർത്താവിന് 10 കോടി രൂപയുടെ ബാധ്യതയുമുണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 2004 മോഡൽ ഹോണ്ട കാറും സ്ഥാനാർത്ഥിക്ക് സ്വന്തമായുണ്ട്.

മൂന്ന് കേസുകളാണ് പ്രിയങ്കയുടെ പേരിൽ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളാണിത്. പിജി ഡിപ്ലോമയാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോ​ഗ്യത. ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പിജി ഡിപ്ലോമ ചെയ്തിരിക്കുന്നതെന്നും നാമനിർദേശ പത്രികയിൽ വ്യക്തമാക്കുന്നു. ഇന്ന് ഉച്ചയോടെയാണ് കളക്ടർ മേഘശ്രീയ്ക്ക പ്രിയങ്ക ​നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക കളക്ടർക്ക് മുമ്പാകെ സമർപ്പിച്ചത്.

കൽപ്പറ്റയിലേക്ക് ഒഴുകിയെത്തിയ ജനസാ​ഗരത്തെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു പത്രികാസമർപ്പണം. വയനാടുമായുള്ള ആത്മബന്ധവും ജനങ്ങളോടുള്ള ഉറപ്പും പറഞ്ഞാണ് പ്രിയങ്ക പത്രികാ സമർപ്പണത്തിന് എത്തിയത്. ഭർത്താവ് റോബർട്ട് വാദ്ര, മകൻ, സോണിയാ ​ഗാന്ധി, രാഹുൽ ​ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെസി വേണു​ഗോപാൽ എംപി തുടങ്ങിയവരും നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.

പത്രികാ സമർപ്പണത്തിന് പിന്നാലെ പ്രിയങ്കയും രാഹുലും പോയത് പുത്തുമലയിലേക്കാണ്. മുണ്ടക്കെെ ദുരിതബാധിതരുടെ ശവകുടീരങ്ങൾ സന്ദർശിച്ചാണ് ഇരുവരും വയനാട്ടിൽ നിന്ന് മടങ്ങിയത്. ഏത് അവസ്ഥയിലും വയനാടിനെ കെെവിടില്ലെന്ന സന്ദേശം ആവർത്തിച്ച് ഉറപ്പിച്ചായിരുന്നു മടക്കം. രാഹുൽ ​ഗാന്ധി രാജിവച്ചൊഴിഞ്ഞ സീറ്റിലേക്കാണ് സഹോദരിയുടെ കന്നിയങ്കം. ഭൂരിപക്ഷമുയർത്തുക മാത്രമാണ് മുന്നിലുള്ള ലക്ഷ്യം.

ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് കോൺ​ഗ്രസ് ക്യാമ്പിന്റെ വിലയിരുത്തൽ. സോണിയാ ​ഗാന്ധിക്കൊപ്പം ഇന്ന‌ലെ തന്നെ പ്രിയങ്ക മണ്ഡലത്തിലെത്തിയിരുന്നു. മെെസൂരിൽ വിമാനമിറങ്ങി റോഡ് മാർ​ഗം സുൽത്താൻ ബത്തേരിയിൽ. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും ഹെലിക്കോപ്റ്റർ മാർ​ഗമാണ് വയനാട്ടിലെത്തിയത്.

ഇടതുമുന്നണിക്കായി സത്യൻ മൊകേരിയും ബിജെപിക്കായി നവ്യാ ഹരിദാസുമാണ് മത്സരരം​ഗത്തുള്ളത്. വയനാട് ഉപതെര‍ഞ്ഞെടുപ്പ് നവംബർ 13നും വോട്ടെണ്ണെൽ 23നും നടക്കും.

Related Stories
സ്നാപ്ഡ്രാഗൻ 8 എലീറ്റ് ചിപ്സെറ്റ് ഈ ഫോണുകളിലുണ്ടാവും
ഐപിഎൽ 2025: രാജസ്ഥാൻ റോയൽസ് നിലനിർത്തുക ഈ താരങ്ങളെ
1456 രൂപ മുതൽ ടിക്കറ്റ്; എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ ആരംഭിച്ചു
ഡൽഹിയിൽ നിന്ന് പുറത്തേക്ക്? ഋഷഭ് പന്തിനെ നോട്ടമിട്ട് ടീമുകൾ