US Presidential Election 2024: അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ ഓഹരി വിപണി മാറുമോ? മറിയുമോ?
US Election How Will Affects in the Indian Stock Market: സാമ്പത്തിക, സൈനിക ശക്തി എന്നീ നിലകളില്‍ അമേരിക്കയുടെ നയങ്ങളും തന്ത്രങ്ങളും ഇന്ത്യയില്‍ പ്രതിരോധം, വ്യാപാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി പല കാര്യങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മാത്രമല്ല, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ കയറ്റുമതിയേയും നിക്ഷേപങ്ങളെയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയിലെ ജനങ്ങള്‍ അവരുടെ 47ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനൊരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ലോകവും അതിനെ നോക്കി കാണുന്നത്. അക്കൂട്ടത്തില്‍ നമ്മുടെ ഇന്ത്യയും ഉണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പ്, പുതുതായി അധികാരത്തിലെത്തുന്ന പ്രസിഡന്റ് എന്നീ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ ഇത്രയേറെ ആകാംക്ഷയും ആശങ്കയും കാണിക്കുന്നതിന് പല കാരണങ്ങളുണ്ട്. അവയില്‍ ഒന്നാണ് ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ്. ഇന്ത്യയുടെ ഓഹരി വിപണിയുടെ ഭാവി പൂര്‍ണമായും അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം.
യുഎസ് തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ഓഹരി വിപണിയുടെ അധഃപതനത്തിന് കാരണമാകില്ലെങ്കിലും ഇന്ത്യന്‍ നിക്ഷേപകരെ സാരമായി ബാധിക്കാനിടയുണ്ട്. സാമ്പത്തിക, സൈനിക ശക്തി എന്നീ നിലകളില്‍ അമേരിക്കയുടെ നയങ്ങളും തന്ത്രങ്ങളും ഇന്ത്യയില്‍ പ്രതിരോധം, വ്യാപാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി പല കാര്യങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മാത്രമല്ല, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ കയറ്റുമതിയേയും നിക്ഷേപങ്ങളെയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
Also Read: US Presidential Election 2024: കണ്ണുംനട്ട് ലോകം; കമല ഹാരിസ്-ഡൊണാള്‍ഡ് ട്രംപ് വിധിയെഴുത്ത് ഇന്ന്
തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നതെങ്ങനെ?
സമീപനാളുകളിലുള്ള പണപ്പെരുപ്പവും വിലക്കയറ്റുമെല്ലാം വലിയ ചര്‍ച്ചാ വിഷയങ്ങള്‍ ആയതിനാല്‍ തിരഞ്ഞെടുപ്പില്‍ അവയ്ക്ക് സ്വാധീനമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗം ഉയരുന്നതിനെ കുറിച്ച് അമേരിക്കന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൃത്യമായ ധാരണകളുണ്ട്. അതിനാല്‍ തന്നെ ഏത് പാര്‍ട്ടി അധികാരത്തിലേത്തുകയാണെങ്കിലും ഇന്ത്യയുമായി പങ്കാളിയാകാന്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ നമാമമാത്രമായ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിനാണ് മുന്‍തൂക്കമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇത് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിച്ചു.
യുഎസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വരുന്ന അനിശ്ചിതത്വം ആഗോള സാമ്പത്തിക വിപണികളില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. അതിനാല്‍ ഇത് ഇന്ത്യന്‍ വിപണിയേയും സ്വാധീനിക്കാനിടയുണ്ട്. മാത്രമല്ല, ഐടി സേവനങ്ങള്‍, ഫാര്‍സ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍ തുടങ്ങി യുഎസ് സമ്പദ്‌വ്യവസ്ഥയുമായി അടുത്ത ബന്ധമുള്ള മേഖലകളിലെ ഇന്ത്യയുടെ കയറ്റുമതിയേയും പുതുതായി അധികാരത്തിലേറുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ സ്വാധീനിക്കും.
കമല ഹാരിസ് ആണ് അധികാരത്തിലെത്തുന്നത് എങ്കില്‍ ബൈഡന്‍ മുന്നോട്ടുവെച്ച വ്യാപാര നയങ്ങള്‍ തന്നെ അവര്‍ പിന്തുടരും. എന്നാല്‍ ട്രംപ് ആണ് അധികാരത്തിലെത്തുന്നത് എങ്കില്‍ വ്യാപാര അസന്തുലിതാവസ്ഥയും കുടിയേറ്റവും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടുള്ള സമീപനമായിരിക്കും പിന്തുടരുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഉയര്‍ന്ന താരിഫുകളുമായി ബന്ധപ്പെട്ട് അടുത്തിടെ ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, കുടിയേറ്റത്തോട് കടുത്ത നിലപാട് സ്വീകരിച്ച ട്രംപ് തന്റെ ആദ്യ ടേമില്‍ എച്ച് 1 ബിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. വിസകള്‍, ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് യുഎസില്‍ ഡോലി ചെയ്യുന്നതില്‍ ബുദ്ധിമുട്ട് എന്നിവയ്ക്ക് ഈ നീക്കം കാരണമായി.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡോളറിന്റെ ശക്തിയെ ഉയര്‍ത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോളര്‍ പെരുപ്പം വര്‍ധിക്കുന്നത് ഇന്ത്യയെ പോലെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നതിന് കാരണമാകും. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിന് വഴിവെക്കും. രാജ്യത്ത് വില വര്‍ധനവ് ഉള്‍പ്പെടെ ഉണ്ടാകും.
പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ സ്വീകരിക്കുന്ന വ്യാപാര നയങ്ങള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും സ്വാധീനിക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ സാരമായി ബാധിക്കുന്ന തീരുമാനങ്ങള്‍ യുഎസ് സ്വീകരിക്കില്ലെന്നാണ് വിവരം. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള യുഎസ് സമീപനം പരശോധിക്കുമ്പോള്‍ ഇന്ത്യ-പസഫിക് മേഖലയിലെ ഒരു പ്രധാന സഖ്യകക്ഷി എന്ന നിലയില്‍ ഇന്ത്യയുമായുള്ള ബന്ധത്തെ അമേരിക്ക പരിപാലിക്കും.
ഇവ കൂടാതെ ട്രംപ് വിജയിക്കുന്നത് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകളെ സ്വാധീനിക്കാനിടയുണ്ട്. പലിശ നിരക്കുകള്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നതിനുള്ള ഏത് തീരുമാനവും ആഗോള പണ ലഭ്യതയെ ബാധിക്കും. ഇക്വിറ്റി, ബോണ്ട് മാര്‍ക്കറ്റ് നിക്ഷേപങ്ങളെ ബാധിക്കാനും വഴിയുണ്ട്. പലിശ നിരക്ക് കുറയുകയാണെങ്കില്‍ അത് ഇന്ത്യയില്‍ ഉയര്‍ന്ന തോതിലുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ നിരക്ക് ഉയര്‍ന്നാല്‍ അത് വിദേശ മൂലധന ചോര്‍ച്ചയ്ക്ക് കാരണമാകും.