5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vistara: ആകാശത്ത് വിസ്തരിച്ച് പറക്കാൻ വിസ്താര ഇനിയില്ല: ടിക്കറ്റെടുത്തവർ പെട്ടോ? യാത്ര ഇനി എങ്ങനെ?

Vistara: 9 വർഷം നീണ്ട സേവനത്തിനൊടുവിലാണ് സർവീസ് അവസാനിക്കുന്നത്. വിസ്താരയുടെ അവസാന വിമാനം ഇന്ന് നിലം തോടുന്നതോടെ കമ്പനിയുടെ പ്രവർത്തനം പൂർണമായം അവസാനിക്കുക.

Vistara: ആകാശത്ത് വിസ്തരിച്ച് പറക്കാൻ വിസ്താര ഇനിയില്ല: ടിക്കറ്റെടുത്തവർ പെട്ടോ? യാത്ര ഇനി എങ്ങനെ?
വിസ്താര (Image credits: NurPhoto)
sarika-kp
Sarika KP | Published: 11 Nov 2024 14:34 PM

ന്യൂഡൽഹി: പ്രമുഖ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസുകള്‍ ഇന്ന് അവസാനിക്കുകയാണ്. 9 വർഷം നീണ്ട സേവനത്തിനൊടുവിലാണ് സർവീസ് അവസാനിക്കുന്നത്. വിസ്താരയുടെ അവസാന വിമാനം ഇന്ന് നിലം തോടുന്നതോടെ കമ്പനിയുടെ പ്രവർത്തനം പൂർണമായം അവസാനിക്കുക. ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യയുടെ ഭാഗമായാണ് ഇനി വിസ്താര പ്രവർത്തിക്കുക.

ടാറ്റ സണ്‍സിന്റേയും സിങ്കപ്പുര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായി ടാറ്റ എസ്.ഐ.എ. എയര്‍ലൈന്‍സ് ലിമിറ്റഡിന് കീഴില്‍ 2013-ലാണ് വിസ്താര നിലവിൽ വന്നത് . ‌‌എന്നാൽ 2015 ജനുവരി ഒമ്പതിനാണ് ആദ്യ വിമാനം പറന്നുയര്‍ന്നത്. ഹരിയാണയിലെ ഗുഡ്ഗാവിലായിരുന്നു കമ്പനിയുടെ ആസ്ഥാനം.

Also read-Seaplane: വെള്ളത്തിലൂടെ ബോട്ട് പോലെ പോകും, കരയിലൂടെ വിമാനം പോലെ പറക്കും; എന്താണ് സീ പ്ലെയിൻ?

രണ്ട് വർഷം മുൻപായിരുന്നു വിസ്താര-എയര്‍ ഇന്ത്യ ലയനം പ്രഖ്യാപിച്ചത്. 2024-ൽ ലയനം പൂർത്തിയായി. ഇതോടെ ഇനി എയര്‍ ഇന്ത്യയുടെ ബാനറിലാണ് ഈ വിമാനങ്ങള്‍ പറക്കുക. വിസ്താര ഫ്‌ളൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ലഭിക്കുമോ എന്നാണ് ഏവർക്കുമുള്ള സംശയം? ഈ ആശങ്ക ഇപ്പോള്‍ ഉപയോക്താക്കള്‍ക്കുണ്ട്. എന്നാൽ അതിനുള്ള ഉത്തരം ഇതാണ്. സെപ്റ്റംബർ മൂന്നിന് തന്നെ വിസ്താര അവരുടെ എല്ലാ ബുക്കിങ്ങുകളും അവസാനിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ നവംബര്‍ 11 വരെയുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിയന്ത്രണമെല്ലാം വരുന്നതിന് മുമ്പ് തന്നെ വിസ്താര ടിക്കറ്റുകള്‍ നവംബര്‍ 12നോ അതിന് ശേഷമോ ഉള്ള യാത്രയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തടസ്സങ്ങളൊന്നും ഉണ്ടാവില്ല.

വിസ്താര വിമാനത്തിൽ യാത്ര ബുക്ക് ചെയ്തവർക്ക് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യാനാവും. അതേസമയം ക്ലബ് വിസ്താര എയര്‍ ഇന്ത്യ ഫ്‌ളൈയിങ് റിട്ടേണ്‍സുമായി ചേര്‍ന്ന് മഹാരാജ ക്ലബായി മാറിയിരിക്കുകയാണ്. നവംബര്‍ പന്ത്രണ്ടിന് ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് http://airindia.com ലഭ്യമാവും. അതേസമയം വിസ്താരയുമായി ലയനം വരുന്നതിനാല്‍ എയര്‍ ഇന്ത്യ ഉപയോക്താത സൗഹൃദമായ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിസ്താര റൗട്ടുകള്‍, ഷെഡ്യൂളുകള്‍, ഇന്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍, അടക്കം എയര്‍ ഇന്ത്യയിലും തുടരും. കാറ്ററിങ് അടക്കം ഇതില്‍ വരും. പക്ഷേ എയന്ത്യ ബ്രാന്‍ഡിലായിരിക്കും ലഭ്യമാവുക. അതേസമയം വിസ്താരയിലേക്കുള്ള ഫോണ്‍വിളികളെല്ലാം ഇന്ന് മുതല്‍ എയര്‍ ഇന്ത്യയിലേക്ക് തിരിച്ചുവിടും. വിസ്താരയുടെ ലോയല്‍റ്റി അംഗങ്ങളെ എയര്‍ ഇന്ത്യയുടെ ഫ്‌ളൈയിങ് റിട്ടേണ്‍സിന്റെ ഭാഗമാക്കും. യു.കെ. എന്ന് തുടങ്ങുന്ന വിസ്താര വിമാനങ്ങളുടെ കോഡുകള്‍ എ.ഐ. 2 എന്നാകും ഇനി മുതല്‍ തുടങ്ങുക.

Latest News